HOME
DETAILS

ആര്‍എസ്എസ് നിരോധനം; പ്രിയങ്ക് ഖാര്‍ഗെക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി പിടിയില്‍

  
Web Desk
October 16 2025 | 16:10 PM

police arrest culprit who issued death threat against priyank kharge

ബെംഗളൂരു: കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാര്‍ഗെക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി പിടിയില്‍. ദാനപ്പ നരോണിനെന്ന യുവാവിനെയാണ് മഹാരാഷ്ട്ര പൊലിസിന്റെ സഹായത്തോടെ ബെംഗളൂരു പൊലിസ് അറസ്റ്റ് ചെയ്തത്. ആര്‍എസ്എസിനെ നിരോധിക്കണമെന്ന പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഇയാള്‍ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്. 

സര്‍ക്കാര്‍ സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക് ഖാര്‍ഗെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതിയിരുന്നു. ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണ് എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയെ പ്രതി ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തത്. 

ഖാര്‍ഗെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു സദാശിവനഗര്‍ പൊലിസ് കേസെടുത്തു. പിന്നാലെ പ്രതി ഒളിവില്‍ പോയി. തുടര്‍ന്ന് മഹാരാഷ്ട്രര പൊലിസും ബെംഗളൂരു പൊലിസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ നിന്ന് അനുമതി ലഭിച്ച ശേഷം പ്രതിയെ ബെംഗളൂരുവിലേക്ക് കൊണ്ടുവരുമെന്ന് സിറ്റി പൊലിസ് അറിയിച്ചു. 

അതേസമയം ആർ.എസ്.എസിനെതിരെ ശക്തമായ സമീപനം സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കർണാടക. സർക്കാർ എയ്ഡഡ് സ്‌കൂളുകളുടെയും പൊതു മൈതാനങ്ങളുടെയും സംസ്ഥാന സർക്കാരിന്റെ മറ്റ് സംവിധാനങ്ങളുടേയും പരിസരത്ത് ആർ.എസ്.എസ് ശാഖാ യോഗങ്ങൾ നടത്തരുതെന്ന നിർദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആർ.എസ്.എസ് വിഷയത്തിൽ തമിഴ്‌നാട് സർക്കാർ എടുത്ത നിലപാടുകളെ കുറിച്ച് പഠിക്കാൻ ചീഫ് സെക്രട്ടറി ശാലിനി രജനീഷിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട് . സർക്കാർ ഓഫിസുകളിൽ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ നീക്കത്തെക്കുറിച്ച് പഠിക്കാൻ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. 

accused who issued a death threat against Karnataka minister and Congress leader Priyank Kharge has been arrested.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മഴ തേടി യുഎഇ'; യുഎഇയിൽ മഴയെത്തേടുന്ന നിസ്കാരം നാളെ

uae
  •  3 hours ago
No Image

വീണ്ടും ജംബോ പട്ടിക: കെ.പി.സി.സി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു; സെക്രട്ടറിമാരെ പിന്നീട് പ്രഖ്യാപിക്കും

Kerala
  •  3 hours ago
No Image

ട്രംപ് ഭരണകൂടത്തിന്റെ പുതിയ മാധ്യമ നയം: ദേശീയ സുരക്ഷാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറ്റകരമാക്കും; പെന്റഗണിൽ നിന്ന് മാധ്യമപ്രവർത്തകർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി 

International
  •  3 hours ago
No Image

'ഇന്ത്യൻ മഹാസമുദ്ര സുനാമി സിമുലേഷൻ' (IOWAVE25); ഫുജൈറയിൽ സുനാമി മോക്ക് ഡ്രിൽ

uae
  •  4 hours ago
No Image

ജർമനിയിലെ ഹോസ്പിറ്റലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഹരിതകർമ്മ സേന പ്രവർത്തകയിൽ നിന്ന് 22.97 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവ് തോട്ടം; പൊലിസ് നശിപ്പിച്ചത് അഞ്ച് മാസം വരെ പാകമായ 203 കഞ്ചാവ് ചെടികൾ

latest
  •  4 hours ago
No Image

ജലീബ് അൽ-ഷുയൂഖിൽ വ്യാജ പെർഫ്യൂം ഫാക്ടറി; മൂന്ന് പ്രവാസികൾ അറസ്റ്റിൽ; ഫാക്ടറി പൊളിച്ചുമാറ്റി ആഭ്യന്തര മന്ത്രാലയം

Kuwait
  •  5 hours ago
No Image

ഇടിവെട്ടി മഴ പെയ്യും; രണ്ട് ജില്ലകളില്‍ പ്രത്യേക മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട് 

Kerala
  •  5 hours ago
No Image

താമരശ്ശേരി ഡോക്ടർക്ക് വെട്ടേറ്റ സംഭവം: 9 വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറൽ ന്യുമോണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

latest
  •  5 hours ago
No Image

ഗസ്സയിലെ ഡോക്ടർ ഹുസാം അബു സഫിയയുടെ തടങ്കൽ കാലാവധി വീണ്ടും നീട്ടിയേക്കും; ഇസ്റാഈലിനെതിരെ ആംനസ്റ്റി ഇന്റർനാഷണൽ

International
  •  5 hours ago

No Image

കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ; അഭിഭാഷകന്റെ പരാതിയിൽ നടപടി

crime
  •  7 hours ago
No Image

നിങ്ങൾ താഴ്ന്ന ജാതിക്കാർ വില കൂടിയ ബൈക്ക് ഒന്നും ഓടിക്കരുത്; തമിഴ്നാട്ടിൽ ദളിത് യുവാവിന് നേരെ ക്രൂര ആക്രമണം; ആറുപേർ അറസ്റ്റിൽ 

National
  •  7 hours ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകർക്ക് ബിഎൽഎസിന്റെ മുന്നറിയിപ്പ്; ഫോട്ടോ എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

uae
  •  7 hours ago
No Image

പാകിസ്ഥാനിൽ എന്ത് നടക്കുന്നുവെന്നറിയാൻ ഇന്ത്യൻ മാധ്യമങ്ങൾ നോക്കേണ്ട അവസ്ഥയായെന്ന് പാക് മാധ്യമ പ്രവര്‍ത്തകൻ; പാകിസ്ഥാനിൽ സൈന്യം മാധ്യമങ്ങളെ വിലക്കിയതായി റിപ്പോർട്ട്

International
  •  8 hours ago