ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി മുഖ്യമന്ത്രി; നടപടി മില്ലുടമകള്‍ ഇല്ലെന്ന് പറഞ്ഞ്, സി.പി.ഐയോടുള്ള എതിര്‍പ്പെന്ന് ആരോപണം
കൊച്ചി: നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗത്തിലേക്ക് മില്ലുടമകളെ ക്ഷണിച്ചില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്. സി.പി.ഐ മന്ത്രിമാര്‍ ഉള്‍പ്പെടെ യോഗത്തിന് എത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ യോഗം തുടങ്ങി അതിവേഗം അവസാനിച്ചു.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച തിരുവനന്തപുരത്ത് യോഗം ചേരാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. മില്ലുടമകളുടെ പ്രതിനിധികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഇന്ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തില്‍ എത്തിയ ഉടന്‍ മില്ലുടമകളെ യോഗത്തിനു ക്ഷണിച്ചില്ലേ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇല്ലെന്നും മന്ത്രിതലത്തില്‍ തീരുമാനമെടുത്ത ശേഷം അക്കാര്യം മില്ലുടമകളെ അറിയിക്കുമെന്നും മന്ത്രി ജി.ആര്‍.അനില്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അവരില്ലാതെ എങ്ങനെയാണ് ചര്‍ച്ച പൂര്‍ണമാവുകയെന്നും അവരുടെ ഭാഗം കൂടി അറിഞ്ഞിട്ടു വേണ്ടേ പരിഹാരം കാണാന്‍ എന്നും മുഖ്യമന്ത്രി ചോദിച്ചു. മില്ലുടമകളെക്കൂടി വിളിച്ച് നാളെ യോഗം ചേരാമെന്നും വ്യക്തമാക്കി യോഗം അവസാനിപ്പിക്കുകയായിരുന്നു.
കൃഷി വകുപ്പ് പി.പ്രസാദ്, സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍, ധനമന്ത്രി കെ.ബാലഗോപാല്‍, വൈദ്യുതി മന്ത്രി കൃഷ്ണന്‍ക്കുട്ടി എന്നീ മന്ത്രിമാരും വകുപ്പുതല ഉദ്യോഗസ്ഥരും എത്തിയിരുന്നു.
അതേസമയം, സി.പി.ഐയോടുള്ള അതൃപ്തിയാണ് യോഗം മാറ്റിവെക്കാന്‍ കാരണമെന്ന് ആക്ഷേപമുയരുന്നുണ്ട്. പി.എംശ്രീ ഒപ്പുവെച്ച സര്‍ക്കാറിന്റെ നടപടിയിലെ എതിര്‍പ്പിനെ തുടര്‍ന്ന് സി.പി.ഐ മന്ത്രിമാര്‍ നാളെത്തെ മന്ത്രിസഭ യോഗം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു.
the chief minister reportedly walked out of a food department meeting after discussions on action against rice mill owners. opposition parties allege that the walkout reflects growing tension between the cm and the cpi over the department’s stance on the issue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."