HOME
DETAILS

ഊര്‍ജ്ജസ്വലര്‍, വരനെ പോലെ ഒരുങ്ങിയിറക്കം ഹമാസ് ബന്ദികളാക്കിയവരുടെ തിരിച്ചു വരവ്; തെറി, നില്‍ക്കാന്‍ പോലും ശേഷിയില്ല...ഇസ്റാഈല്‍ മോചിപ്പിച്ച ഫലസ്തീന്‍ തടവുകാര്‍; രണ്ട് തടവുകാലം, രണ്ടവസ്ഥ

  
Web Desk
October 16 2025 | 09:10 AM

Prisoners of Gaza and Palestinians in Israeli Jails

കഴിഞ്ഞ ദിവസങ്ങളിലായി ഗസ്സയില്‍ രണ്ട് കാര്യങ്ങള്‍ നടന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള ബന്ദി കൈമാറ്റവും ഇസ്‌റാഈലിലെ ഫലസ്തീനി തടവുകാരെ വിട്ടയക്കലും. രണ്ട് തടവുകാരേയും ലോകം കണ്ടു. ഒരു ജനത മുഴുവന്‍ പട്ടിണിയില്‍ വലഞ്ഞ, മരണം കാത്ത് കിടന്ന ഉപരോധങ്ങള്‍ കൊണ്ട് പൊതിഞ്ഞ നാട്ടില്‍ നിന്ന് തടവ് കാലം കഴിഞ്ഞെത്തുന്നവരേയും ലോകത്തെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ ഒരാളെന്ന് അഹങ്കരിക്കുന്ന ഒരു രാജ്യത്തിന്റെ തടവറകളില്‍ നിന്ന് തിരിച്ചു വരുന്നവരും. 

ഊര്‍ജ്ജസ്വലരായി വിവാഹത്തിനെന്ന പോലെ ഒരുങ്ങി..സന്തോഷത്തോടെയായിരുന്നു ആദ്യത്തെ സംഘത്തിന്റെ മടക്കം. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഖസ്സാം ബ്രിഗേഡിന്റെ പ്രതിനിധികളെ ആലിംഗനം ചെയ്തുും ഹമാസ് നല്‍കിയ സമ്മാനങ്ങള്‍ ചേര്‍ത്ത് പിടിച്ചും തങ്ങള്‍ക്ക് നല്‍കിയ സമാധാനപരമായ ദിവസങ്ങള്‍ക്ക് നന്ദി പറഞ്ഞുമായിരുന്നു അവരുടെ പടിയിറക്കം. 

എന്നാല്‍ ഫലസ്തീനികളോ...

ജീവിതത്തില്‍ അനുഭവിക്കാനുള്ളതില്‍ വെച്ച് ഏറ്റവും ഭീകരമായ പീഡനങ്ങള്‍ അനുഭവിച്ചണ് അവര്‍ പുറത്തു വന്നത്. പലര്‍ക്കും തല ഉയര്‍ത്തി നോക്കാന്‍ പോലുമാവുന്നില്ലായിരുന്നു. ശരീരമാകെ മുറിവേറ്റവന്‍ നടക്കാന്‍ പോയിട്ട് എവുന്നേറ്റ് നില്‍ക്കാന്‍ പോലും ശേഷിയില്ലാത്തവര്‍. രോഗികളായി മാറിയവര്‍. കവിളോട്ടി കണ്ണുകള്‍ കുഴിഞ്ഞ് മെലിഞ്ഞ് എല്ലും തോലുമായിപ്പോയവര്‍. ഞങ്ങള്‍ ഒരായിരം തവണ മരിച്ച് കഴിഞ്ഞവരാണ്- അവര്‍ പറയുന്നതിങ്ങനെ. 

അവര്‍ ഞങ്ങള്‍ക്ക് വിടവാങ്ങല്‍ സമ്മാനം നല്‍കിയിരുന്നു-
ദി ഗാര്‍ഡിയനോട് പ്രതികരിക്കവെ 33കാരനായ നസീം അല്‍-റദീ തന്റെ മോചനത്തിന് മുമ്പ് ഇസ്‌റാഈലി ജയില്‍ ഗാര്‍ഡുകള്‍ 'വിടവാങ്ങല്‍ സമ്മാനം നല്‍കിയ' നിമിഷം ഓര്‍മ്മിക്കുന്നു.

'അവര്‍ എന്റെ കൈകള്‍ ബന്ധിച്ചു, നിലത്ത് കിടത്തി, കരുണയില്ലാതെ എന്നെ അടിച്ചു,' ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷം ഞാന്‍ ഗസ്സയെ കണ്ട്ത് മങ്ങിയ നിഴല്‍ പോലെയായിരുന്നു. സൈനികര്‍ ബൂട്ടുകൊണ്ട കണ്ണില്‍ ചവിട്ടിയരച്ചതോര്‍ത്തെടുത്ത് ആ യുവാവ് പറയുന്നു. 

ബൈത്ത് ലാഹിയയില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ ജീവനക്കാരനായ റാദീയെ 2023 ഡിസംബറില്‍ ഗസ്സയിലെ ഒരു ഡിസ്പ്ലേസ്മെന്റ് ഷെല്‍ട്ടറില്‍ വെച്ചാണ് ഇസ്‌റാഈല്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഈ ആഴ്ച 1,700 മറ്റ് പലസ്തീനികള്‍ക്കൊപ്പം മോചിപ്പിക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം 22 മാസം തടങ്കലില്‍ കഴിഞ്ഞു, അതില്‍ 100 ദിവസം ഒരു ഭൂഗര്‍ഭ സെല്ലില്‍ ആയിരുന്നു.

വാക്കുകള്‍ കൊണ്ട് നിരന്തരമായി മുറിവേല്‍പിച്ചു. ഞങ്ങളെ ഭയപ്പെടുത്താന്‍ അവര്‍ കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റുകളും ഉപയോഗിച്ചു,' നഖാബ് മരുഭൂമിയിലുള്ള നഫ്ഹ ജയിലിലെ തന്റെ കാലത്തെ കുറിച്ച് റാദി റോയിട്ടേഴ്‌സിനോട് പറയുന്നു. 

22 വയസ്സുള്ള യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി മുഹമ്മദ് അല്‍-അസാലിയയുടെ അനുഭവം കാണുക. തനിക്ക് ചൊറി ബാധിച്ചതിനെക്കുറിച്ചും ചികിത്സ നിഷേധിക്കപ്പെട്ടതിനെക്കുറിച്ചും അവന്‍ വിവരിക്കുന്നു. 

''വൈദ്യസഹായം ലഭിച്ചില്ല,മുറിവുകളില്‍ തറയില്‍ അണുനാശിനി പ്രയോഗിച്ച് ഞങ്ങള്‍ സ്വയം ചികിത്സിക്കാന്‍ ശ്രമിച്ചു, പക്ഷേ അത് മുറിവുകള്‍ കൂടുതല്‍ വഷളാക്കി. മെത്തകള്‍ വൃത്തിഹീനമായിരുന്നു, പരിസ്ഥിതി അനാരോഗ്യകരമായിരുന്നു, ഞങ്ങളുടെ പ്രതിരോധശേഷി ദുര്‍ബലമായിരുന്നു, ഭക്ഷണം മലിനമായിരുന്നു.''

''അവര്‍ 'ഡിസ്‌കോ' എന്ന് വിളിച്ച ഒരു പ്രദേശം മുഹമ്മദ് ഓര്‍മ്മിക്കുന്നു. അവിടെ അവര്‍ തുടര്‍ച്ചയായി രണ്ട് ദിവസം നിര്‍ത്താതെ ഉച്ചത്തില്‍ സംഗീതം പ്ലേ ചെയ്തു.''

ശാരീരിക പീഡനത്തോടൊപ്പം ശബ്ദ പീഢനവും. അസഹ്യമായിരുന്നു അത്. അദ്ദേഹം തുടരുന്നു: ''അവര്‍ ഞങ്ങളെ ചുമരുകളില്‍ തൂക്കി, തണുത്ത വായുവും വെള്ളവും തളിച്ചു, ചിലപ്പോള്‍ തടവുകാരുടെ മേല്‍ മുളകുപൊടി എറിഞ്ഞു.''

മോചിതനായപ്പോഴേക്കും മുഹമ്മദിന്റെ ഭാരം 75 കിലോഗ്രാമില്‍ നിന്ന് 42 ആയി കുറഞ്ഞിരുന്നു.

ഞങ്ങള്‍ നരകത്തില്‍ നിന്നാണ് മടങ്ങുന്നതെന്നാണ് ജയില്‍ മോചിതര്‍ ഓരോരുത്തരും പറയുന്നത്. 

 20കളിലെത്തിയിട്ടേയുള്ളു സലീം അല്‍ നജ്ജാറിന്. എന്നാല്‍ പരസഹായമില്ലാതെ നില്‍ക്കാന്‍ കഴിയില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. '100 ദിവസത്തിലേറെ കണ്ണുകള്‍ കെട്ടപ്പെട്ട നിലയിലാണ് ഞങ്ങള്‍ കഴിഞ്ഞത്' നജ്ജാര്‍ പറയുന്നു.

കൈകാലുകള്‍ ചങ്ങലകളാല്‍ ബന്ധിച്ചിരുന്നു. ദിവസം ഒരു തവണയാണ് ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ അനുവദിച്ചത്. ദിവസം മുഴുവന്‍ അവര്‍ ഞങ്ങളെ മര്‍ദ്ദിച്ചു കൊണ്ടിരുന്നു. പരുക്കേറ്റവര്‍ക്ക് മരുന്നുകള്‍ നല്‍കിയില്ല' ഭീകരനാളുകല്‍ നജ്ജാര്‍ ഓര്‍ത്തെടുക്കുന്നു. അവര്‍ മനു,്‌യരല്ല. രാക്ഷസരാണ്. അവര്‍ ഞങ്ങളുടെ ഓരോ നോവും ആസ്വദിക്കുകയായിരുന്നു- നജ്ജാര്‍ പറഞ്ഞ് നിര്‍ത്തുന്നു. 

അനേകായിരം പീഡനപര്‍വങ്ങള്‍ താണ്ടിയാണ് ഫലസ്തീനികളിലേക്ക് ഈ സ്വാതന്ത്ര്യമെത്തിയിരിക്കുന്നത്. പട്ടിണി നാട്ടില്‍ ഇവരെങ്ങിനെ അത്രമേല്‍ അരേഗദൃഢഗാത്രരായെന്ന് ലോകത്തെ കൊണ്ട് ചോദിപ്പിച്ചാണ് ഹമാസ് തങ്ങള്‍ക്ക് കീഴിലെ ബന്ദികളെ സ്വതന്ത്രരാക്കിയിരിക്കുന്നത്. അവര്‍ക്കോര്‍മിക്കാന്‍ പീഡനത്തിന്റെ നോവിന്റെ ഉറക്കമില്ലാ രാവുകളല്ല. ദൃഢമായ വിശ്വാസം ആ വിശ്വാസം പഠിപ്പിച്ച നന്മയുടെ സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെ അതിമനോഹരമായ പാഠങ്ങളാണുള്ളത്.

While Palestinians in Gaza live under constant siege, thousands more are imprisoned in Israeli jails under harsh conditions. This article explores the contrast and connection between two forms of captivity



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്: പാസ്പോർട്ടിന് 6 മാസത്തെ സാധുത നിർബന്ധം; ഇല്ലെങ്കിൽ ചെക്ക്-ഇൻ നിഷേധിക്കപ്പെടും

uae
  •  6 hours ago
No Image

270 കോടി രൂപ തട്ടിയെടുത്തു; മെൽക്കർ ഫിനാൻസ് ഡയറക്ടർമാരായ ദമ്പതികൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ പിടിയിൽ

crime
  •  6 hours ago
No Image

പ്രവാസികൾക്ക് കനത്ത തിരിച്ചടി; ഈ മേഖലയിലെ കൂടുതൽ തൊഴിലുകൾ സ്വദേശികൾക്കായി മാറ്റിവയ്ക്കാൻ ഒരുങ്ങി സഊദി

Saudi-arabia
  •  6 hours ago
No Image

റഷ്യൻ എണ്ണ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകം; ട്രംപിന് മറുപടിയുമായി റഷ്യ

International
  •  6 hours ago
No Image

വീട് പൂട്ടി അയൽവീട്ടിൽ പോയി; തിരികെ എത്തിയപ്പോൾ ആറര പവൻ സ്വർണവും പണവും മോഷണം പോയിരിക്കുന്നു

crime
  •  7 hours ago
No Image

ഐസിസി റാങ്കിംഗില്‍ അഫ്ഗാന്‍ മുന്നേറ്റം; താഴെ വീണ് വമ്പന്മാർ

Cricket
  •  7 hours ago
No Image

ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: ആരോപണ വിധേയയായ അധ്യാപികയ്ക്കും  പ്രധാന അധ്യാപികയ്ക്കും സസ്‌പെൻഷൻ

Kerala
  •  8 hours ago
No Image

കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച ഒരു കുട്ടികൂടി മരിച്ചു; അസിത്രോമൈസിൻ ആന്റിബയോട്ടിക് മരുന്നിൽ പുഴുക്കൾ; മധ്യപ്രദേശിൽ സ്ഥിതി ഗരുതരം

Kerala
  •  8 hours ago
No Image

'മോദിക്ക് ട്രംപിനെ ഭയമാണ്'  റഷ്യയില്‍ നിന്ന് ഇന്ത്യ ഓയില്‍ വാങ്ങില്ലെന്ന് തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതും യു.എസ് പ്രസിഡന്റ്- രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  9 hours ago
No Image

പാലക്കാട് വിദ്യാർഥിയുടെ ആത്മഹത്യ; സ്‌കൂളിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം, അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യം

Kerala
  •  10 hours ago