കഴക്കൂട്ടം പീഡനശ്രമം: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന, ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ചും അന്വേഷണം
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നിർണ്ണായക വഴിത്തിരിവ്. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലിസ് വൃത്തങ്ങൾ സൂചന നൽകി. ഇതര സംസ്ഥാന തൊഴിലാളിയായ ഒരാളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
സംഭവസ്ഥലത്തും സമീപപ്രദേശങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിലാണ് പ്രതിയെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചത്. അൻപതിലധികം ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണ സംഘം ഇയാൾക്കുവേണ്ടി ഊർജ്ജിതമായി തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് കഴക്കൂട്ടം ടെക്നോപാർക്കിന് സമീപമുള്ള ഹോസ്റ്റലിൽ 25 വയസ്സുള്ള ഐടി ജീവനക്കാരിക്ക് നേരെ അതിക്രമമുണ്ടായത്. മുറിയിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും, പ്രതിരോധിച്ചതോടെ ഓടി രക്ഷപ്പെടുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ യുവതി പൊലിസിൽ വിവരമറിയിച്ചതോടെ കഴക്കൂട്ടം എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുള്ളത്. പ്രതിയെ ഉടൻ പിടികൂടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പൊലിസ് സംഘം.
A suspect has reportedly been identified in the attempted rape case that took place at Kazhakkootam. The police investigation is currently focusing on a migrant worker in connection with the crime.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."