HOME
DETAILS

ഹിജാബ് വിവാദം; വർഗീയ ചേരിതിരിവിന് ഒളിയജൻഡകൾ സജീവം

  
Web Desk
October 17 2025 | 01:10 AM

hijab controversy secret agendas are active for communal division

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദം അളിക്കത്തിക്കാൻ അണിയറയിൽ തിരക്കിട്ട നീക്കം. പ്രാദേശികതലത്തിൽ ഒതുങ്ങേണ്ട വിഷയം ദേശീയശ്രദ്ധയിലേക്ക് വരെ എത്തിച്ചത് തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നാണ് ആരോപണം. സ്‌കൂൾ പി.ടി.എ പ്രസിഡന്റ്, വിഷയത്തിൽ തുടക്കം മുതൽ സ്വീകരിച്ച നിലപാടുകൾ പരിശോധിച്ചാൽ ഇതാണ് വ്യക്തമാകുന്നത്. 
അടുത്തിടെ തീവ്രക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിച്ച നാഷനൽ പിപ്പീൾസ് പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറി ജോഷി കൈതവളപ്പിൽ ആണ് പി.ടി.എ പ്രസിഡന്റ്. ഹിജാബ് ധരിച്ച് സ്‌കൂളിൽ എത്തിയതിന്റെ പേരിൽ എട്ടാംക്ലാസുകാരിയുടെ പിതാവിനെ സ്‌കൂൾ പ്രിൻസിപ്പൽ ചർച്ചയ്ക്കായി വിളിപ്പിച്ചിരുന്നു. എന്നാൽ പി.ടി.എ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഹിജാബ് ധരിച്ച് സ്‌കൂളിലേക്ക് വരാൻ അനുവദിക്കില്ലെന്നും ടി.സി വാങ്ങി വേറെ എവിടേയ്‌ക്കെങ്കിലും പോയ്‌ക്കോളണം എന്ന കടുത്ത നിലപാടിലുമായിരുന്നു പ്രസിഡന്റ്. കുട്ടിയുടെ പിതാവുമായി കടുത്ത വാക്കേറ്റവുമുണ്ടായി.

പ്രിൻസിപ്പലിന്റെ മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. കുട്ടിയെ സ്‌കൂളിൽ ചേർക്കുന്നതിനു മുമ്പ്, ഹിജാബ് ധരിക്കാൻ പാടില്ല എന്ന നിയമാവലിയിൽ പിതാവ് ഒപ്പിട്ടുനൽകിയിട്ടുണ്ടെന്നായിരുന്നു വാദം. എന്നാൽ പരിശോധനയിൽ ഇത്തരത്തിലുള്ള ഒരു രേഖയും സ്‌കൂൾ അധികൃതർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.പി.ടി.എ പ്രസിഡന്റ് സമൂഹമാധ്യമങ്ങളിലൂടെ ഇസ്‌റാഈൽ നടത്തിയ കൂട്ടക്കൊലയെ പുകഴ്ത്തുകയും ഗസ്സ വിഷയത്തിൽ കേരളത്തിൽ അടുത്തകാലത്ത് നടത്തിവന്ന പ്രതിഷേധങ്ങളെ ആക്ഷേപിക്കുകയും ചെയ്തത് നേരത്തെ ചർച്ചയായിരുന്നു. 

 പി.ടി.എ എന്നത് രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള സംവിധാനമാണെന്നിരിക്കെ, സ്‌കൂൾ മാനേജ്‌മെന്റിന്റെ ഭാഗം എന്ന നിലയ്ക്കാണ് പി.ടി.എ പ്രസിഡന്റിന്റെ പ്രകടനം എന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഹിജാബ് വിവാദത്തിലെ സർക്കാർ നടപടിയിൽ സ്‌കൂളിന്റെ നയനിലപാടുകൾ പറഞ്ഞതും പി.ടി.എ പ്രസിഡന്റാണ്. സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന തരത്തിലായിരുന്നു ഇയാളുടെ പ്രകടനം. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിച്ച ഡി.ഡി.ഇയേയും ഇയാൾ സാമൂഹ്യമാധ്യമങ്ങളിലൂടെ രൂക്ഷമായി വിമർശിച്ചിരുന്നു. നിലപാടുകൾ വ്യക്തമാക്കേണ്ടത് സ്‌കൂൾ മാനേജ്‌മെന്റ് ആണെന്നിരിക്കെ പി.ടി.എ പ്രസിഡന്റും സ്‌കൂളിന്റെ അഭിഭാഷകയുമാണ് രംഗത്തെത്തിയത്. വിദ്യാഭ്യാസമന്ത്രി വിഷയം പഠിക്കാതെയാണ് കാര്യത്തിൽ ഇടപെടുന്നത് എന്നതുൾപ്പെടെയുള്ള അതിരൂക്ഷമായ പ്രതികരണമാണ് ഇവർ നടത്തിയത്.

 പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ട് വർഗീയ ചേരിതിരിവുണ്ടാക്കുക എന്ന സംഘ്പരിവാറിന്റെ അജൻഡ ഏറ്റെടുത്ത് നടപ്പാക്കുന്ന രീതിയാണ് ഹിജാബ് വിവാദത്തിൽ പ്രതിഫലിക്കുന്നത്. കത്തോലിക്കസഭയുടെ മുഖപത്രം ഹിജാബ് വിഷയത്തിൽ ഒരുവിഭാഗത്തിനെതിരേ രൂക്ഷമായി മുഖപ്രസംഗം എഴുതിയതും സംഭവം ദേശീയതലത്തിലേക്ക് വലിച്ചിഴക്കുന്നതിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി കൃത്യമായ നിലപാട് എടുത്തപ്പോൾ, തള്ളിപ്പറയാനുള്ള ധൈര്യവും സ്‌കൂൾ പ്രിൻസിപ്പലിനുണ്ടായി എന്നതും ഞെട്ടിക്കുന്നതാണ്. 2008ൽ ഇതേ സ്‌കൂളിൽ ക്രിസ്തീയ രീതിയിലുള്ള പ്രാർഥനയ്ക്ക് വിദ്യാർഥികളെ നിർബന്ധിച്ചതും ഏറെ വിവാദത്തിന് വഴിവച്ചിരുന്നു.

സഭയും ശിരോവസ്ത്രത്തിന് എതിരല്ല

സ്‌കൂളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒരുപ്രശ്‌നം ദേശീയശ്രദ്ധയിലേക്ക് വരെ വലിച്ചിഴക്കാൻ ശ്രമിച്ചതും ക്രൈസ്തവ സഭ തന്നെയാണ്. അതേ സമയം ശിരോവസ്ത്രത്തിന് സഭ എതിരുമല്ല. 2015ൽ തിരുവനന്തപുരത്ത് മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതാൻ പോയ കന്യാസ്ത്രീയുടെ ശിരോവസ്ത്രം അഴിക്കണമെന്ന് അധികൃതർ നിർബന്ധം പിടിച്ചപ്പോൾ അതിനെതിരേ പ്രസ്താവന ഇറക്കുകയും വിശ്വാസത്തിന്റെ ഭാഗമാണിതെന്ന് പറയുകയും ചെയ്തിരുന്നു. മാത്രമല്ല, ഇതേസഭയുടെ പഞ്ചാബിലെയും മറ്റും സ്‌കൂളിൽ സിഖ് വിദ്യാർഥികളെ തലപ്പാവ് ധരിച്ച് സ്‌കൂളിൽ വരാൻ ഇവർ അനുവദിക്കുന്നുമുണ്ട്. സംസ്ഥാനത്ത് മറ്റ് പല ക്രൈസ്തവ സ്‌കൂളുകളിലും തട്ടം ധരിക്കാൻ അനുവാദവുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒന്നു കുളിച്ചു വസ്ത്രം മാറ്റിയാൽ മതി'; സൗത്ത് ഏഷ്യൻ സർവകലാശാലയിലെ പീഡനക്കേസിൽ ഹോസ്റ്റൽ വാർഡന്റെ ക്രൂരമായ പ്രതികരണം; പരാതിക്ക് പിന്നാലെ നടപടി

crime
  •  8 hours ago
No Image

തടസ്സങ്ങളില്ലാതെ വാഹനം പാർക്ക് ചെയ്യാം; സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന 'സീറോ ബാരിയർ' എഐ സംവിധാനം അവതരിപ്പിച്ച് അബൂദബി

uae
  •  8 hours ago
No Image

'പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയത് വര്‍ഗീയമായ ഇടപെടല്‍; മകള്‍ ഇനി ആ സ്‌കൂളിലേക്കില്ല' പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പിതാവ്

Kerala
  •  9 hours ago
No Image

ലോകത്തെ ഏറ്റവും മോശം പെൻഷൻ സംവിധാനം ഇന്ത്യയിൽ; ഒന്നാം സ്ഥാനത്ത് ഈ എഷ്യൻ രാജ്യം

National
  •  10 hours ago
No Image

അഞ്ചു വർഷത്തേക്ക് കൂടി കരാർ പുതുക്കി എമിറേറ്റ്സും എ.സി മിലാനും

uae
  •  10 hours ago
No Image

ട്രംപ് ഭരണക്കൂടം മാധ്യമസ്വാതന്ത്ര്യം തടയുന്നു; പെന്റഗണിൽ നിന്ന് മാധ്യമപ്രവർത്തകർ ഇറങ്ങിപ്പോയി

Kerala
  •  10 hours ago
No Image

സൗദി: ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു

obituary
  •  10 hours ago
No Image

കോഴിക്കോട് സുഹൃത്തിന്റെ വീട്ടിൽ താമസിക്കാൻ എത്തിയ യുവതി 36 പവൻ സ്വർണം കവർന്നു; താൻസാനിയയിലേക്ക് മുങ്ങി,ഒടുവിൽ പിടിയിൽ

crime
  •  10 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി; 10 മണിക്കൂറിലധികം ചോദ്യംചെയ്യലിന് ശേഷം നിർണായക നടപടി

crime
  •  11 hours ago
No Image

​ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം; പുറമെ നിന്ന് സഹായം ലഭിച്ചിട്ടില്ല; ചാട്ടം ആകെ അറിയാവുന്നത് സഹതടവുകാരന് മാത്രം; ക്രെെം ബ്രാഞ്ച് റിപ്പോർട്ട്

Kerala
  •  18 hours ago