HOME
DETAILS

ദേശീയ അഭിമാനം; എമിറേറ്റ്സിന് നാളെ 40 വയസ്; ആശംസകളുമായി ദുബൈ ഭരണാധികാരി

  
October 24, 2025 | 4:30 PM

uae vp thanks emirates on 40th anniversary

ദുബൈ: എമിറേറ്റ്‌സ് എയർലൈൻസ് നാളെ 40-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ സാഹചര്യത്തിൽ എമിറേറ്റ്സിനെ അഭിന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. "നാല് പതിറ്റാണ്ടുകൾ കൊണ്ട് ലോകമെമ്പാടുമുള്ള 860 ദശലക്ഷത്തിലധികം (86 കോടി) ജനങ്ങളെ വഹിച്ച ദേശീയ അഭിമാനം" എന്നാണ് ശൈഖ് മുഹമ്മദ് എമിറേറ്റിനെ വിശേഷിപ്പിച്ചത്.

വെള്ളിയാഴ്ച 'എക്സ്' ൽ ശൈഖ് മുഹമ്മദ് അറബിയിൽ ഒരു കുറിപ്പ് പങ്കുവെച്ചു. കുറിപ്പിൽ ഇങ്ങനെ പറയുന്നു. 

“40 വർഷങ്ങൾക്ക് മുമ്പ്, 1985 ഒക്ടോബർ 25-ന് എമിറേറ്റ്‌സ് എയർലൈൻസിൻ്റെ ആദ്യ വിമാനം പറന്നുയർന്നു. ഞങ്ങളുടെ വലിയ സ്വപ്നങ്ങളെയും പേറിയാണ് ആ യാത്ര തുടങ്ങിയത്. ഇന്ന്, എമിറേറ്റ്‌സ് ലോകത്തിലെ മുൻനിര എയർലൈനുകളിലൊന്നായി വളർന്നു. 152 നഗരങ്ങളുമായി നമ്മെ നേരിട്ട് ബന്ധിപ്പിക്കുന്നു. ആളുകളെ വഹിക്കുന്നതിനൊപ്പം അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും ദുബൈയിലേക്കും അവിടുന്ന് ലോകമെമ്പാടും എത്തിക്കുന്നു.” അദ്ദേഹം കുറിച്ചു. 

ഈ 40 വർഷ കാലയളവിൽ എമിറേറ്റ്‌സ് 860 ദശലക്ഷത്തിലധികം യാത്രക്കാരെ ഭൂഖണ്ഡങ്ങൾ താണ്ടി എത്തിച്ചതായി അദ്ദേഹം വ്യക്തമാക്കി. “എമിറേറ്റ്‌സ് ഞങ്ങളുടെ ദേശീയ അഭിമാനത്തിൻ്റെ ചിഹ്നങ്ങളിൽ ഒന്നാണ്. ഞങ്ങളുടെ വികസന യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ചാലകശക്തിയും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനക്കമ്പനികളിലൊന്നുമാണിത്.” അദ്ദേഹം കൂട്ടിച്ചേർത്തു.

എമിറേറ്റ്‌സ് എയർലൈൻസിൻ്റെയും ഗ്രൂപ്പിൻ്റെയും ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമിനും എമിറേറ്റ്‌സിനെ സജീവമായി നിലനിർത്താൻ രാവും പകലും പ്രവർത്തിക്കുന്ന ജീവനക്കാർക്കും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് നന്ദി രേഖപ്പെടുത്തി.

The Vice President and Prime Minister of the UAE and Ruler of Dubai, Sheikh Mohammed bin Rashid Al Maktoum, congratulated Emirates on its 40th anniversary, describing the airline as a "national pride" that has carried over 860 million people worldwide in four decades.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  5 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  5 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  5 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  5 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  5 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  5 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  5 days ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  5 days ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ

crime
  •  5 days ago
No Image

അടിച്ച് തകർത്ത് ഇന്ത്യൻ ബാറ്റേഴ്സ്; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യക്ക് ഏകദിന പരമ്പര

Cricket
  •  5 days ago