HOME
DETAILS

ലൂവ്ര് മ്യൂസിയത്തിലെ കവര്‍ച്ച; രണ്ടു പേര്‍ പിടിയില്‍

  
October 26, 2025 | 11:25 AM

louvre-museum-theft-two-french-nationals-arrested-in-paris

പാരീസ്: പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിലെ കവര്‍ച്ചയില്‍ രണ്ട് പേര്‍ പിടിയില്‍. ഫ്രഞ്ച് പൗരന്മാരാണ് പിടിയിലായത്. അള്‍ജീരിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പാരീസ് വിമാനത്താവളത്തില്‍ വച്ചാണ് ഒരാളെ പിടികൂടിയത്. അധികം താമസിയാതെ രണ്ടാമനേയും പിടികൂടി. പാരീസിലെ പ്രാന്തപ്രദേശമായ സീന്‍-സെന്റ് ഡെനീസില്‍ നിന്നുള്ളവരാണ് പ്രതികള്‍. 

ഒക്ടോബര്‍ 19 ഞായറാഴ്ച്ചയാണ് ലൂവ്ര് മ്യൂസിയത്തില്‍ കവര്‍ച്ച നടന്നത്. കവര്‍ച്ചക്ക് പിന്നാലെ ലൂവ്ര് മൂസിയം അടക്കുകയും ചെയ്തു. മോഷണത്തില്‍ നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ വജ്രാഭരങ്ങള്‍ അടക്കം ഒമ്പത് അമൂല്യമായ വസ്തുക്കളും നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. പെയിന്റിങ് ശില്പങ്ങളും മറ്റ് അമൂല്യ വസ്തുക്കളും ഏകദേശം 30000ത്തില്‍ അധികം കലാസൃഷ്ടികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന മ്യൂസിയത്തിലാണ് കവര്‍ച്ച നടന്നത്. രാവിലെ 9. 30 ഓടെ സന്ദര്‍ശകര്‍ മ്യൂസിയത്തിലേക്ക് പ്രവേശിച്ചു തുടങ്ങുമ്പോള്‍ ആയിരുന്നു മോഷണം നടന്നത്.

ചരക്ക് ലിഫ്റ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ഗോവണിയില്‍ കൂടി മ്യൂസിയത്തിന്റെ അപ്പോളോ ഗാലറിയില്‍ കടക്കുകയായിരുന്നു മോഷ്ടാക്കള്‍. ഡിസ്‌പ്ലേ കേസ് തകര്‍ത്ത് അമൂല്യ വസ്തുക്കള്‍ കൈകലാക്കിയ മോഷ്ടാക്കള്‍ ഏഴു മിനിറ്റുകള്‍ ഉള്ളില്‍ പുറത്തിറക്കി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മ്യൂസിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗത്തായിരുന്നു മോഷണം നടന്നത്.കവര്‍ച്ച നടന്നതിന് പിന്നാലെ ഏറ്റവും വിലപിടിപ്പുള്ള ആഭരണങ്ങള്‍ ലൂവ്ര് മ്യൂസിയം അധികൃതര്‍ ബാങ്ക് ഓഫ് ഫ്രാന്‍സിന്റെ ലോക്കറിലേക്കു മാറ്റിയിരുന്നു.

 

English Summary: Two French nationals have been arrested in connection with a theft at the world-famous Louvre Museum in Paris. One suspect was caught at the Paris airport while attempting to flee to Algeria, and the second was apprehended shortly afterward. Both suspects are residents of the Seine-Saint-Denis suburb of Paris. Authorities are continuing the investigation into the high-profile museum theft.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  8 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  8 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  8 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  8 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  8 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  8 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  8 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  8 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  8 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  8 days ago