അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിലേക്ക് വരില്ല, സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍- ആരാധകര്‍ നിരാശയില്‍
ചെന്നൈ: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ലയണല്‍ മെസിയും കേരളത്തിലേക്ക് നവംബറില്‍ എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍. അംഗോളയില്‍ മാത്രം കളിക്കുമെന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ കേരളത്തെ പഴിക്കുകയാണ് എഎഫ്എ ഭാരവാഹികള്‍. കേരളം മത്സരത്തിന് സജ്ജമ ല്ലെന്നാണ് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
നിശ്ചിത സമയത്ത് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെന്നും റിപോര്‍ട്ടുണ്ട്. നവംബര്‍ 17ന് അര്‍ജന്റീന കൊച്ചിയില്‍ കളിക്കും എന്നായിരുന്നു സര്‍ക്കാരും സ്‌പോണ്‍സറും പറഞ്ഞിരുന്നത്. അതേസമയം, മാര്‍ച്ചില്‍ മെസ്സി വരുമെന്നും സ്‌പോണ്‍സര്‍ പറയുന്നു. എന്നാല്‍, മാര്‍ച്ചില്‍ വരേണ്ടെന്നാണ് സര്‍ക്കാരും സ്‌പോണ്‍സറും ഇതുവരെ പറഞ്ഞിരിക്കുന്നത്.
അര്‍ജന്റീന ടീമിന്റെയും മെസിയുടെയും കേരള സന്ദര്‍ശനത്തില്‍ കേരള സര്‍ക്കാരിനെതിരെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു. പ്രതിപക്ഷം ഈ വിഷയം രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തിരുന്നു.
അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനത്തില്‍ കേരള സര്‍ക്കാരിനെതിരെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു. 2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയില്‍ വന്നത്.
അന്ന് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരെ അര്‍ജന്റീന കുപ്പായത്തില്‍ സൗഹൃദ മത്സരത്തിലും മെസി കളിച്ചിരുന്നു. അര്‍ജന്റീനയുടെ നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു അത്.
The sponsor has officially confirmed that Lionel Messi and the Argentina football team will not be visiting Kerala in November. This follows the Argentine Football Association (AFA) announcement that the team will play only in Angola during that period. According to Argentine media reports quoting AFA officials, Kerala was not ready to host the match and failed to complete arrangements within the scheduled time. Earlier, the Kerala government and the event sponsor had announced that Argentina would play in Kochi on November 17.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."