ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിപുലമായ സംവിധാനങ്ങളൊരുക്കി സഊദി റെഡ്ക്രസന്റ്
ജിദ്ദ: ഹജ്ജ് തീര്‍ഥാടകരുടെ ആരോഗ്യ പരിചരണത്തിനായി വിപുലമായ സംവിധാനങ്ങളൊരുക്കി സഊദി റെഡ്ക്രസന്റ്. അടിയന്തര സാഹചര്യങ്ങളില്‍ ഹാജിമാര്‍ക്ക് ചികിത്സ നല്‍കുന്നതിനാണ് റെഡ്ക്രസന്റ് പ്രഥമ പരിഗണന നല്‍കുക.
മക്ക, മിന, മുസ്ദലിഫ, അറഫ എന്നിടിവങ്ങളില്‍ അടിയന്തര ഘട്ടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ചികിത്സ സഹായം എത്തിക്കാനും അടിയന്ത ശുശ്രൂശ നല്‍കാനും അവരെ ആശുപത്രികളിലെത്തിക്കാനും വിപുലമായ സൗകര്യങ്ങളാണ് റെഡ്ക്രസന്റ് ഒരുക്കിയത്.
അടിയന്തര ചികിത്സ നല്‍കാനായി അത്യാധുനിക സൌകര്യങ്ങളോടു കൂടി മിനയിലും അറഫയിലും പതിനാറ് മൊബൈല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതോടൊപ്പം ആംബുലന്‍സുകളില്‍ വെച്ചും ചികിത്സ നല്‍കുന്നതിനുള്ള സൗകര്യമുണ്ട്.
നിരവധി ആംബുലന്‍സുകളും എട്ട് എയര്‍ ആംബുലന്‍സുകളും ഹജ്ജിനായി ഒരുക്കിയിട്ടുണ്ട്. അഞ്ച് എയര്‍ ആംബുലന്‍സുകള്‍ ഇരുപത്തി നാല് മണിക്കൂറും മക്കയിലും പരിസരങ്ങളിലുമായി സേവനത്തിനുണ്ടാകും.
അപകട നടന്നാല്‍ ഉടന്‍ സ്ഥലത്തെത്തി ഹാജിമാരെ മക്കയിലെ വിവിധ ആശുപത്രികളിലെത്തിക്കും. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ജിദ്ദിയിലെയും ത്വാഇഫിലെയും ആശുപത്രികളിലേക്കും മാറ്റും.
ഹജ്ജ് ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളിലെ മുഴുവന്‍ ആശുപത്രികളിലും ഹെലിപ്പാഡും സജ്ജീകരിച്ചിട്ടുണ്ട്. റെഡ്ക്രസന്റ് പുറമെ സഊദി ആരോഗ്യ മന്ത്രാലയവും വിപുലമായ സംവിധാനങ്ങള്‍ തീര്‍ഥാടകരുടെ ആരോഗ്യ പരിചരണത്തിനായി ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."