അങ്കമാലിയില്‍ ആറുമാസം പ്രായമായ കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍; മരിച്ചത് അമ്മൂമ്മയ്‌ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുഞ്ഞ്
കൊച്ചി: അങ്കമാലിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. ആന്റണി, റൂത്ത് ദമ്പതികളുടെ മകള്‍ ഡല്‍ന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്.
കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ കഴുത്തിലെ മുറിവിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലിസില്‍ വിവരമറിയിച്ചത്. പൊലിസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
വീട്ടില്‍ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികില്‍ കിടത്തിയിരിക്കുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞും കുഞ്ഞ് ഉണരാതെ വന്നതോടെയാണ് അമ്മ വന്നുനോക്കിയത്.
പൊലിസ് വീട്ടിലെത്തിയതോടെ അമ്മൂമ്മ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയില്‍ അമ്മൂമ്മയെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണുള്ളത്.
A shocking incident has been reported from Angamaly, where a six-month-old baby girl was found dead with a neck injury. The deceased has been identified as Delna Maria Sara, daughter of Antony and Ruth.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."