HOME
DETAILS

പാലക്കാട് കാറിന് തീപിടിച്ച് അപകടം; ഒരാൾ മരിച്ചു

  
Web Desk
December 18, 2025 | 12:54 PM

Man dies after car catches fire in Palakkad

പാലക്കാട്: പാലക്കാട് ധോണി - മുണ്ടൂർ റോഡിൽ കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. കാറിനുള്ളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്താൻ നാട്ടുകാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നതിനാൽ ജീവൻ രക്ഷിക്കാനായില്ല. മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണ് കാർ എന്നാണ് പ്രാഥമിക വിവരം. ഏറെ നേരമായി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്.

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് പെട്ടെന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചിരുന്നു. ഈ ശ്രമത്തിനിടയിലാണ് കാറിനുള്ളിൽ ഒരാൾ ഇരിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ ഉടൻ തന്നെ തീ ആളിപ്പടരുകയും വാഹനം പൂർണ്ണമായും കത്തിയമരുകയുമായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്ന ആളെ പുറത്തെടുത്തതെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവസ്ഥലത്ത് പൊലിസും ഫയർഫോഴ്സും എത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്. ഷോർട്ട് സർക്യൂട്ടാണോ തീപിടുത്തത്തിന് കാരണമെന്ന് പരിശോധിച്ചു വരുന്നു.

 

 

 

A man was killed after a car caught fire on the Dhoni-Mundur road in Palakkad around 4:00 PM today. The vehicle had been parked on the roadside for a considerable time before the fire broke out. Although local residents rushed to extinguish the flames, they were unable to save the person trapped inside. The identity of the deceased is yet to be confirmed, though the car is suspected to belong to a resident of Mundur Velikkad. Police and fire officials are investigating the cause of the fire.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

Kerala
  •  6 hours ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് യുവതിയുടെ മുഖത്തടിച്ചതിൽ നടപടി: എസ്.എച്ച് ഒ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

Kerala
  •  7 hours ago
No Image

ഗർഭിണിയെ എസ്.എച്ച്.ഒ മർദിച്ച സംഭവം: 'ഇതാണോ പിണറായിയുടെ സ്ത്രീസുരക്ഷ?'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  7 hours ago
No Image

ജസ്റ്റിസ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

National
  •  7 hours ago
No Image

വാടക ചോദിച്ചെത്തിയ വീട്ടുടമയെ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

National
  •  8 hours ago
No Image

ദുബൈയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വെള്ളിയാഴ്ച ഉച്ചവരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

uae
  •  8 hours ago
No Image

യുഎഇയിൽ മഴ കനക്കുന്നു; നാളെ സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

uae
  •  8 hours ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയെ മർദിച്ച സംഭവം: ന്യായീകരണവുമായി എസ്എച്ച്ഒ

Kerala
  •  8 hours ago
No Image

കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  9 hours ago
No Image

അസ്ഥിര കാലാവസ്ഥ ; യുഎഇയിൽ പൊതുപാർക്കുകളും, വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു

uae
  •  9 hours ago