HOME
DETAILS

സല്‍മാന്‍ ഖാനെ ഭീകരവാദിയായി പ്രഖ്യാപിച്ച് പാകിസ്താന്‍

  
Web Desk
October 26, 2025 | 10:39 AM

pakistan declares salman khan a terrorist after balochistan remark

ഇസ്‌ലാമാബാദ്: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ ഭീകരവാദിയായി പ്രഖ്യാപിച്ച് പാകിസ്താന്‍. റിയാദില്‍ നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ ബലൂചിസ്താനെയും പാകിസ്താനെയും വ്യത്യസ്ത രാജ്യങ്ങളായി പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് നീക്കമെന്നാണ് സൂചന. സല്‍മാന്റെ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്.

1997ലെ പാകിസ്താന്‍ തീവ്രവാദ വിരുദ്ധ നിയമത്തിലെ നാലാം പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് നടനെ ഭീകരവാദിയായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരെയും അത്തരം സംഘടനകളുമായി ബന്ധമുള്ളവരെയുമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. 

റിയാദില്‍ കഴിഞ്ഞയാഴ്ച നടന്ന 'ജോയ് ഫോറം 2025' പരിപാടിയില്‍ 'മധ്യപൂര്‍വദേശത്ത് ഇന്ത്യന്‍ സിനിമ' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സല്‍മാന്‍ പാകിസ്താനെയും രാജ്യത്തെ ഒരു പ്രവിശ്യയായ ബലൂചിസ്താനെയും പ്രത്യേകം രാജ്യങ്ങളായി പരാമര്‍ശിച്ചത്. ഷാറൂഖ് ഖാന്‍, അമീര്‍ ഖാന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

'ഒരു ഹിന്ദി സിനിമ നിര്‍മിക്കുകയും സഊദി അറേബ്യയില്‍ റിലീസ് ചെയ്യുകയും ചെയ്താല്‍ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റാകും. അതുപേലെ തമിഴ്, തെലുങ്ക്, മലയാളം സിനിമ റിലീസ് ചെയ്താലും നൂറു കോടി ലഭിക്കും. കാരണം മറ്റു രാജ്യങ്ങളില്‍നിന്ന് നിരവധി പേരാണ് സഊദിയിലേക്ക് വരുന്നത്. ഇവിടെ ബലൂചിസ്താനില്‍നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരുണ്ട്, പാകിസ്താനില്‍ നിന്നുള്ളവരുണ്ട്...എല്ലാ രാജ്യക്കാരും ഇവിടെ ജോലിയെടുക്കുന്നുണ്ട്' -സല്‍മാന്‍ പറഞ്ഞു.

നടന്റെ ഈ വാക്കുകളാണ് പാകിസ്താനെ ചൊടിപ്പിച്ചത്. ബലൂചിസ്താന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുന്ന സംഘടനകള്‍ സല്‍മാന്റെ വാക്കുകളെ സ്വാഗതം ചെയ്ത് രംഗത്തുവന്നിരുന്നു. 

പല രാജ്യങ്ങളും ചെയ്യാന്‍ മടിക്കുന്ന കാര്യം ചെയ്തതിന് അദ്ദേഹം നടനെ പ്രശംസിച്ചു. ബലൂചിസ്താനെ ഒരു പ്രത്യേക രാഷ്ട്രമായി ആഗോളതലത്തില്‍ അംഗീകരിക്കുന്നതിനും ജനങ്ങളുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കാനും സഹായിക്കുന്ന ശക്തമായ നയതന്ത്ര നടപടിയാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

 ബലൂചികള്‍ പാര്‍ക്കുന്ന പാകിസ്താന്‍ പ്രവിശ്യയാണ് ബലൂചിസ്താന്‍. വിസ്തൃതിയില്‍ പാകിസ്താനിലെ ഏറ്റവുംവലിയ പ്രവിശ്യയാണിത്. സ്വതന്ത്ര ബലൂചിസ്താനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ ബലൂച് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

 

pakistan has reportedly declared bollywood actor salman khan a terrorist following his comment about balochistan at an international event. the remark sparked political outrage in pakistan, with authorities allegedly placing him under the anti-terrorism act. the controversy has stirred strong reactions across india and pakistan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  7 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  7 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  7 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  7 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  7 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  7 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  7 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  7 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  7 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  7 days ago