HOME
DETAILS

മസാലബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടിസ്: തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

  
Web Desk
December 16, 2025 | 11:27 AM

ED notice in masala bond deal High Court stays further proceedings

കൊച്ചി: മസാല ബോണ്ട് കേസില്‍ 'ഫെമ' ലംഘനം കണ്ടെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി. ഇ.ഡി നടപടിക്കെതിരെ കിഫ്ബി നല്‍കിയ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. 

ഇ.ഡിക്ക് നോട്ടിസ് അയച്ച കോടതി, കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് അറിയിച്ചു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇ.ഡിക്ക് നിര്‍ദ്ദേശം നല്‍കി. ഈ നോട്ടിസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും ഹൈക്കോടതി ഇനി ഈ കേസില്‍ വാദം കേള്‍ക്കുക. 

ഫെമ നിയമലംഘനം ഉണ്ടായിട്ടില്ലെന്നും പരാതിയും കാരണം കാണിക്കല്‍ നോട്ടിസും റദ്ദാക്കണമെന്നും കാണിച്ചാണ് കിഫ്ബി കോടതിയെ സമീപിച്ചത്. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടിസ് മാത്രമാണ് നല്‍കിയിരിക്കുന്നതെന്നും ഈ ഘട്ടത്തില്‍ ഹരജി അപക്വമാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.

മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി ടി.എംതോമസ് ഐസക്കിനുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നത്. കിഫ്ബി സി.ഇ.ഒ ഡോ.കെ.എം എബ്രഹാമിനും നോട്ടിസ് നല്‍കിയിട്ടുണ്ട്. മസാലബോണ്ടിറക്കി ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്ന് കിഫ്ബി സമാഹരിച്ച 2,150 കോടി രൂപയില്‍ 466.19 കോടി രൂപ ഭൂമി വാങ്ങാന്‍ ഉപയോഗിച്ചത് രാജ്യത്തെ വിദേശനാണ്യ വിനിമയ നിയമത്തിലെ (ഫെമ) ചട്ടങ്ങളുടെ ലംഘനമാണെന്നാണ് കിഫ്ബിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായിട്ടാണ് നോട്ടിസ് നല്‍കിയത്.

അഞ്ചു വര്‍ഷം മുന്‍പ് തന്നെ കിഫ്ബിയുടെ മസാല ബോണ്ടില്‍ ഇ.ഡി അന്വേഷണം തുടങ്ങിയിരുന്നുവെങ്കിലും ഈ വര്‍ഷം ജൂണ്‍ 27നാണ് പരാതി ഫയല്‍ ചെയ്തതെന്നും ഇ.ഡി വ്യക്തമാക്കുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്കെയിൽ കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദർശിപ്പിക്കും: മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം; ഗോഡൗൺ അ​ഗ്നിക്കിരയായി; തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

uae
  •  3 hours ago
No Image

കണ്ണൂര്‍ പിണറായിയില്‍ ബോംബ് കൈയ്യിലിരുന്നു പൊട്ടി സി.പി.എം പ്രവര്‍ത്തകന് ഗുരുതര പരുക്ക്

Kerala
  •  4 hours ago
No Image

2025-ലെ ദേശീയ പരേഡിന് ഒരുങ്ങി ഖത്തർ: പ്രവേശന സമയം പ്രഖ്യാപിച്ച് സാംസ്കാരിക മന്ത്രാലയം

uae
  •  4 hours ago
No Image

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു; ' പോറ്റിയെ കേറ്റിയേ' പാട്ടിനെതിരെ ഡി.ജി.പിക്ക് പരാതി

Kerala
  •  4 hours ago
No Image

ചരിത്രത്തിൽ മൂന്നാമൻ; കോടികൾ വാരിയെറിഞ്ഞ് ഗ്രീനിനെ റാഞ്ചി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Cricket
  •  4 hours ago
No Image

യാത്ര മികച്ചതാക്കാൻ, ഈ രണ്ട് റൂട്ടുകളിൽ എമിറേറ്റ്‌സിന്റെ ബോയിംഗ് 777 വിമാനങ്ങൾ; അടുത്ത വര്‍ഷം സര്‍വിസ് ആരംഭിക്കും

uae
  •  4 hours ago
No Image

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും ആശ്വാസം; കേസ് നിലനില്‍ക്കില്ലെന്ന് കോടതി, ഇ.ഡി കുറ്റപത്രം തള്ളി

National
  •  5 hours ago
No Image

വൈഭവിനെ വെട്ടി ചരിത്രത്തിലേക്ക്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 17കാരൻ

Cricket
  •  5 hours ago
No Image

മലപ്പുറം കണ്ണമംഗലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Kerala
  •  5 hours ago