HOME
DETAILS

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിന്‍ സമയങ്ങളില്‍ നേത്രാവതിയുടെ അടക്കം സമയം മാറുന്നു; 110-120 കി.മീ ആയി കൊങ്കണ്‍ ട്രെയിനുകളുടെ വേഗത കൂടുന്നതാണ്

  
Web Desk
Invalid date

konkan railway updates revised timings for 38 trains from october 21

 

കണ്ണൂര്‍: കൊങ്കണ്‍ റെയില്‍വേ പാതയിലെ 38 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. സാധാരണയിലും 10 ദിവസം നേരത്തെയാണ് ഇത്തവണ സമയക്രമത്തിലെ മാറ്റം വരുന്നത്. പുതിയ സമയക്രമം ഒക്ടോബര്‍ 21, ചൊവ്വാഴ്ച മുതലാണ്  പ്രാബല്യത്തില്‍ വരുക. ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ 20 വരെ പ്രാബല്യത്തിലുണ്ടായിരുന്ന മണ്‍സൂണ്‍ ടൈംടേബിള്‍ അവസാനിക്കുന്നതോടെയാണ് ഈ മാറ്റം.

പുതിയ സമയക്രമം മംഗള, നേത്രാവതി, മത്സ്യഗന്ധ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള പ്രധാന ട്രെയിനുകളുടെ യാത്രാ സമയത്തിലാണ് മണിക്കൂറുകളുടെ വ്യത്യാസം വരുത്തുന്നത്. മണ്‍സൂണ്‍ കാലത്ത് സുരക്ഷ ഉറപ്പാക്കാന്‍ 40-75 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരുന്ന ട്രെയിനുകളുടെ വേഗത ഒക്ടോബര്‍ 21 മുതല്‍ വര്‍ധിക്കും. ജൂണ്‍ 15 വരെ ട്രെയിനുകള്‍ക്ക് 110-120 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയും.

എറണാകുളം- നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12617) പുറപ്പെടുന്നത് പഴയ സമയത്തേക്കാള്‍ ഏകദേശം മൂന്ന് മണിക്കൂര്‍ വൈകും. ഈ ട്രെയിന്‍ ഇനി എറണാകുളത്ത് നിന്ന് രാവിലെ 10.30ന് പകരം ഉച്ചയ്ക്ക് 1.25ന് പുറപ്പെടും.'

 


മറുദിശയില്‍, നിസാമുദ്ദീന്‍-എറണാകുളം മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12618) മംഗലാപുരത്ത് നിന്ന് ഒരു മണിക്കൂര്‍ നേരത്തെ രാത്രി 10.35ന് പുറപ്പെടുന്നതാണ്. ഇത് ഷൊര്‍ണൂരില്‍ പുലര്‍ച്ചെ 4.10നും എറണാകുളത്ത് രാവിലെ 7.30നും എത്തുന്നതാണ്.

തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് (16346) ഇനി രാവിലെ 9.15നാണ് പുറപ്പെടുക. ഈ മാറ്റം തുടര്‍ന്നുള്ള സ്റ്റേഷനുകളില്‍ നേരിയ കാലതാമസത്തിന് കാരണമാകും. ഈ ട്രെയിന്‍ എറണാകുളം ജങ്ഷനില്‍ ഉച്ചയ്ക്ക് 1.45നും ഷൊര്‍ണ്ണൂരില്‍ വൈകിട്ട് 4.20നും കോഴിക്കോട് വൈകിട്ട് 6 മണിക്കും കണ്ണൂരില്‍ 7.32നും എത്തുന്നതാണ്.

ലോകമാന്യ തിലക് -തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (16345) നിലവിലെ സമയത്തേക്കാള്‍ 1 മണിക്കൂറും 30 മിനിറ്റും നേരത്തെ എത്തും. ഈ ട്രെയിന്‍ മംഗലാപുരത്ത് പുലര്‍ച്ചെ 4.20നും കണ്ണൂരില്‍ 6.32നും കോഴിക്കോട് 8.07നും ഷൊര്‍ണ്ണൂരില്‍ 10.15നും എറണാകുളത്ത് 12.25നും തിരുവനന്തപുരത്ത് വൈകിട്ട് 6.05നും എത്തിച്ചേരുന്നതാണ്.

 

 

Konkan Railway has announced a change in the schedule of 38 trains, starting October 21 (Tuesday)—10 days earlier than usual. The new schedule replaces the monsoon timetable, which was in effect from June 15 to October 20. Trains like the Mangala Express, Netravati Express, and Matsyagandha Express will see significant changes in departure and arrival times, with differences of several hours in some cases.With the end of the monsoon season, speed restrictions (40–75 km/h) imposed for safety will be lifted. From October 21, trains will be allowed to run at speeds of 110–120 km/h until the next monsoon period begins on June 15.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് വിസ പ്ലാറ്റ്‌ഫോം ആരംഭിച്ചതിനു ശേഷം കുവൈത്ത് നൽകിയത് 235,000 സന്ദർശന വിസകൾ; വെളിപ്പെടുത്തലുമായി അധികൃതർ

Kuwait
  •  12 hours ago
No Image

യൂണിഫോമിന്റെ പേരിൽ വിദ്യാഭ്യാസ നിഷേധം: സ്കൂൾ അധികൃതർ പ്രാകൃത നിലപാടുകളിൽ നിന്ന് പിന്തിരിയണം; എസ്.കെ.എസ്.എസ്.എഫ്

Kerala
  •  12 hours ago
No Image

ആര്‍എസ്എസ് ശാഖയിലെ പീഡനം; പ്രതിയായ നിതീഷ് മുരളീധരനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  12 hours ago
No Image

ഓസ്‌ട്രേലിയക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  12 hours ago
No Image

സ്കൂളുകളിൽ വിദ്യാർഥികളേ ഉള്ളൂ; ഹിന്ദു കുട്ടികൾ, മുസ്‌ലിം കുട്ടികൾ എന്ന് വേർതിരിച്ച് പരാമർശം നടത്തിയ അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്

Kerala
  •  12 hours ago
No Image

ഇനി സേവനങ്ങൾ കൂടുതൽ വേ​ഗത്തിൽ; വാട്ട്‌സ്ആപ്പ് ചാനലും മൊബൈൽ ആപ്പിൽ പുതിയ സൗകര്യങ്ങളും അവതരിപ്പിച്ച് സാലിക്

uae
  •  13 hours ago
No Image

തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന ഐടി ജീവനക്കാരിയെ ബലാൽസം​ഗം ചെയ്തു; പ്രതിക്കായി പൊലിസ് അന്വേഷണം

Kerala
  •  13 hours ago
No Image

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: വാർണർ

Cricket
  •  13 hours ago
No Image

ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ; പ്രതികൾക്ക് ഒരു വർഷം തടവ്, അഞ്ച് ലക്ഷം റിയാൽ പിഴ; മുന്നറിയിപ്പുമായി സഊദി പബ്ലിക് പ്രോസിക്യൂഷൻ

Saudi-arabia
  •  13 hours ago
No Image

5 കോടി രൂപ, 22 ആഡംബര വാച്ചുകൾ, വില കൂടിയ കാറുകൾ; കൈക്കൂലി കേസിൽ സി.ബി.ഐ പിടികൂടിയ ഹർചരൺ സിംഗ് ഭുള്ളർ ആരാണ്?

National
  •  14 hours ago