HOME
DETAILS

'ഇന്ത്യൻ മഹാസമുദ്ര സുനാമി സിമുലേഷൻ' (IOWAVE25); ഫുജൈറയിൽ സുനാമി മോക്ക് ഡ്രിൽ

  
October 16 2025 | 16:10 PM

uae successfully conducts iowave25 tsunami simulation exercise in fujairah

ഫുജൈറ: ഫുജൈറയിലെ ഖിദ്ഫ (Qidfa) പ്രദേശത്ത് നടന്ന അന്താരാഷ്ട്ര സുനാമി മോക്ക് ഡ്രില്ലായ "ഇന്ത്യൻ മഹാസമുദ്ര സുനാമി സിമുലേഷൻ" (IOWAVE25) വിജയകരമായി പൂർത്തിയാക്കി യുഎഇ. യുനെസ്കോയുടെ (UNESCO) സഹകരണത്തോടെ നിരവധി ദേശീയ അധികാരികളെ ഉൾപ്പെടുത്തിയാണ് ഈ പരിശീലനം നടത്തിയത്.

ഫുജൈറ പൊലിസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ മുഹമ്മദ് അഹമ്മദ് ബിൻ ഗാനം അൽ കാബി, ആഭ്യന്തര മന്ത്രാലയം, ഫുജൈറ പൊലിസ് ജനറൽ കമാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, മറ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു.

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ശക്തമായ ഭൂചലനം ഉണ്ടാകുകയും അത് സുനാമിക്ക് കാരണമാവുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് പരിശീലനത്തിൽ അവതരിപ്പിച്ചത്. ജീവൻ രക്ഷിക്കുന്നതിനും സാധ്യതയുള്ള നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട്, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമത, ദ്രുത പ്രതികരണ പ്രോട്ടോക്കോളുകൾ, ഒഴിപ്പിക്കൽ ഏകോപനം എന്നിവയെല്ലാം പങ്കെടുത്തവർ പരീക്ഷിച്ചു.

പ്രകൃതിദുരന്തങ്ങൾക്കെതിരെ ദേശീയവും അന്തർദേശീയവുമായ തയ്യാറെടുപ്പുകൾ ശക്തിപ്പെടുത്തുന്നതിനുള്ള യുഎഇയുടെ നിലവിലുള്ള പ്രതിബദ്ധതയാണ് ഈ പങ്കാളിത്തം. വിവിധ സാങ്കൽപ്പിക സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ അടിയന്തര പ്രതികരണ സംവിധാനങ്ങളും പ്രവർത്തന പദ്ധതികളും സജ്ജമാണെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം അധികൃതർ വ്യക്തമാക്കി.

സ്ഥാപനങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താനും, ദേശീയ ദുരന്ത പ്രതിരോധ പദ്ധതികൾ മെച്ചപ്പെടുത്താനും, അതുപോലെ ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം മോക് ഡ്രില്ലുകളെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, രാജ്യത്തിന്റെ സുസ്ഥിര വികസനത്തെ സഹായിക്കുന്നതിനും വേണ്ടിയുള്ള നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഈ പ്രവർത്തനങ്ങളെല്ലാം.

The UAE Ministry of Interior recently conducted a large-scale international tsunami simulation exercise, IOWAVE25, in Qidfa, Fujairah. The drill aimed to enhance disaster readiness, improve inter-agency coordination, and ensure public safety in coastal areas. The exercise involved emergency response teams, vehicle movements, and evacuation procedures, simulating a potential tsunami scenario



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് നിരോധനം; പ്രിയങ്ക് ഖാര്‍ഗെക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി പിടിയില്‍

National
  •  3 hours ago
No Image

ട്രംപ് ഭരണകൂടത്തിന്റെ പുതിയ മാധ്യമ നയം: ദേശീയ സുരക്ഷാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറ്റകരമാക്കും; പെന്റഗണിൽ നിന്ന് മാധ്യമപ്രവർത്തകർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി 

International
  •  3 hours ago
No Image

ജർമനിയിലെ ഹോസ്പിറ്റലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഹരിതകർമ്മ സേന പ്രവർത്തകയിൽ നിന്ന് 22.97 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവ് തോട്ടം; പൊലിസ് നശിപ്പിച്ചത് അഞ്ച് മാസം വരെ പാകമായ 203 കഞ്ചാവ് ചെടികൾ

latest
  •  4 hours ago
No Image

ജലീബ് അൽ-ഷുയൂഖിൽ വ്യാജ പെർഫ്യൂം ഫാക്ടറി; മൂന്ന് പ്രവാസികൾ അറസ്റ്റിൽ; ഫാക്ടറി പൊളിച്ചുമാറ്റി ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago
No Image

ഇടിവെട്ടി മഴ പെയ്യും; രണ്ട് ജില്ലകളില്‍ പ്രത്യേക മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട് 

Kerala
  •  5 hours ago
No Image

താമരശ്ശേരി ഡോക്ടർക്ക് വെട്ടേറ്റ സംഭവം: 9 വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറൽ ന്യുമോണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

latest
  •  5 hours ago
No Image

ഗസ്സയിലെ ഡോക്ടർ ഹുസാം അബു സഫിയയുടെ തടങ്കൽ കാലാവധി വീണ്ടും നീട്ടിയേക്കും; ഇസ്റാഈലിനെതിരെ ആംനസ്റ്റി ഇന്റർനാഷണൽ

International
  •  5 hours ago
No Image

ജുഡീഷ്യൽ സേവനങ്ങളും, യാത്രാവിലക്കുകളും കൈകാര്യം ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി ദുബൈ

uae
  •  5 hours ago
No Image

ദീപാവലിയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന: 4 കോടി രൂപയുടെ മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടി

National
  •  5 hours ago