ലോക റെക്കോർഡിൽ ഹർമൻപ്രീത് കൗർ; 36ാം വയസ്സിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ
മുംബൈ: സൗത്ത് ആഫ്രിക്കയെ വീഴ്ത്തി ഇന്ത്യ 2025 ഐസിസി വനിതാ ഏകദിന ലോകകപ്പ് ചാമ്പ്യൻമാരായിരിക്കുകയാണ്. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന കലാശ പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ 52 റൺസിന്റെ ആവേശകരമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് പുറത്താവുകയായിരുന്നു. ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പ് വിജയമാണ്.
കിരീടത്തിനൊപ്പം മറ്റൊരു ചരിത്ര നേട്ടവും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സ്വന്തമാക്കി. ഐസിസി വിമൺസ് വേൾഡ് കപ്പ് വിജയിക്കുന്ന ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റൻ കൂടിയാണ് ഹർമൻ റെക്കോർഡിട്ടത്. 36 വയസും 239 ദിവസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യൻ ക്യാപ്റ്റനെ ഈ നേട്ടം തേടിയെത്തിയത്. ഓസ്‌ട്രേലിയൻ താരം ബെലിൻഡ ക്ലർക്കിന്റെ റെക്കോർഡ് തകർത്താണ് ഹർമൻ ചരിത്രം രചിച്ചത്. 2005ൽ ഓസ്‌ട്രേലിയ കിരീടം കൂടുമ്പോൾ ബെലിൻഡക്ക് 34 വയസും 212 ദിവസവുമായിരുന്നു പ്രായം.
Bringing home a first-ever ICC Women's ODI World Cup title 🏆🇮🇳
— BCCI Women (@BCCIWomen) November 2, 2025
Captain Harmanpreet Kaur guides #TeamIndia to the 𝙪𝙡𝙩𝙞𝙢𝙖𝙩𝙚 𝙜𝙡𝙤𝙧𝙮 💙
Scorecard ▶ https://t.co/TIbbeE5t8m#WomenInBlue | #CWC25 | #INDvSA | #Champions | @ImHarmanpreet pic.twitter.com/xXOefXrQle
ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഷഫാലി വർമ്മ, ദീപ്തി ശർമ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. തിളങ്ങി. 78 പന്തിൽ നിന്നും ഏഴ് ഫോറുകളും രണ്ട് സിക്സുകളും അടക്കം 87 റൺസാണ് ഷഫാലി വർമ്മയുടെ ബാറ്റിൽ നിന്നും പിറന്നത്. ദീപ്തി ശർമ്മ 58 പന്തിൽ 58 റൺസും നേടി തിളങ്ങി. മൂന്നു ഫോറുകളും ഒരു സിക്സും ആണ് ദീപ്തി നേടിയത്. സ്‌മൃതി മന്ദാന 58 പന്തിൽ 45 റൺസും റിച്ചാ ഘോഷ് 24 പന്തിൽ 34 റൺസ് നേടി നിർണായകമായി.
ബൗളിങ്ങിലും ദീപ്തി ശർമ്മ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയാണ് താരം തിളങ്ങിയത്. ഷഫാലി വർമ്മ രണ്ടു വിക്കറ്റുകൾ നേടിയപ്പോൾ നല്ലപുരെഡ്ഡി ചരണി ഒരു വിക്കറ്റും വീഴ്ത്തി.
സൗത്ത് ആഫ്രിക്കക്കായി ക്യാപ്റ്റൻ ലോറ വോൾവാർഡ് സെഞ്ച്വറി നേടി മികച്ച ചെറുത്തുനിൽപ്പ് പോരാട്ടമാണ് നടത്തിയത്. 98 പന്തിൽ 101 റൺസാണ് താരം നേടിയത്. 11 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.
India have become the 2025 ICC Women's ODI World Cup champions after defeating South Africa. India won the final match against South Africa by 52 runs at the D.Y. Patil Stadium in Navi Mumbai. Along with the title, Indian captain Harmanpreet Kaur also achieved another historic achievement. Harman also set a record by becoming the oldest captain to win the ICC Women's World Cup.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."