ഏഷ്യന്‍ ജൂഡോ: ആദ്യ ദിനത്തില്‍ ഇന്ത്യക്ക് ഒരു വെള്ളിയും നാലു വെങ്കലവും
കൊച്ചി: ഏഷ്യന്‍ കേഡറ്റ് ജൂഡോ ചാംപ്യന്‍ഷിപ്പില്‍ ആദ്യ ദിനം ഒരു വെള്ളിയും നാല് വെങ്കലവും നേടി ഇന്ത്യ ഏഴാം സ്ഥാനത്ത്. രണ്ടു വീതം സ്വര്‍ണം നേടിയ കസഖിസ്താന്‍, മംഗോളിയ, ജപ്പാന് ടീമുകളാണ് മെഡല്‍ പട്ടികയില്‍ മുന്നില്‍. ചൈനീസ് തായ്പേയിയും ദക്ഷിണ കൊറിയയും ഓരോ സ്വര്‍ണം നേടി. രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.
വനിതാ വിഭാഗം മൈനസ് 48 കി.ഗ്രാം മത്സരത്തില്‍ സ്നേഹല്‍ രമേശ് ഖാവരെ ഇന്ത്യക്കായി വെള്ളി നേടി. വനിതകളുടെ 40 കി.ഗ്രാം മത്സരത്തില്‍ സ്വീറ്റി ലാച്ച്, 44 വിഭാഗത്തില്‍ കൃഷ്ണ ഫൗദര്, പുരുഷ വിഭാഗം 50 കാറ്റഗറിയില്‍ സമോര്ജിത് സിങ്, 66 വിഭാഗത്തില്‍ നിതിന്‍ ചൗഹാന് എന്നിവരാണ് ഇന്ത്യയുടെ വെങ്കല മെഡല്‍ ജേതാക്കള്‍. മൈനസ് 55 വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യയുടെ ഏക മലയാളി താരം കെ ഹരിപ്രസാദ് രണ്ടാം റൗണ്ടില്‍ ഇറാന് താരത്തോട് തോറ്റ് പുറത്തായി. ഈ മാസം 11 വരെ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 22 രാജ്യങ്ങളില്‍ നിന്നുള്ള മൂന്നൂറോളം താരങ്ങളാണ് മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."