ഓസ്‌ട്രേലിയക്കെതിരെ ആ താരം രണ്ട് സെഞ്ച്വറികൾ നേടും: പ്രവചനവുമായി ഇന്ത്യൻ ഇതിഹാസം
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന, ടി-20 പരമ്പര ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഒക്ടോബർ 19നാണ് ഏകദിന പരമ്പരക്ക് തുടക്കം കുറിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ കളിക്കുക. ഇതു കഴിഞ്ഞാൽ ഒക്ടോബർ 29 മുതൽ ടി-20 മത്സരങ്ങളും അരങ്ങേറും. ഈ പരമ്പരക്ക് മുന്നോടിയായി ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയുടെ പ്രകടനങ്ങൾ എങ്ങനെയാവും എന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ. മൂന്ന് ഏകദിന മത്സരങ്ങളിൽ രണ്ട് സെഞ്ച്വറികൾ കോഹ്‌ലി നേടുമെന്നാണ് ഹർഭജൻ പറഞ്ഞത്.
''ഏറ്റവും മികച്ച ടീമിനെതിരെ കാഴ്ചവെക്കുമ്പോൾ നിങ്ങൾക്ക് ബഹുമാനം ലഭിക്കും. ഓസ്‌ട്രേലിയയിൽ സെഞ്ച്വറി നേടി ടീമിനെ മുന്നിൽ നിന്നും നയിക്കാനുള്ള ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ട്. ഇപ്പോൾ ഐപിഎല്ലിന് ശേഷം അവൻ വീണ്ടും തിരിച്ചുവരവ് നടത്തുകയാണ്. ആ മൂന്ന് ഏകദിനങ്ങളിലും അവൻ ബാറ്റ് ചെയ്യുന്നത് കാണാൻ ഞാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യക്കായി അവൻ മൂന്ന് ഏകദിനങ്ങളിൽ നിന്നും കുറഞ്ഞത് രണ്ട് സെഞ്ച്വറികൾ നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'' ഹർഭജൻ സിങ് പറഞ്ഞു.
2025 ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കോഹ്‌ലി ഇന്ത്യക്കായി കളിച്ചിരുന്നില്ല. ഇപ്പോൾ നീണ്ട ഇടവേളക്ക് ശേഷമാണ് കോഹ്‌ലി ഇന്ത്യക്കായി കളിക്കാൻ ഒരുങ്ങുന്നത്. ഈ പരമ്പരയിൽ ഒരു പുതിയ നാഴികക്കല്ല് സ്വന്തമാക്കാനും കോഹ്‌ലിക്ക് അവസരമുണ്ട്.
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി മാറാനുള്ള അവസരമാണ് വിരാടിനുള്ളത്. ഇതിനായി കോഹ്‌ലിക്ക് വേണ്ടത് വെറും 54 റൺസ് മാത്രമാണ്. ലങ്കൻ ഇതിഹാസം കുമാർ സംഗകാരയെ മറികടക്കാനാണ് കോഹ്‌ലിക്ക് സാധിക്കുക. ഏകദിനത്തിൽ 14181 റൺസാണ് കോഹ്‌ലി നേടിയിട്ടുള്ളത്. സംഗക്കാര 14234 റൺസുമാണ് നേടിയിട്ടുള്ളത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് സച്ചിൻ ടെണ്ടുൽക്കർ ആണ്. 18426 റൺസാണ് സച്ചിൻ നേടിയിട്ടുള്ളത്.
ഇന്ത്യ ഏകദിന സ്‌ക്വാഡ്
ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശ്വസി ജയ്സ്വാൾ.
Ahead of the ODI series against Australia, former Indian cricketer Harbhajan Singh has spoken about how Indian star batsman Virat Kohli will perform. Harbhajan Singh said that Kohli will score two centuries in the three ODI matches.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."