HOME
DETAILS

മെസിയല്ല! ലോകത്തിലെ മികച്ച താരം അവനാണ്: തെരഞ്ഞെടുപ്പുമായി മുൻ ഇംഗ്ലണ്ട് താരം

  
October 28, 2025 | 10:21 AM

 Former England player Danny Simpson has answered the question of whether Ronaldo or Messi is the GOAT in football

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. റൊണാൾഡോയാണോ മെസിയാണോ ഫുട്ബോളിലെ ഗോട്ട് എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം ഡാനി സിംപ്സൺ. കളിക്കുന്ന ഏത് ലീഗുമായും പൊരുത്തപ്പെടാനുള്ള കഴിവ് റൊണാൾഡൊക്കുണ്ടെന്നാണ് ഡാനി സിംപ്സൺ പറഞ്ഞത്. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് മുൻ ഇംഗ്ലീഷ് താരം റൊണാൾഡോയെ മികച്ച താരമായി കണക്കാക്കിയത്. 

"ഫുട്ബോളിൽ റൊണാൾഡോയുടെ ഏറ്റവും മികച്ച കാര്യം എന്തെന്നാൽ അദ്ദേഹം എല്ലാ ലീഗുമായി പൊരുത്തപ്പെടുന്നു എന്നതാണ്. റയൽ മാഡ്രിഡിൽ അദ്ദേഹം മികച്ച രീതിയിൽ പൊരുത്തപ്പെട്ടു. യുവന്റസിലും അദ്ദേഹം പൊരുത്തപ്പെട്ടു. ഈ കാര്യം വളരെ മികച്ചതാണ്. ഇപ്പോൾ സഊദിയിലും അദ്ദേഹം മികച്ച രീതിയിൽ കളിക്കുന്നു. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ ലോകത്തെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തത്" ഡാനി സിംപ്സൺ ഗോളിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

റൊണാൾഡോ നിലവിൽ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. അൽ നസറിന് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. 

അതേസമയം നിലവിൽ അമേരിക്കൻ ക്ലബ് ഇന്റർ മയമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. മയാമിക്കൊപ്പം മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. 

Who is the better player between Cristiano Ronaldo and Lionel Messi has been an active debate in the world of football for two decades. Former England player Danny Simpson has answered the question of whether Ronaldo or Messi is the GOAT in football.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ 4 ദിവസത്തേക്ക് എസ്.ഐ.ടി കസ്റ്റഡിയില്‍ വിട്ടു, ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്യും

Kerala
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം: കര്‍ണാട ആര്‍.എസ്.എസ് നേതാവിനെതിരെ എഫ്.ഐ.ആര്‍; സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനും കേസ്

National
  •  3 hours ago
No Image

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

ഏകദിനത്തിലെ ഏറ്റവും മികച്ച താരം അവനാണ്: സഹീർ ഖാൻ

Cricket
  •  4 hours ago
No Image

ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി മുഖ്യമന്ത്രി; നടപടി മില്ലുടമകള്‍ ഇല്ലെന്ന് പറഞ്ഞ്, സി.പി.ഐയോടുള്ള എതിര്‍പ്പെന്ന് ആരോപണം

Kerala
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക: ആറാം സ്ഥാനത്ത് കുവൈത്ത്; ​ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത് ഒമാൻ

Kuwait
  •  4 hours ago
No Image

ലുലുമാളിലെ പാര്‍ക്കിങ് ഫീസിനെതിരായ ഹരജി തള്ളി; കെട്ടിട ഉടമയ്ക്ക് ഫീസ് പിരിക്കാമെന്ന് ഹൈക്കോടതി

Kerala
  •  4 hours ago
No Image

ബാങ്കിൽ നിന്ന് പണം പിൻവലിച്ചിറങ്ങിയ സ്ത്രീയെ കബളിപ്പിച്ച് 1,95,000 ദിർഹം കവർന്നു; പ്രതികൾ പിടിയിൽ

uae
  •  4 hours ago
No Image

വമ്പൻ നേട്ടം കണ്മുന്നിൽ; ഓസ്‌ട്രേലിയക്കെതിരെ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി സഞ്ജു സാംസൺ

Cricket
  •  5 hours ago
No Image

എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി; എല്ലാ തലത്തിലും എതിര്‍ക്കുമെന്നും' സണ്ണി ജോസഫ്

Kerala
  •  5 hours ago

No Image

ആസിഡ് ആക്രമണം വിദ്യാര്‍ഥിനിയുടെ കുടുംബം തയ്യാറാക്കിയ നാടകം, കുറ്റാരോപിതന്റെ ഭാര്യയോടുള്ള പ്രതികാരം; ഡല്‍ഹി ആസിഡ് ആക്രമണക്കേസ് വ്യാജം, പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റില്‍ 

National
  •  6 hours ago
No Image

മോന്‍ ത തീവ്രചുഴലിക്കാറ്റായി; ട്രെയിനുകള്‍ റദ്ദാക്കി, വിമാനസര്‍വീസുകളിലും മാറ്റം, അതീവ ജാഗ്രതാ നിര്‍ദ്ദേശം

National
  •  6 hours ago
No Image

ദുബൈയിൽ ഡ്രോൺ ഡെലിവറിക്ക് തുടക്കം; ഭക്ഷണം ഇനി പറന്നെത്തും, ആദ്യ റൂട്ട് നാദ് അൽ ഷെബ ഏരിയയിൽ

uae
  •  7 hours ago
No Image

'കാലില്‍ ചങ്ങലയിട്ട് 25 മണിക്കൂര്‍ വിമാനയാത്ര, നീര് വന്ന് വീര്‍ത്ത് അനങ്ങാന്‍ പറ്റാത്ത അവസ്ഥ' യു.എസില്‍ നിന്ന് നാടുകടത്തപ്പെട്ട 50 ഇന്ത്യക്കാര്‍ പറയുന്നു

International
  •  7 hours ago