HOME
DETAILS

ട്രംപ് ഭരണക്കൂടം മാധ്യമസ്വാതന്ത്ര്യം തടയുന്നു; പെന്റഗണിൽ നിന്ന് മാധ്യമപ്രവർത്തകർ ഇറങ്ങിപ്പോയി

  
Web Desk
October 17 2025 | 02:10 AM

trump administration press freedom crackdown journalists walk out of pentagon over new reporting restrictions

വാഷിങ്ടൺ: യു.എസിൽ ട്രംപ് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് സൈനിക ആസ്ഥാനമായ പെന്റഗണിൽ നിന്ന് മാധ്യമ റിപ്പോർട്ടർമാർ ഇറങ്ങിപ്പോയി. ഇതേത്തുടർന്ന് അമേരിക്കയിലെ എല്ലാ പ്രധാന മാധ്യമ സ്ഥാപനങ്ങളിൽ നിന്നുമുള്ള പെന്റഗൺ റിപ്പോർട്ടർമാരുടെ ബാഡ്ജുകൾ പ്രതിരോധ വകുപ്പ് കണ്ടുകെട്ടിയെന്ന് പെന്റഗൺ പ്രസ് അസോസിയേഷൻ അറിയിച്ചു.

ദേശീയ സുരക്ഷാ റിപ്പോർട്ടിങ്ങിനെ കുറ്റകൃത്യമാക്കുമെന്നും അതിൽ ഉൾപ്പെടുന്നവരെ പ്രോസിക്യൂഷന് വിധേയമാക്കുമെന്നുമുള്ള പുതിയ മാധ്യമ നയത്തിൽ ഒപ്പിടില്ലെന്ന് തീരുമാനിച്ചതിനെ തുടർന്നാണ് നടപടി. ക്ലാസിഫൈഡ് രേഖകൾ, ചില പ്രത്യേക വിവരങ്ങൾ എന്നിവ ആവശ്യപ്പെട്ടാൽ അവരെ സുരക്ഷാ ഭീഷണിയുള്ളവരായി മുദ്രകുത്താമെന്നും അവരുടെ പെന്റഗൺ പ്രസ് ബാഡ്ജുകൾ റദ്ദാക്കാമെന്നും ഉൾപ്പെടെയുള്ള പുതിയ നിയമങ്ങൾ പെന്റഗൺ റിപ്പോർട്ടർമാർ അംഗീകരിക്കണമെന്ന് നയം ആവശ്യപ്പെടുന്നു.

അസോസിയേറ്റഡ് പ്രസ്, ദ ഗാർഡിയൻ, ബ്ലൂംബർഗ്, ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേണൽ, വാഷിങ്ടൺ പോസ്റ്റ്, റോയിട്ടേഴ്‌സ്, സി.എൻ.എൻ തുടങ്ങി 30ലേറെ മാധ്യമങ്ങളുടെ റിപ്പോർട്ടർമാരാണ് പെന്റഗൺ വിട്ടത്. ട്രംപ് സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന ഫോക്‌സ് ന്യൂസ്, ന്യൂസ് മാക്‌സ് എന്നിവയും പെന്റഗൺ വിട്ടു. പത്രസ്വാതന്ത്ര്യത്തിന്റെ ഇരുണ്ട ദിനമാണിതെന്ന് നൂറിലേറെ മാധ്യമസ്ഥാപനങ്ങൾ അംഗമായ പെന്റഗൺ പ്രസ് അസോസിയേഷൻ പറഞ്ഞു.  ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യത്തിന്റെ സമഗ്രമായ കവറേജിന്റെ തടസപ്പെടുത്തലിനെ കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് 30 മാധ്യമ സ്ഥാപനങ്ങളെങ്കിലും പത്രപ്രവർത്തകർക്കായുള്ള പുതിയ പെന്റഗൺ നയത്തിൽ ഒപ്പിടാൻ വിസമ്മതിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാഗിന്റെ വള്ളി ഡോറില്‍ കുടുങ്ങി; കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ഥിക്ക് പരുക്ക്

Kerala
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോൾ ക്രിക്കറ്റർ ഇന്ത്യൻ മുൻ നായകനെന്ന് ട്രാവിസ് ഹെഡ്

Cricket
  •  4 hours ago
No Image

'സ്‌കൂള്‍ നിയമം പാലിച്ച് വന്നാല്‍ വിദ്യാര്‍ഥിയെ പൂര്‍ണ മനസ്സോടെ സ്വീകരിക്കുമെന്ന്  പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ 

Kerala
  •  4 hours ago
No Image

ജീവൻ പോകുമ്പോഴും അവൻ വിളിച്ചത് രാഹുൽ ഗാന്ധിയുടെ പേര്; യുപിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന ദലിത് യുവാവിന്റെ വീട് സന്ദർശിച്ച് രാഹുൽ ഗാന്ധി 

National
  •  5 hours ago
No Image

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  5 hours ago
No Image

മെട്രോ ഫുഡ് അവാർഡ് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്ക്കാരം ഹാപ്പി ജാം ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ എം ഖാലിദിന് 

Business
  •  5 hours ago
No Image

അവർ തന്നെ വമ്പന്മാർ; ലോകത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന 10 ഫുട്ബോൾ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോർബ്സ്

Football
  •  5 hours ago
No Image

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി: ഫലസ്തീൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിന്റെ യാത്രാ വിലക്ക് നീക്കി യുഎസ് ജഡ്ജിയുടെ ഉത്തരവ്

International
  •  5 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധിക്കുക; ട്രെയിന്‍ സമയങ്ങളില്‍ നേത്രാവതിയുടെ അടക്കം സമയം മാറുന്നു; 110-120 കി.മീ ആയി കൊങ്കണ്‍ ട്രെയിനുകളുടെ വേഗത കൂടുന്നതാണ്

Kerala
  •  5 hours ago
No Image

പാലിയേക്കരയില്‍ ടോള്‍ വിലക്ക് പിന്‍വലിച്ചു; നിരക്ക് വര്‍ധിപ്പിക്കരുത്; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

Kerala
  •  5 hours ago