ഭാര്യക്ക് അവിഹിത ബന്ധം; തന്ത്രപരമായി കൊണ്ടുവന്ന് ക്രൂരമായ കൊലപാതകം, കാണാതായെന്ന് പരാതിയും നൽകി
കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഇതരസംസ്ഥാന തൊഴിലാളിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയത് അവിഹിതബന്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ സോണിയാണ് ഭാര്യ അൽപ്പനയെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതി നൽകിയത്.
അൽപ്പനയ്ക്ക് പ്രകാശ് മണ്ഡൽ എന്നയാളുമായി ബന്ധമുണ്ടായിരുന്നതും ഇയാളുമായി ഫോണിൽ നിരന്തരം ബന്ധപ്പെടുന്നതും സോണിയെ പ്രകോപിപ്പിച്ചു. വിലക്കിയിട്ടും ഫോൺവിളി തുടർന്നതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് അറിയിച്ചു.
നിർമ്മാണത്തൊഴിലാളികളായ ഇരുവരും സാധാരണ ഒമ്പത് മണിക്കാണ് ജോലിക്ക് ഇറങ്ങാറ്. എന്നാൽ കൊലപാതകം നടത്താനുദ്ദേശിച്ച ഒക്ടോബർ 14-ന് വീട്ടുടമ നേരത്തെ എത്താൻ ആവശ്യപ്പെട്ടെന്ന് കള്ളം പറഞ്ഞ് സോണി അൽപ്പനയെ തന്ത്രപരമായി ഇളപ്പുങ്കൽ ജങ്ഷനു സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് കൊണ്ടുവന്നു.രാവിലെ ഏഴുമണിയോടെ ജോലിസ്ഥലത്തെത്തിയ ഇരുവരും തമ്മിൽ ഫോൺവിളിയുടെ പേരിൽ തർക്കമുണ്ടായി. തുടർന്ന് പിടിവലിയുണ്ടാവുകയും സോണി, അൽപ്പനയെ മതിലിൽ തലയിടിപ്പിച്ച് താഴെ തള്ളിയിടുകയും ചെയ്തു. അബോധാവസ്ഥയിലായ അൽപ്പനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മരണം ഉറപ്പാക്കുന്നതിനായി സ്ഥലത്തുണ്ടായിരുന്ന കമ്പിപ്പാരയെടുത്ത് തലയ്ക്കടിക്കുകയും ചെയ്തതായി പ്രതി സമ്മതിച്ചെന്ന് കോട്ടയം ഡിവൈഎസ്‌പി അരുൺ കെ എസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം മൃതദേഹം വീടിനോട് ചേർന്നുതന്നെ കുഴിച്ചിട്ടു.
മതിലിൽ തലയിടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം കഴുത്ത് മുറുക്കി കൊന്നതോടൊപ്പം, മരണം ഉറപ്പാക്കാൻ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയായിരുന്നുമുറിവേൽപ്പിച്ചു. കൊലപാതകം നടന്നത് ഒക്ടോബർ 14-നാണ്. തലേദിവസം (13-ാം തീയതി) പ്രകാശ് മണ്ഡലുമായുള്ള ഫോൺ സംഭാഷണത്തെക്കുറിച്ച് ഇരുവരും തർക്കിച്ചിരുന്നു. നിർമാണ ജോലികളിലാണ് സോണിയും അൽപ്പനയും സാധാരണയായി ഏർപ്പെട്ടിരുന്നത്. ദിവസവും രാവിലെ ഏകദേശം 9 മണിക്കാണ് അവർ പണിക്കിറങ്ങാറുള്ളത്. എന്നാൽ കൊലപാതക ദിവസം, അത്യാവശ്യമായ പണികൾ ഉണ്ടെന്നും വീട്ടുടമ നേരത്തെ എത്താൻ ആവശ്യപ്പെട്ടുവെന്നും പറഞ്ഞ് സോണി അൽപ്പനയെ നിർമാണ സൈറ്റിലേക്ക് കൊണ്ടുവന്നു. ഇതുമായി ബന്ധപ്പെട്ടാണ് പിന്നീട് നടന്ന ക്രൂരമായ ആക്രമണം.
ഒക്ടോബർ 14-ന് കാണാതായ അൽപ്പനയെക്കുറിച്ച് സോണി 17-ാം തീയതിയാണ് പൊലിസിൽ പരാതി നൽകിയത്.18-ന് ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ സോണി എത്തിയില്ല. തുടർന്ന് വീട്ടിൽ പോയി അന്വേഷിച്ചപ്പോൾ ഇയാൾ കുട്ടികളുമായി സ്ഥലം വിട്ടതായി അറിഞ്ഞു. കാണാതായ ശേഷം ദിവസങ്ങളോളം പരാതി നൽകാതിരുന്നതും വിളിച്ചപ്പോൾ വരാതിരുന്നതും പൊലിസിന് സംശയമുണ്ടാക്കി.
പൊലിസ് ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പ്രതി എറണാകുളം റെയിൽവേ സ്റ്റേഷനിലുണ്ടെന്ന് കണ്ടെത്തി. റെയിൽവേ പൊലിസുമായി ബന്ധപ്പെട്ട് ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെ കൊലപാതകം നടത്തിയതായി കുറ്റസമ്മതം നടത്തി.14-ന് രാവിലെ ഇരുവരെയും ജോലി സ്ഥലത്തെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴിയും കേസിൽ നിർണായകമായി. ഓട്ടോയിൽ ഇവർ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നില്ലെന്ന് ഡ്രൈവർ മൊഴി നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."