HOME
DETAILS

​ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം; പുറമെ നിന്ന് സഹായം ലഭിച്ചിട്ടില്ല; ചാട്ടം ആകെ അറിയാവുന്നത് സഹതടവുകാരന് മാത്രം; ക്രെെം ബ്രാഞ്ച് റിപ്പോർട്ട്

  
October 16 2025 | 18:10 PM

crime branch report on govindachamy jail escape

കണ്ണൂർ: ‌സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ മറ്റാരും സഹായം നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ജയിൽ ജീവനക്കാരുടെയും, സഹതടവുകാരുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് നി​ഗമനം. ജയിൽചാട്ടത്തെക്കുറിച്ച് ഗോവിന്ദച്ചാമി ആകെ പറഞ്ഞത് തന്റെ സഹതടവുകാരനായ തേനി സുരേഷിനോട് മാത്രമാണ്. സെല്ലിന്റെ അഴികൾ മുറിക്കാൻ ഗോവിന്ദച്ചാമി ഉപയോഗിച്ച ആയുധത്തെക്കുറിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. 

വിയ്യൂരെത്തി ഗോവിന്ദച്ചാമിയുടെ മൊഴിയും ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. ജയിൽ ജീവനക്കാർക്ക് പുറമെ ആറ് സഹതടവുകാരെയും വിശദമായി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിലെത്തി പരിശോധന നടത്തി. അന്വേഷണത്തിന്റെ ഒരു ഘട്ടം പൊലീസ് സംഘം പൂർത്തിയാക്കിയിട്ടുണ്ട്. ജയിലിനകത്തുനിന്നോ പുറത്തുനിന്നോ ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചതിന്റെ യാതൊരു സൂചനകളും അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല. തെളിവെടുപ്പിനിടെ കണ്ടെത്തിയ ആയുധം വളരെ ചെറുതാണ്. ഇത്ര ചെറിയ ആയുധം ഉപയോഗിച്ച് ബലമുള്ള ഇരുമ്പുകമ്പികൾ മുറിക്കാനാകില്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നി​ഗമനം. 

​ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം കണ്ണൂർ സിറ്റി പൊലീസിലെ പ്രത്യേക സംഘമാണ് ആദ്യം അന്വേഷിച്ചിരുന്നത്. കേസിൽ സമഗ്രമായ അന്വേഷണം ആവശ്യമായി വന്നതിനെ തുടർന്ന് ഈ മാസം ഒന്നിന് ക്രെെംബ്രാഞ്ചിന് കേസ് കൈമാറുകയായിരുന്നു. നിലവിലെ അന്വേഷണ സംഘം കേസ് ഫയൽ നൽകാൻ വൈകിയതിനാലാണ് കേസ് അന്വേണം തുടങ്ങാൻ വൈകിയതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശങ്ക അകലുന്നില്ല; വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ച് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  4 hours ago
No Image

തൃശൂരിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ വീടുകയറി അക്രമം; യുവാവ് അറസ്റ്റിൽ

Kerala
  •  4 hours ago
No Image

കാമുകിയെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി; 48 വര്‍ഷത്തെ ഒളിവ് ജീവിതത്തിന് ശേഷം പിടിയില്‍; കുരുക്കായത് സ്വന്തം ലൈസന്‍സും

crime
  •  4 hours ago
No Image

6.15 കോടി രൂപ വിലമതിക്കുന്ന പിക്കാസോയുടെ ചിത്രം നഷ്ടപ്പെട്ടു; സംഭവം സ്പെയിനിൽ പ്രദർശനത്തിനായി കൊണ്ടു പോകുമ്പോൾ

International
  •  5 hours ago
No Image

'മഴ തേടി യുഎഇ'; യുഎഇയിൽ മഴയെത്തേടുന്ന നിസ്കാരം നാളെ

uae
  •  5 hours ago
No Image

വീണ്ടും ജംബോ പട്ടിക: കെ.പി.സി.സി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു; സെക്രട്ടറിമാരെ പിന്നീട് പ്രഖ്യാപിക്കും

Kerala
  •  5 hours ago
No Image

ആര്‍എസ്എസ് നിരോധനം; പ്രിയങ്ക് ഖാര്‍ഗെക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി പിടിയില്‍

National
  •  5 hours ago
No Image

ട്രംപ് ഭരണകൂടത്തിന്റെ പുതിയ മാധ്യമ നയം: ദേശീയ സുരക്ഷാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറ്റകരമാക്കും; പെന്റഗണിൽ നിന്ന് മാധ്യമപ്രവർത്തകർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി 

International
  •  5 hours ago
No Image

'ഇന്ത്യൻ മഹാസമുദ്ര സുനാമി സിമുലേഷൻ' (IOWAVE25); ഫുജൈറയിൽ സുനാമി മോക്ക് ഡ്രിൽ

uae
  •  6 hours ago
No Image

ജർമനിയിലെ ഹോസ്പിറ്റലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഹരിതകർമ്മ സേന പ്രവർത്തകയിൽ നിന്ന് 22.97 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ

Kerala
  •  6 hours ago