HOME
DETAILS

കടലിലേക്ക് അപകടകരമാംവിധം താഴ്ന്ന് എയർ അറേബ്യ വിമാനം; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

  
October 19, 2025 | 12:02 PM

air arabia flight experiences near-miss over mediterranean

റോം: സിസിലിയിലെ കറ്റാനിയ എയർപോർട്ടിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ മെഡിറ്ററേനിയൻ കടലിന് സമീപം അപകടകരമാംവിധം താഴ്ന്നുപോയ എയർ അറേബ്യ വിമാനം. സംഭവത്തിൽ ഇറ്റലിയുടെ വ്യോമയാന സുരക്ഷാ റെഗുലേറ്റർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിൽ രണ്ട് പൈലറ്റുമാരും നാല് കാബിൻ ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്, യാത്രക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല. 

ഇറ്റാലിയൻ ഏജൻസിയ നാസിയോണലെ പെർ ലാ സികുറെസ്സ ഡെൽ വോളോ (ANSV) നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ഒരു മാസം മുമ്പായിരുന്നു സംഭവം. ജോർദാനിലെ ക്വീൻ ആലിയ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനം കറ്റാനിയ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട ഉടനെ കടലിലേക്ക് കുത്തനെ താഴുകയായിരുന്നു. വിമാനം സമുദ്രോപരിതലത്തോട് അടുത്തപ്പോൾ, വിമാനത്തിലെ ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിംഗ് സിസ്റ്റം (GPWS) പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകി.

ഇറ്റാലിയൻ അന്വേഷണത്തെക്കുറിച്ച് തങ്ങൾക്കറിയാമെന്ന് എയർ അറേബ്യ മാറോക് വക്താവ് ഖലീജ് ടൈംസിനോട് വ്യക്തമാക്കി. "2025 സെപ്റ്റംബർ 20-ന് കറ്റാനിയയിൽ നിന്ന് അമ്മാനിലേക്ക് സർവിസ് നടത്തിയ എയർ അറേബ്യ മാറോക് വിമാനത്തെക്കുറിച്ച് (ഫെറി ഫ്ലൈറ്റ്) വന്ന റിപ്പോർട്ടുകൾ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. വിമാനത്തിൽ ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിംഗ് സിസ്റ്റം (GPWS) പ്രവർത്തിച്ചു എന്ന റിപ്പോർട്ടുകളാണിത്. എയർ അറേബ്യ മാറോക് സുരക്ഷയ്ക്കും സുതാര്യതയ്ക്കും  വലിയ പ്രാധാന്യം നൽകുന്നുണ്ട്. അന്വേഷണത്തിന്റെ ഭാ​ഗമായി ഇറ്റാലിയൻ നാഷണൽ ഏജൻസി ഫോർ ഫ്ലൈറ്റ് സേഫ്റ്റിയുമായി (ANSV) ഞങ്ങൾ പൂർണ്ണമായി സഹകരിക്കുന്നുണ്ട്," എയർലൈൻ വക്താവ് വ്യക്തമാക്കി. 

അതേസമയം, ഓപ്പറേറ്ററിൽ നിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിച്ച ശേഷം, ANSV സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

An Air Arabia flight from Catania Airport in Sicily reportedly dipped perilously low over the Mediterranean Sea shortly after takeoff, prompting Italy's aviation safety regulator to launch an investigation into the incident



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രസവാനന്തരം യുവതി മരിച്ച സംഭവം; ചികിത്സാപ്പിഴവെന്ന് കുടുംബം, നിഷേധിച്ച് ആശുപത്രി അധികൃതര്‍

Kerala
  •  2 hours ago
No Image

പെര്‍ത്തിൽ ഇന്ത്യക്ക് പാളി; ഒന്നാം ഏകദിനത്തിൽ ഓസീസിന് 7 വിക്കറ്റ് ജയം

Cricket
  •  2 hours ago
No Image

പെണ്‍കുട്ടികളെ അഹിന്ദുക്കളുടെ വീട്ടില്‍ പോകാന്‍ അനുവദിക്കരുത്, അനുസരിച്ചില്ലെങ്കില്‍ കാല് തല്ലിയൊടിക്കണം: വിവാദ പരാമര്‍ശവുമായി പ്രഗ്യസിങ് താക്കൂര്‍

National
  •  3 hours ago
No Image

തേജസ്വി അഹങ്കാരി, ടിക്കറ്റ് നല്‍കുമെന്ന് പറഞ്ഞ് പറ്റിച്ചു' ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിന് പൊട്ടിക്കരഞ്ഞ് ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ വീടിന്റെ മുന്നില്‍ 

National
  •  3 hours ago
No Image

വരും ദിവസങ്ങളില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  4 hours ago
No Image

ഭാര്യയെ കാണാനില്ലെന്ന് പരാതി; ചോദ്യം ചെയ്യലില്‍ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭര്‍ത്താവ്; അറസ്റ്റ്

Kerala
  •  4 hours ago
No Image

കൊല്ലം കടയ്ക്കലില്‍ സി.പി.ഐയില്‍ കൂട്ടരാജി; 700 ലധികം അംഗങ്ങള്‍ രാജിവെച്ചെന്ന് നേതാക്കള്‍

Kerala
  •  4 hours ago
No Image

മലപ്പുറത്ത് യു.കെ.ജി വിദ്യാർഥിയെ സ്കൂൾ ബസിൽ കയറ്റാത്ത സംഭവം: നിയമനടപടിയുമായി കുടുംബം; സ്കൂൾ അധികൃതരോട് വിശദീകരണം തേടി ബാലാവകാശ കമ്മിഷൻ

Kerala
  •  5 hours ago
No Image

വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നത് മറഞ്ഞിരുന്ന് പകര്‍ത്തിയ സംഭവം: നേതാക്കള്‍ക്കെതിരായ ആരോപണം നിഷേധിച്ച് എ.ബി.വി.പി, ആരോപണം പ്രതിച്ഛായയെ കളങ്കപ്പെടുത്താനെന്ന് 

National
  •  5 hours ago
No Image

തോക്കുമായി ഒരാള്‍ കൊച്ചി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍; നിരീശ്വരവാദി കൂട്ടായ്മ പരിപാടി നിര്‍ത്തിവെച്ചു

Kerala
  •  5 hours ago