ബന്ധുവീട്ടിലേക്ക് വിരുന്നു പോയ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു
വയനാട്: പെരുങ്കോട മുത്താറിക്കുന്ന് ഭാഗത്ത് 14 വയസുള്ള വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. മേപ്പാടി പാലവയല്‍ സ്വദേശിയായ ആര്യ ദേവ് ആണ് മരിച്ചത്. ബന്ധു വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്ന ആര്യ ദേവ്. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മേപ്പാടി ഗവ. സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ് ആര്യ ദേവ്. പിതാവ് അനില്‍. മാതാവ് രമ്യ. മൃതദേഹം വൈത്തിരി ആശുപത്രിയില്‍.
A 14-year-old boy, identified as Arya Dev from Meppadi, Palavayal, Wayanad, died after drowning in a river at Perungoda Mutharikunnu. Arya Dev had visited his relatives' house when the tragedy occurred. Local residents found him during a search and took him to the hospital, but he was pronounced dead. He was a 10th-grade student at Meppadi Government School. His parents are Anil and Ramya. The body is kept at Vythiri Hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."