HOME
DETAILS

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

  
Web Desk
December 04, 2025 | 3:53 PM

Infamous Gaza militia leader accused of collaborating with Israel killed

ഗസ്സ: ഗസ്സയില്‍ ഹമാസ് ഉള്‍പ്പെടെയുള്ള ഫലസ്തീനി ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളുടെ അംഗങ്ങള്‍ക്കെതിരേ ഇസ്‌റാഈലിന് വേണ്ടി ആക്രമണങ്ങള്‍ സംഘടിപ്പിച്ചുവന്ന സയണിസ്റ്റ് കൂലിപ്പട്ടാള മേധാവി യാസര്‍ അബു ശബാബ് കൊല്ലപ്പെട്ടു. ഗസ്സയിലേക്കുളള അവശ്യ വസ്തുക്കളടങ്ങിയ സഹായ ട്രക്കുകള്‍ കൊള്ളയടിക്കുകയും ഗസ്സയില്‍ ആക്രമണങ്ങള്‍ നടത്തിവരുകയും ചെയ്തിരുന്ന യാസര്‍ അബൂ ശബാബ്, കുപ്രസിദ്ധ പോപ്പുലര്‍ ഫോഴ്‌സ് ഗ്രൂപ്പ് മേധാവിയായിരുന്നു.

ഇസ്‌റാഈലി സൈനിക ക്യാംപുകള്‍ക്കുള്ളിലും റഫയിലും കരിം അബു സലേം ക്രോസിങിലുമാണ് യാസറിന്റെയും സംഘത്തിന്റെയും പ്രവര്‍ത്തന മേഖല. രാജ്യദ്രോഹം, സായുധ കലാപം, അക്രമാസക്ത സായുധ സംഘം രൂപീകരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഗസ്സയിലെ സര്‍ക്കാര്‍ യാസിറിനെതിരേ ചുമത്തിയിരുന്നു. കള്ളക്കടത്ത് സംഘങ്ങളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. 

ഫലസ്തീനികള്‍ക്കെതിരായ ഇസ്‌റാഈലിന്റെ വംശഹത്യാ സമയത്ത് കുപ്രസിദ്ധനായ വ്യക്തിയായ യാസിര്‍ എങ്ങിനെ കൊല്ലപ്പെട്ടെന്നോ ആരാണ് പിന്നിലെന്നോ വ്യക്തമല്ല. ഇസ്രായേല്‍ മാധ്യമമായ ചാനല്‍ 14 ആണ് മരണം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 'ഗസ്സയിലെ ഗ്രൂപ്പുകളുമായുള്ള ഏറ്റുമുട്ടലില്‍ അബു ഷബാബ് ഗുരുതരമായി പരുക്കേറ്റതായും പിന്നീട് തെക്കന്‍ ഇസ്രായേലിലെ സോറോക്ക മെഡിക്കല്‍ സെന്ററില്‍ മരിച്ചതായി പ്രഖ്യാപിച്ചതായും ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. 'ഇസ്രായേല്‍ നിങ്ങളെ സംരക്ഷിക്കില്ല' എന്ന അടിക്കുറിപ്പോടെ അബു ഷബാബിന്റെ ഒരു ഫോട്ടോ അടുത്തിടെ ഹമാസ് അനുകൂല കൂട്ടായ്മ ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് ഇയാളുടെ കൊലപാതകം.

അബു ഷബാബിന്റെ മരണവുമായി ബന്ധപ്പെട്ട കൃത്യമായ സാഹചര്യങ്ങള്‍ വ്യക്തമല്ലെന്ന് അല്‍ ജസീറ പ്രതിനിധി ഹാനി മഹ്‌മൂദ് പറഞ്ഞു.  ആരാണ് യാസര്‍ അബു ഷബാബിനെ കൊലപ്പെടുത്തിയത് എന്നതാണ് വലിയ ചോദ്യം. എന്നാല്‍ അത് ഇതുവരെ വ്യക്തമല്ല - അദ്ദേഹം പറഞ്ഞു.


ഗസ്സയിലെ ഹമാസ് അനുകൂല കുടുംബത്തില്‍ ജനിച്ച യാസിര്‍ പിന്നീട് ഇസ്‌റാഈലിന്റെ ഒറ്റുകാരനായി മാറുകായിരുന്നു. അവനുമായി ഇനി കുടുംബത്തിന് ഒരു ബന്ധവുമില്ലെന്ന് അബൂ ശബാബ് കുടുംബം മുന്‍പ് അറിയിച്ചിരുന്നു. 

ഗസ്സയില്‍ ആഭ്യന്തര കലഹങ്ങള്‍ സൃഷ്ടിക്കുന്നതിനും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഫലസ്തീന്‍ പ്രതിരോധത്തെയും ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള ഇസ്‌റാഈലിന്റെ നീക്കങ്ങളുടെ മുഖങ്ങളിലൊരാളായിരുന്നു യാസിര്‍ എന്നാണ് റിപ്പോര്‍ട്ട്.

Yasser Abu Shabab, the leader of a gang in the Gaza Strip that was accused of working with Israel to counter Hamas and of looting humanitarian aid, has been killed, several Israeli media outlets are reporting.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസിൽ വൻ കുറവ്; കേന്ദ്രം കൂട്ടിയ തുക പകുതിയായി വെട്ടിച്ച് സംസ്ഥാന സർക്കാർ

Kerala
  •  3 days ago
No Image

പരാതി നൽകിയതിന് പക; യുവാവിന്റെ തല തല്ലിപ്പൊളിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കെവിൻ വധക്കേസ്: കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ച നിലയിൽ

Kerala
  •  3 days ago
No Image

ബംഗ്ലാദേശിനെ എറിഞ്ഞിട്ട് വിഹാൻ; ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം, സൂര്യവൻഷിക്ക് ലോക റെക്കോർഡ്

Cricket
  •  3 days ago
No Image

ബോളിവുഡിൽ അവസരം നിഷേധിക്കപ്പെടുന്നുവെന്ന വെളിപ്പെടുത്തൽ; ഹിന്ദുമതത്തിലേക്ക് മടങ്ങൂ, ജോലി കിട്ടും'; എ.ആർ. റഹ്മാനെതിരെ വിദ്വേഷ പരാമർശവുമായി വിഎച്ച്പി

National
  •  3 days ago
No Image

സഊദിയിൽ ഗുഹകളിൽ നിന്ന് അപൂർവ്വ കണ്ടെത്തൽ; 4,800 വർഷം പഴക്കമുള്ള പുള്ളിപ്പുലികളുടെ അപൂർവ്വ ‘മമ്മി’കൾ

Saudi-arabia
  •  3 days ago
No Image

മാഞ്ചസ്റ്റർ ചുവപ്പ് തന്നെ; സിറ്റിയെ തകർത്ത് യുണൈറ്റഡ്, കാരിക്കിന് വിജയത്തുടക്കം

Football
  •  3 days ago
No Image

ഒമാനിൽ പൊതുഗതാഗത രം​ഗത്ത് വൻ വിപ്ലവം; 2025-ൽ മുവാസലാത്ത് ബസുകളിൽ സഞ്ചരിച്ചത് 50 ലക്ഷത്തിലധികം യാത്രക്കാർ

oman
  •  3 days ago
No Image

ഇൻഡിഗോയ്ക്ക് 22 കോടി പിഴ, വൈസ് പ്രസിഡന്റിനെ പുറത്താക്കാൻ ഉത്തരവ്; വിമാന പ്രതിസന്ധിയിൽ കടുത്ത നടപടിയുമായി ഡിജിസിഎ

uae
  •  3 days ago
No Image

കുടുംബം മൊത്തം സ്വദേശി, ഒരാൾ മാത്രം വിദേശി: അസമിൽ ബംഗ്ലാദേശിയെന്നാരോപിച്ച് നാടുകടത്തിയ യുവതിയുടെ പൗരത്വം പരിശോധിക്കാൻ സുപ്രിംകോടതി

National
  •  3 days ago