
ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഹൂതി സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് താക്കീത്

സന്‍ആ: ഇസ്‌റാഈല്‍ ആക്രമണത്തില്‍ യെമനിലെ ഹൂതി സൈനിക കമാന്‍ഡര്‍ മുഹമ്മദ് അബ്ദുള്‍ കരീം അല്‍ ഗമാരി കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് ഹൂതികള്‍ മരണവിവരം സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത് അല്‍ ഗമാരിയുടെ 13 വയസ്സുള്ള മകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ അല്‍ ഗമാരിയും അദ്ദേഹത്തിന്റെ മകനും നിരവധി സഹപ്രവര്‍ത്തകരും കൊല്ലപ്പെട്ടതായി പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
'ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച് അവര്‍ മഹത്വം കൈവരിച്ചിരിക്കുന്നു. ഖുദ്‌സിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ മഹത്തായ പാതയിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടിരിക്കുന്നു- സംഘം പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഗസ്സക്ക് പിന്തുണ നല്‍കി വരുന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ രക്തസാക്ഷിത്വം വരിച്ചെന്നും അവര്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സെപ്തംബര്‍ അവസാനം യെമനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സന്‍ആയിലെ ഹൂതികളുടെ ജനറല്‍ സ്റ്റാഫ് ആസ്ഥാനമാണെന്ന് ഇസ്‌റാഈല്‍ സൈന്യം നേരത്തെ സൂചിപ്പിച്ചിരുന്നു. ആഗസ്റ്റ് 28 ന് സന്‍ആയില്‍ നടന്ന വ്യോമാക്രമണത്തിലാണ് അല്‍ ഗമാരിക്ക് പരിക്കേറ്റതെന്നും ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെടുന്നു. ഹൂത്തി പ്രധാനമന്ത്രി അഹമ്മദ് റഹാവിയടക്കമുള്ള നേതാക്കള്‍ അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
BREAKING | Yemen’s Ansarallah mourns its chief of staff, Mohammad al-Ghamari, whom Israel says it assassinated in June. pic.twitter.com/XaxfvRHxPW
— The Cradle (@TheCradleMedia) October 16, 2025
അതേസമയം ശത്രുവുമായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഇസ്‌റാഈല്‍ ചെയ്തതിന് പ്രതികാരം ചെയ്യുമെന്നും ഹൂതികള്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ ഗസ്സക്ക് നേരെ ആക്രമണം പുനരാരംഭിക്കാന്‍ മടിക്കില്ലെന്ന ഭീഷണി ട്രംപും നെതന്യാഹുവും മുഴക്കുന്നുണ്ട്. ഗസ്സയില്‍ ഇസ്‌റാഈല്‍ പിന്തുണയുള്ള സായുധ സംഘങ്ങളെ നേരിടുന്ന ഹമാസിനെതിരെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഗസ്സയില്‍ ആളുകളെ വധിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഹമാസിനെ വധിക്കുകയല്ലാതെ മറ്റൊരു മാര്‍ഗം ഉണ്ടാകില്ലെന്ന് ട്രംപിന്റെ ഭീഷണിയില്‍ പറയുന്നു.
a senior houthi military commander was killed in an israeli airstrike, escalating regional tensions. the houthi group has warned of a strong retaliation in response to the attack.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓസ്‌ട്രേലിയക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ
Cricket
• 3 hours ago
സ്കൂളുകളിൽ വിദ്യാർഥികളേ ഉള്ളൂ; ഹിന്ദു കുട്ടികൾ, മുസ്‌ലിം കുട്ടികൾ എന്ന് വേർതിരിച്ച് പരാമർശം നടത്തിയ അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്
Kerala
• 3 hours ago
ഇനി സേവനങ്ങൾ കൂടുതൽ വേഗത്തിൽ; വാട്ട്‌സ്ആപ്പ് ചാനലും മൊബൈൽ ആപ്പിൽ പുതിയ സൗകര്യങ്ങളും അവതരിപ്പിച്ച് സാലിക്
uae
• 3 hours ago
തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന ഐടി ജീവനക്കാരിയെ ബലാൽസംഗം ചെയ്തു; പ്രതിക്കായി പൊലിസ് അന്വേഷണം
Kerala
• 4 hours ago
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: വാർണർ
Cricket
• 4 hours ago
ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ; പ്രതികൾക്ക് ഒരു വർഷം തടവ്, അഞ്ച് ലക്ഷം റിയാൽ പിഴ; മുന്നറിയിപ്പുമായി സഊദി പബ്ലിക് പ്രോസിക്യൂഷൻ
Saudi-arabia
• 4 hours ago.png?w=200&q=75)
5 കോടി രൂപ, 22 ആഡംബര വാച്ചുകൾ, വില കൂടിയ കാറുകൾ; കൈക്കൂലി കേസിൽ സി.ബി.ഐ പിടികൂടിയ ഹർചരൺ സിംഗ് ഭുള്ളർ ആരാണ്?
National
• 4 hours ago
സ്വകാര്യ മേഖലയിലെ ജോലി സമയം, വേതനം, അവധി തുടങ്ങിയവ സംബന്ധിച്ച പ്രധാന നിയമങ്ങൾ; ഗൈഡ് പുറത്തിറക്കി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
uae
• 5 hours ago
100 സെഞ്ച്വറിയടിച്ച സച്ചിനെ മറികടക്കാൻ ഒറ്റ സെഞ്ച്വറി മതി; ചരിത്രനേട്ടത്തിനരികെ കോഹ്‌ലി
Cricket
• 5 hours ago
അമേരിക്കയുടെ തലയ്ക്ക് മീതെ നിഗൂഢ ബലൂണുകൾ: ഭൂരിഭാഗവും സർക്കാർ ഏജൻസികളുടേതെന്ന് റിപ്പോർട്ടുകൾ
International
• 5 hours ago
കേരളത്തില്‍ ഏഴ് ദിവസം മഴ കനക്കും; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം
Kerala
• 5 hours ago
ഹൈദരാബാദ് എയർപോർട്ടിൽ വൻ സ്വർണവേട്ട; കുവൈത്തിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത് 1.8 കിലോഗ്രാം സ്വർണം
Kuwait
• 5 hours ago
ബി.ജെ.പിയുടെ പത്ത് വർഷത്തെ ഭരണം; രാജ്യത്ത് അടച്ചു പൂട്ടിയത് 89,000-ലധികം സർക്കാർ സ്കൂളുകൾ; പഠനം ഉപേക്ഷിച്ചത് രണ്ട് കോടിയിലധികം കുട്ടികൾ
National
• 5 hours ago
ഇന്ത്യൻ ടീമിൽ അവസരമില്ല, മറ്റൊരു ടീമിനൊപ്പം ഡബിൾ സെഞ്ച്വറി; തകർത്തടിച്ച് സൂപ്പർതാരം
Cricket
• 6 hours ago
താമരശേരിയിലെ ഒമ്പത് വയസുകാരിയുടെ മരണം; ഡോക്ടര്‍ക്കെതിരേ പരാതി നല്‍കി കുടുംബം
Kerala
• 6 hours ago
ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പേ ഓസ്ട്രേലിയക്ക് വമ്പൻ തിരിച്ചടി; സൂപ്പർതാരം പുറത്ത്
Cricket
• 7 hours ago
ഓപ്പറേഷന് നുംഖൂര്‍: ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ കസ്റ്റംസ് വിട്ടു നല്‍കും
Kerala
• 7 hours ago
വേണ്ടത് വെറും രണ്ട് റൺസ്; ചരിത്രത്തിലേക്ക് പറന്നുയരാൻ ഒരുങ്ങി കോഹ്‌ലി
Cricket
• 7 hours ago
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി; ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേയില്ല
Kerala
• 6 hours ago
വഖഫ് ദാതാക്കൾക്ക് യുഎഇ ഗോൾഡൻ വിസ; കരാർ ഒപ്പുവച്ച് ജിഡിആർഎഫ്എ ദുബൈയും, ഔഖാഫ് ദുബൈയും
uae
• 6 hours ago
ഓരോ ഹിന്ദു കുടുംബത്തിൽ നിന്നും മൂന്നിൽ കുറയാത്ത കുട്ടികൾ വേണം: നാല് കുട്ടികൾ ഉണ്ടായാൽ ഒരാളെ സന്യാസത്തിലേക്കും പറഞ്ഞയക്കണം; സ്വാമി ചിദാനന്ദപുരി
National
• 6 hours ago