HOME
DETAILS

ബസ് ഫീസടക്കാന്‍ വൈകി; അഞ്ചുവയസുകാരനെ വഴിയില്‍ ഉപേക്ഷിച്ച് സ്‌കൂള്‍ അധികൃതര്‍, പരാതി

  
October 17 2025 | 09:10 AM


മലപ്പുറം: മലപ്പുറം ചേലമ്പ്രയില്‍ സ്‌കൂളിന്റെ ബസ് ഫീസ് അടയ്ക്കാന്‍ വൈകിയതിന് യു.കെ.ജിയുടെ പഠനം മുടക്കി സ്‌കൂള്‍ അധികൃതര്‍. മലപ്പുറം ചേലേമ്പ്ര എ.എല്‍.പി സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥിയെയാണ് ഫീസ് അടയ്ക്കാത്തതിനാല്‍ ബസില്‍ കയറ്റേണ്ടെന്ന് പ്രധാനാധ്യാപിക അറിയിച്ചത്. 

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. മറ്റു കുട്ടികള്‍ക്കൊപ്പം സ്‌കൂള്‍ ബസില്‍ കയറാന്‍ എത്തിയ കുട്ടിയെ ബസില്‍ കയറ്റാതെ വഴിയില്‍ ഉപേക്ഷിച്ചു പോയെന്നാണ് പരാതി. ബസില്‍ കയറ്റാന്‍ സമ്മതിക്കാതിരുന്നപ്പോള്‍ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് പരാതിയുമായി രക്ഷിതാവ് സ്‌കൂളില്‍ എത്തിയപ്പോള്‍ സ്‌കൂള്‍ മാനേജര്‍ മോശമായി പെരുമാറിയതായും കുടുംബം ആരോപിച്ചു. കുട്ടിയ്ക്ക് മാനസിക പ്രയാസം ഉണ്ടായതിനാല്‍ ഇനി ആ സ്‌കൂളില്‍ വിടേണ്ടെന്നാണ് കുടുംബത്തിന്റെ തീരുമാനം. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രിക്കും ബാലാവകാശ കമ്മിഷനും പൊലിസിലും പരാതി നല്‍കിയതായി കുടുംബം അറിയിച്ചു.

English Summary: A shocking incident has been reported from Chelambra, Malappuram, where a UKG student was allegedly left on the roadside by school authorities for not paying the school bus fee on time.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

തിരഞ്ഞെടുത്ത ബിസിനസുകൾക്ക് രണ്ട് വർഷത്തേക്ക് വാണിജ്യ ലൈസൻസ് ഇളവ്; പ്രഖ്യാപനവുമായി റാസൽഖൈമ ഭരണാധികാരി

uae
  •  2 hours ago
No Image

ഡെലിവറി ജീവനക്കാരനെ ഇടിക്കാൻ ശ്രമം; അശ്രദ്ധമായി വാഹനമോടിച്ചയാളുടെ കാർ പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  2 hours ago
No Image

കൊളസ്ട്രോളിനുള്ള ഈ മരുന്നുകൾ സുരക്ഷിതം; തെറ്റായ പ്രചാരണങ്ങൾക്കെതിരെ സഊദി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  4 hours ago
No Image

ബാഗിന്റെ വള്ളി ഡോറില്‍ കുടുങ്ങി; കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ഥിക്ക് പരുക്ക്

Kerala
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോൾ ക്രിക്കറ്റർ ഇന്ത്യൻ മുൻ നായകനെന്ന് ട്രാവിസ് ഹെഡ്

Cricket
  •  4 hours ago
No Image

'സ്‌കൂള്‍ നിയമം പാലിച്ച് വന്നാല്‍ വിദ്യാര്‍ഥിയെ പൂര്‍ണ മനസ്സോടെ സ്വീകരിക്കുമെന്ന്  പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ 

Kerala
  •  4 hours ago
No Image

ജീവൻ പോകുമ്പോഴും അവൻ വിളിച്ചത് രാഹുൽ ഗാന്ധിയുടെ പേര്; യുപിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന ദലിത് യുവാവിന്റെ വീട് സന്ദർശിച്ച് രാഹുൽ ഗാന്ധി 

National
  •  5 hours ago
No Image

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  5 hours ago
No Image

മെട്രോ ഫുഡ് അവാർഡ് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്ക്കാരം ഹാപ്പി ജാം ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ എം ഖാലിദിന് 

Business
  •  5 hours ago