HOME
DETAILS

തൃപ്പൂണിത്തുറയിലെ വൃദ്ധസദനത്തില്‍ 71 കാരിക്ക് ക്രൂരമര്‍ദ്ദനം; നിലത്തിട്ട് ചവിട്ടി, അടിച്ചു, കൊല്ലുമെന്ന് ഭീഷണിയും; വാരിയെല്ലിന് പൊട്ടെന്ന് എഫ്.ഐ.ആറില്‍, നിഷേധിച്ച് സ്ഥാപനം  

  
Web Desk
November 04, 2025 | 3:36 AM

elderly woman brutally assaulted at tripunithura old age home ribs fractured and death threats alleged

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ എരൂരിലെ വൃദ്ധസദനത്തില്‍ അന്തേവാസിക്ക് ക്രൂരമര്‍ദനം. എരൂരിലെ ആര്‍.ജെ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന വൃദ്ധ സദനത്തിനെതിരെയാണ് പരാതി വന്നിരിക്കുന്നത്. മഞ്ഞുമ്മല്‍ കുടത്തറപ്പിള്ളില്‍ പരേതനായ അയ്യപ്പന്റെ ഭാര്യ ശാന്ത (71) യാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സ്ഥാപന നടത്തിപ്പുകാരി രാധക്കെതിരെ ഹില്‍പാലസ് പൊലീസ് കേസെടുത്തു. ഇവരുടെ വാരി.യെല്ലിന് പൊട്ടുണ്ടെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. 

ഭര്‍ത്താവിന്റെ മരണശേഷം സഹോദരിയുടെയും മകളുടെയും സംരക്ഷണയിലായിരുന്നു ശാന്ത.  വീണതിനെത്തുടര്‍ന്ന് കാലിന് പരിക്കേറ്റ് നടക്കാന്‍ ബുദ്ധിമുട്ടായതോടെയാണ് വൃദ്ധസദനത്തിലേക്ക് മാറിയത്. ആശുപത്രിയിലെ ചികിത്സക്കുശേഷം മെച്ചപ്പെട്ട പരിചരണം കൂടി ആഗ്രഹിച്ചായിരുന്നു മാറ്റം. കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് വൃദ്ധസദനത്തിലെത്തിയ ശാന്തക്ക് മൂന്നാം ദിവസം മുതല്‍ പീഡനമായിരുന്നുവെന്നാണ് പറയുന്നത്. അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കട്ടിലില്‍നിന്ന് നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്‌തെന്നും വാരിയെല്ലിന് പൊട്ടലുണ്ടായെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

ബന്ധുക്കള്‍ കാണാനെത്തിയാല്‍ ഓരോ കാരണം പറഞ്ഞ് ഒഴിവാക്കലായിരുന്നു പതിവ്. അതിനിടക്ക്, ശ്വാസതടസ്സം കൂടുതലാണെന്ന് പറഞ്ഞ് ബന്ധുക്കളെ വൃദ്ധ സദനത്തില്‍നിന്ന് കഴിഞ്ഞ മാസാവസാനം വിളിച്ചറിയിച്ചു. ബന്ധുക്കള്‍ വന്ന് കൂട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി.  ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ ശാന്ത വെളിപ്പെടുത്തിയത്.

നാല് നഴ്‌സുമാരും ഒരു ഡോക്ടറും അന്തേവാസികളുടെ പരിചരണത്തിനുണ്ടെന്ന് കേട്ടറിഞ്ഞതിനെ തുടര്‍ന്നാണ് മഞ്ഞുമ്മലില്‍നിന്ന് ഇവരെ എരൂരിലെത്തിക്കുന്നത്. മാസം 24,000 രൂപയായിരുന്നു ഫീസ്. ആദ്യമാസം അഡ്വാന്‍സ് 1000 ഉള്‍പ്പെടെ 25000വും പിന്നീടുള്ള രണ്ട് മാസങ്ങളില്‍ 24,000 വീതവും നല്‍കിയെന്നും സഹോദരി സുലോചന പറഞ്ഞു. 

വാതിലടച്ചായിരുന്നു മര്‍ദനമെന്നും സഹോദരി പറയുന്നു.  മുഖത്ത് അടിയേറ്റ് ഒരു പല്ല് നഷ്ടപ്പെട്ടിട്ടുണ്ട്. കാലിനുണ്ടായിരുന്ന ബുദ്ധിമുട്ടൊഴിച്ച് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്ന സഹോദരിക്ക് ഇപ്പോള്‍ തീരെ വയ്യാത്ത അവസ്ഥയിലായെന്നും സുലോചന കൂട്ടിച്ചേര്‍ത്തു.

അതേസമയം, അവശനിലയിലായിരുന്ന ശാന്തയെ സ്ഥാപനത്തില്‍നിന്ന് മാറ്റാന്‍ ഒന്നര മാസത്തോളമായി ബന്ധുക്കളോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആര്‍.ജെ. ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിപ്പുകാരന്‍ ആകാശ് പറഞ്ഞത്. അതിന് ബന്ധുക്കള്‍ തയ്യാറായില്ല. കൃത്യമായി പണം നല്‍കിയില്ല. മറ്റൊരു സ്ഥലം ലഭിക്കുന്നതുവരെ സ്ഥാപനത്തില്‍ നിര്‍ത്താനാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. പിന്നീട് പൊലിസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ശാന്തയെ മാറ്റിയതെന്നും മര്‍ദിച്ചെന്ന പരാതി വ്യാജമാണെന്നും ആകാശ് കൂട്ടിച്ചേര്‍ത്തു. 

 

a 71-year-old woman was reportedly beaten and kicked at an old age home in tripunithura. the fir mentions rib fractures and death threats, while the institution denies the allegations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയിൽ ദിലീപ്

Kerala
  •  6 days ago
No Image

സ്കൂളിലെ പെറ്റ് ഷോയ്ക്ക് കുട്ടിയെത്തിയത് ആനയുമായി; സ്കൂൾ അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടി വനംവകുപ്പ്

Kerala
  •  6 days ago
No Image

പാലക്കാട് കാറിന് തീപിടിച്ച് അപകടം; ഒരാൾ മരിച്ചു

Kerala
  •  6 days ago
No Image

മഴയും, ഗതാഗതക്കുരുക്കും വില്ലനായേക്കാം; ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്

uae
  •  6 days ago
No Image

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോഗങ്ങൾ, നിരവധി കലാപരിപാടികൾ

uae
  •  6 days ago
No Image

മഴ ചതിച്ചു; ദുബൈയിൽ തലാബത്തും ഡെലിവറൂവും പണി നിർത്തി; ഓർഡറുകൾ വൈകും

uae
  •  6 days ago
No Image

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചു

Kerala
  •  6 days ago
No Image

വീണ്ടും ട്വിസ്റ്റ്; 'പോറ്റിയേ കേറ്റിയെ' പാരഡിയില്‍ പരാതിക്കാരനെതിരെ മുഖ്യമന്ത്രിക്ക് പരാതി, അന്വേഷിക്കാന്‍ നിര്‍ദ്ദേശം

Kerala
  •  6 days ago
No Image

ബീച്ചിലെ അശ്ലീല പെരുമാറ്റം: പരാതിയുമായി യുവതി, മിന്നൽ നടപടിയുമായി ദുബൈ പൊലിസ്; പൊതുസ്ഥലത്തെ വസ്ത്രധാരണത്തിൽ കർശന നിർദ്ദേശം

uae
  •  6 days ago
No Image

കണ്ണൂര്‍ കോര്‍പറേഷനെ നയിക്കാന്‍ പി. ഇന്ദിര; തീരുമാനം ഐക്യകണ്‌ഠേനയെന്ന് കെ സുധാകരന്‍

Kerala
  •  6 days ago