
6.15 കോടി രൂപ വിലമതിക്കുന്ന പിക്കാസോയുടെ ചിത്രം നഷ്ടപ്പെട്ടു; സംഭവം സ്പെയിനിൽ പ്രദർശനത്തിനായി കൊണ്ടു പോകുമ്പോൾ

മാഡ്രിഡ്: പ്രശസ്ത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ 600,000 യൂറോ (ഏകദേശം 6.15 കോടി രൂപ) വിലമതിക്കുന്ന ചിത്രം കാണാതായി. സ്പെയിനിലെ ഒരു പ്രദർശനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചിത്രം കാണാതായത്.
'സ്റ്റിൽ ലൈഫ് വിത്ത് ഗിറ്റാർ' എന്ന് പേരിട്ടിരിക്കുന്ന, ക്യാൻവാസിൽ എണ്ണച്ചായം ഉപയോഗിച്ച് വരച്ച ചിത്രമാണ് അപ്രത്യക്ഷമായത്. പിക്കാസോ ചിത്രങ്ങൾക്ക് ലോകമെമ്പാടും വൻ മൂല്യമാണുള്ളത്. അതിനാൽ തന്നെ, ഇവ മോഷ്ടാക്കളുടെ സ്ഥിരം ലക്ഷ്യമായിക്കൊണ്ടിരിക്കുകയാണ്. സമീപ വർഷങ്ങളിൽ അദ്ദേഹത്തിന്റെ രണ്ട് പെയിന്റിംഗുകൾ 140 ദശലക്ഷം ഡോളറിലധികം (ഏകദേശം 1,231 കോടി രൂപ) തുകയ്ക്കാണ് ലേലത്തിൽ വിറ്റുപോയത്.
മാഡ്രിഡിൽ നിന്ന് തെക്കൻ നഗരമായ ഗ്രനാഡയിലേക്ക് പ്രദർശനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് ചിത്രം നഷ്ടമായത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സ്പാനിഷ് പൊലിസ് അറിയിച്ചു. എന്നാൽ, കേസിന്റെ രഹസ്യസ്വഭാവം പരിഗണിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.
കാജഗ്രനാഡ ഫൗണ്ടേഷൻ കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ച പ്രദർശനത്തിൽ വെക്കാനായി കൊണ്ടുവന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു ഇതെന്ന് പ്രാദേശിക പത്രമായ 'ഐഡിയൽ' റിപ്പോർട്ട് ചെയ്യുന്നു. പ്രദർശനത്തിലുള്ള എല്ലാ കലാസൃഷ്ടികളും സ്വകാര്യ ശേഖരങ്ങളിൽ നിന്നുള്ളവയാണെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കി.
1976-ലായിരുന്നു ഏറ്റവും കുപ്രസിദ്ധമായ മോഷണങ്ങളിലൊന്ന് നടന്നത്. അന്ന് തെക്കൻ ഫ്രാൻസിലെ അവിനോണിലുള്ള പാലൈസ് ഡെസ് പേപ്സ് മ്യൂസിയത്തിൽ നിന്ന് പിക്കാസോയുടെ നൂറിലധികം പെയിന്റിംഗുകളാണ് മോഷ്ടിക്കപ്പെട്ടത്. എന്നാൽ പിന്നീട് ഈ ചിത്രങ്ങളെല്ലാം കണ്ടെത്തിയിരുന്നു.
തന്റെ കലാജീവിതത്തിലുടനീളം പരമ്പരാഗതമായ ശൈലികളെ വെല്ലുവിളിക്കുകയും, വൈവിധ്യമാർന്ന വിഷയങ്ങളിൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്‌ത പിക്കാസോയുടെ ചിത്രങ്ങൾക്ക് വലിയ ആരാധക പിന്തുണയാണുള്ളത്.
A Pablo Picasso painting valued at €600,000 (approximately ₹6.15 crore) has gone missing while being transported to an exhibition in Spain. The artwork's disappearance has sparked an investigation, and authorities are working to recover the stolen piece. This incident highlights the ongoing issue of art theft and the importance of securing valuable artworks during transportation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'മഴ തേടി യുഎഇ'; യുഎഇയിൽ മഴയെത്തേടുന്ന നിസ്കാരം നാളെ
uae
• 5 hours ago
വീണ്ടും ജംബോ പട്ടിക: കെ.പി.സി.സി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു; സെക്രട്ടറിമാരെ പിന്നീട് പ്രഖ്യാപിക്കും
Kerala
• 5 hours ago
ആര്‍എസ്എസ് നിരോധനം; പ്രിയങ്ക് ഖാര്‍ഗെക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി പിടിയില്‍
National
• 5 hours ago
ട്രംപ് ഭരണകൂടത്തിന്റെ പുതിയ മാധ്യമ നയം: ദേശീയ സുരക്ഷാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറ്റകരമാക്കും; പെന്റഗണിൽ നിന്ന് മാധ്യമപ്രവർത്തകർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി
International
• 5 hours ago
'ഇന്ത്യൻ മഹാസമുദ്ര സുനാമി സിമുലേഷൻ' (IOWAVE25); ഫുജൈറയിൽ സുനാമി മോക്ക് ഡ്രിൽ
uae
• 6 hours ago
ജർമനിയിലെ ഹോസ്പിറ്റലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഹരിതകർമ്മ സേന പ്രവർത്തകയിൽ നിന്ന് 22.97 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ
Kerala
• 6 hours ago
അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവ് തോട്ടം; പൊലിസ് നശിപ്പിച്ചത് അഞ്ച് മാസം വരെ പാകമായ 203 കഞ്ചാവ് ചെടികൾ
latest
• 6 hours ago
ജലീബ് അൽ-ഷുയൂഖിൽ വ്യാജ പെർഫ്യൂം ഫാക്ടറി; മൂന്ന് പ്രവാസികൾ അറസ്റ്റിൽ; ഫാക്ടറി പൊളിച്ചുമാറ്റി ആഭ്യന്തര മന്ത്രാലയം
Kuwait
• 7 hours ago
ഇടിവെട്ടി മഴ പെയ്യും; രണ്ട് ജില്ലകളില്‍ പ്രത്യേക മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്
Kerala
• 7 hours ago
താമരശ്ശേരി ഡോക്ടർക്ക് വെട്ടേറ്റ സംഭവം: 9 വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറൽ ന്യുമോണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
latest
• 7 hours ago
ജുഡീഷ്യൽ സേവനങ്ങളും, യാത്രാവിലക്കുകളും കൈകാര്യം ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി ദുബൈ
uae
• 8 hours ago
ദീപാവലിയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന: 4 കോടി രൂപയുടെ മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടി
National
• 8 hours ago
ഗ്ലോബൽ വില്ലേജിൽ റോബോകോപ്പിനെ വിന്യസിച്ച് ദുബൈ പൊലിസ്
uae
• 8 hours ago
ഈ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഹജ്ജിന് അനുമതി നല്‍കില്ല; പുതിയ തീരുമാനവുമായി സഊദി
Saudi-arabia
• 8 hours ago
ഗുജറാത്തിൽ നാളെ മന്ത്രിസഭാ പുനസംഘടനാ; മന്ത്രിമാരുടെ എണ്ണം 26 ആക്കാൻ സാധ്യത
National
• 9 hours ago
കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ; അഭിഭാഷകന്റെ പരാതിയിൽ നടപടി
crime
• 9 hours ago
നിങ്ങൾ താഴ്ന്ന ജാതിക്കാർ വില കൂടിയ ബൈക്ക് ഒന്നും ഓടിക്കരുത്; തമിഴ്നാട്ടിൽ ദളിത് യുവാവിന് നേരെ ക്രൂര ആക്രമണം; ആറുപേർ അറസ്റ്റിൽ
National
• 9 hours ago
യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകർക്ക് ബിഎൽഎസിന്റെ മുന്നറിയിപ്പ്; ഫോട്ടോ എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
uae
• 9 hours ago
പാഴ്സൽ ഡെലിവറികൾക്കായി സ്മാർട്ട് ഇലക്ട്രോണിക് ബോക്സുകൾ; കൈകോർത്ത് അരാമെക്സും ബഹ്റൈൻ പോസ്റ്റും
bahrain
• 9 hours ago
തിരുവനന്തപുരത്ത് കൂൺ കഴിച്ചതിനെ തുടർന്ന് കുടുംബത്തിലെ ആറുപേർ ആശുപത്രിയിൽ ; മൂന്നുപേരുടെ നില ഗുരുതരം
Kerala
• 9 hours ago
"റൊണാൾഡോ ഇനി ആ പഴയ കളിക്കാരനല്ല"; 2026 ഫിഫ ലോകകപ്പിൽ പോർച്ചുഗലിന് അവനെ ആശ്രയിക്കാനാവില്ലെന്ന് ഫുട്ബോൾ പണ്ഡിതൻ
Football
• 9 hours ago