കാര്‍ഷിക ഗവേഷണ കേന്ദ്രം ശതാബ്ദി ആഘോഷങ്ങള്‍ തുടങ്ങി
ചെറുവത്തൂര്‍: പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ജില്ലയിലും സങ്കരയിനം തെങ്ങിന്‍ തൈകള്‍ നട്ടു.
ശതാബ്ദിആഘോഷങ്ങളുടെ ഔപചാരികഉദ്ഘാടനം സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചപ്പോള്‍ കാസര്‍ഗോഡ് ജില്ലാതല ഉദ്ഘാടനം ജില്ലാആസ്ഥാനത്ത് സങ്കരയിനം തെങ്ങിന്‍തൈ നട്ടുകൊണ്ട് ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു നിര്‍വ്വഹിച്ചു. പിലിക്കോട്കാര്‍ഷികഗവേഷണകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മീര മഞ്ജുഷ.എ.വി. എ.ഡി.എം കെ. അംബുജാക്ഷന്‍, ഡെപ്യൂട്ടി കലക്ടര്‍ .പി.കെ. ജയശ്രീ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എല്ലാ വില്ലേജ് ഓഫീസുകളിലും ബന്ധപ്പെട്ട റവന്യൂഉദ്യോഗസ്ഥര്‍ സങ്കരയിനം തെങ്ങിന്‍തൈ നട്ടു.
പരിപാടിയില്‍ കര്‍ഷകര്‍, തെങ്ങ് ജനിതക സംരക്ഷണസമിതി പ്രവര്‍ത്തകര്‍, കലക്ടറേറ്റ്ജീവനക്കാര്‍, പിലിക്കോട്കാര്‍ഷികഗവേഷണകേന്ദ്രം ജീവനക്കാര്‍, പടന്നക്കാട്കാര്‍ഷികകോളജ് അദ്ധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."