HOME
DETAILS

ഐസിസി റാങ്കിംഗില്‍ അഫ്ഗാന്‍ മുന്നേറ്റം; താഴെ വീണ് വമ്പന്മാർ

  
October 16 2025 | 07:10 AM

afghanistan move up in icc rankings big names fall down

ദുബൈ:ഐസിസി ക്രിക്കറ്റ് റാങ്കിംഗിൽ അഫ്ഗാനിസ്ഥാൻ താരങ്ങൾക്ക് കുതിപ്പ്. ഏകദിന ബൗളർമാരുടെ പട്ടികയിൽ റാഷിദ് ഖാൻ ഒന്നാം സ്ഥാനം നേടിയപ്പോൾ, ബാറ്റർമാരുടെ റാങ്കിംഗിൽ ഇബ്രാഹിം സദ്രാൻ രണ്ടാം സ്ഥാനത്തെത്തി. ബംഗ്ലാദേശിനെതിരായ പരമ്പര വിജയത്തിന് പിന്നാലെ പുറത്തിറങ്ങിയ ഐസിസി റാങ്കിംഗിൽ അഫ്ഗാനിസ്ഥാന് ഇരട്ട നേട്ടമാണ് ലഭിച്ചത്.

പരമ്പരയിൽ 11 വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർ റാഷിദ് ഖാൻ ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജിനെക്കാൾ 30 റേറ്റിംഗ് പോയിന്റ് മുന്നിലാണ് റാഷിദ്. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്.

ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. എന്നാൽ, എട്ട് സ്ഥാനങ്ങൾ മുന്നേറിയ ഇബ്രാഹിം സദ്രാൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇത് ഒരു അഫ്ഗാൻ ബാറ്റർ നേടുന്ന ഏറ്റവും മികച്ച റാങ്കിംഗ് നേട്ടമാണ്. ഗില്ലിന് 20 റേറ്റിംഗ് പോയിന്റ് മാത്രം പിന്നിലാണ് സദ്രാൻ. ഈ കുതിപ്പോടെ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ മൂന്നാം സ്ഥാനത്തേക്കും വിരാട് കോലി അഞ്ചാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

പാകിസ്ഥാൻ താരം ബാബർ അസം നാലാം സ്ഥാനത്താണ്. ആദ്യ പത്തിൽ ഇന്ത്യയിൽ നിന്ന് ശ്രേയസ് അയ്യർ (9-ാം സ്ഥാനം) മാത്രമാണ് മറ്റൊരു താരം. ഡാരിൽ മിച്ചൽ (ന്യൂസിലൻഡ്), ചരിത് അസലങ്ക (ശ്രീലങ്ക), ഹാരി ടെക്ടർ (അയർലൻഡ്) എന്നിവർ ആറ് മുതൽ എട്ട് വരെ സ്ഥാനങ്ങളിൽ. വെസ്റ്റ് ഇൻഡീസിന്റെ ഷായ് ഹോപ്പ് 10-ാം സ്ഥാനത്താണ്.

ടി20 ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ വരുൺ ചക്രവർത്തി ഒന്നാം സ്ഥാനം നിലനിർത്തി. വെസ്റ്റ് ഇൻഡീസിന്റെ അകീൽ ഹുസൈൻ രണ്ടാമതും റാഷിദ് ഖാൻ മൂന്നാമതുമാണ്. ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ കുൽദീപ് യാദവ് (5), രവീന്ദ്ര ജഡേജ (10) എന്നിവരും ആദ്യ പത്തിൽ ഇടംപിടിച്ചു.

ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനം നിലനിർത്തി. കുൽദീപ് യാദവ് കരിയറിലെ ഏറ്റവും മികച്ച റാങ്കായ 14-ാം സ്ഥാനത്തെത്തി. ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ യുവതാരം യശസ്വി ജയ്സ്വാൾ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാമതെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: ആരോപണ വിധേയയായ അധ്യാപികയ്ക്കും  പ്രധാന അധ്യാപികയ്ക്കും സസ്‌പെൻഷൻ

Kerala
  •  5 hours ago
No Image

കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച ഒരു കുട്ടികൂടി മരിച്ചു; അസിത്രോമൈസിൻ ആന്റിബയോട്ടിക് മരുന്നിൽ പുഴുക്കൾ; മധ്യപ്രദേശിൽ സ്ഥിതി ഗരുതരം

Kerala
  •  5 hours ago
No Image

'മോദിക്ക് ട്രംപിനെ ഭയമാണ്'  റഷ്യയില്‍ നിന്ന് ഇന്ത്യ ഓയില്‍ വാങ്ങില്ലെന്ന് തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതും യു.എസ് പ്രസിഡന്റ്- രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  6 hours ago
No Image

പാലക്കാട് വിദ്യാർഥിയുടെ ആത്മഹത്യ; സ്‌കൂളിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം, അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യം

Kerala
  •  6 hours ago
No Image

മകളെ സ്‌കൂളില്‍ വിട്ട ശേഷം തിരിച്ചു വന്ന അഗ്രിക്കള്‍ച്ചര്‍ ഓഫിസറായ അമ്മ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  7 hours ago
No Image

ബാങ്ക് മാനേജറുടെ കൺമുന്നിൽ സൈബർ തട്ടിപ്പ്; 7 മിനുട്ടിനിടെ തട്ടിയത് 4.25 ലക്ഷം, നിസ്സഹായരായി ജീവനക്കാർ

Kerala
  •  7 hours ago
No Image

ശാഖയില്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് വെളിപെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിധീഷ് മുരളിധരനായി വ്യാപക അന്വേഷണം

Kerala
  •  7 hours ago
No Image

ദീപാവലിക്ക് പടക്കങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം; രണ്ട് മണിക്കൂർ മാത്രം സമയം

Kerala
  •  8 hours ago
No Image

റഷ്യയില്‍ നിന്ന് ഇനി എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പു നല്‍കിയെന്ന് ട്രംപ്; പ്രതികരിക്കാതെ ഇന്ത്യ

International
  •  8 hours ago
No Image

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: ഗസ്സയ്ക്ക് വീണ്ടും ടൺ കണക്കിന് സാധനങ്ങളുമായി യു.എ.ഇ സഹായ കപ്പൽ

uae
  •  9 hours ago