HOME
DETAILS

റൊണാൾഡോക്കും മെസിക്കുമില്ല ഇതുപോലൊരു നേട്ടം; അമ്പരിപ്പിക്കുന്ന ലോക റെക്കോർഡിൽ സൂപ്പർതാരം

  
November 06, 2025 | 6:40 AM

erling haland create a historical record in football

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടിനെതിരെ മാഞ്ചസ്റ്റർ സിറ്റി വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു പെപ് ഗ്വാർഡിയോളയുടെയും സംഘത്തിന്റെയും വിജയം. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കായി ഇംഗ്ലണ്ട് സൂപ്പർതാരം ഫിൽ ഫോഡൻ ഇരട്ട ഗോൾ നേടി തിളങ്ങിയപ്പോൾ ഏർലിങ് ഹാലണ്ട്, റയാൻ ചെർക്കി എന്നിവർ ഓരോ ഗോൾ വീതവും നേടി. ഡോർട്മുണ്ടിനായി വാൾഡെമർ ആന്റൺ ആണ് ആശ്വാസ ഗോൾ സ്കോർ ചെയ്തത്. 

ഡോർട്മുണ്ടിന്റെ വല കുലുക്കിയതോടെ ഫുട്ബോൾ ചരിത്രത്തിൽ ഒരു താരത്തിനും അവകാശപ്പെടാനാവാത്ത ഒരു റെക്കോർഡും മത്സരത്തിൽ ഹാലണ്ട് കൈപ്പിടിയിലാക്കി. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലും മാഞ്ചസ്റ്റർ സിറ്റിക്കായി ഗോൾ വേട്ട നടത്തികൊണ്ട് കുതിക്കുകയാണ് നോർവീജിയൻ സൂപ്പർതാരം. 

ഇതോടെ യുവേഫ ചാമ്പ്യൻസ് ലീഗിൽ മൂന്ന് വ്യത്യസ്ത ടീമുകൾക്കായി തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമായാണ് ഹാലണ്ട് മാറിയത്. ഇതിനു മുമ്പ് ജർമൻ ക്ലബ്ബുകളായ ബൊറൂസിയ ഡോർട്മുണ്ട്, ആർബി സാൽസ്ബർഗ് എന്നീ ടീമുകൾക്ക് വേണ്ടിയും താരം ഇത്തരത്തിൽ ഗോൾ വേട്ട നടത്തിയിട്ടുണ്ട്. 

മത്സരത്തിൽ 14 ഷോട്ടുകളാണ് ജർമൻ ക്ലബ്ബിന്റെ പോസ്റ്റിലേക്ക് മാഞ്ചസ്റ്റർ സിറ്റി ഉതിർത്തത്. ഇതിൽ ഒമ്പത് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. അതേസമയം ഡോർട്മുണ്ട് ആറ് ഷോട്ടുകളിൽ നിന്നും ഒരു ഷോട്ടും ലക്ഷ്യത്തിൽ എത്തിച്ചു.

നിലവിൽ യുവേഫ ചാമ്പ്യൻസ് ലീഗ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. നാല് മത്സരങ്ങളിൽ നിന്നും മൂന്ന് ജയവും ഒരു സമനിലയും അടക്കം 10 പോയിന്റാണ് മാഞ്ചസ്റ്റർ സിറ്റിക്കുള്ളത്. 

Manchester City secured a huge victory over German giants Borussia Dortmund in the UEFA Champions League. Pep Guardiola and his team won by 4 goals to 1. Haaland also set a record in the history of football by scoring against Dortmund.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോബ് വിസ ശരിയാക്കിക്കൊടുക്കുമെന്ന വാഗ്ദാനത്തിൽ 7.9 ലക്ഷം തട്ടി, നാല് സുഹൃത്തുക്കളെ പറ്റിച്ച യുവാവ് പൊലിസ് പിടിയിൽ

crime
  •  2 hours ago
No Image

അഭിഷേകിനെ ഭയമില്ലാത്ത ബാറ്ററാക്കി മാറ്റിയത് അവർ രണ്ട് പേരുമാണ്: യുവരാജ്

Cricket
  •  3 hours ago
No Image

ലേഡീസ് കംപാർട്ട്മെന്റിൽ കയറിയതിന് അറസ്റ്റിലായത് 601 പുരുഷന്മാർ; പ്രയോജനമില്ലാത്ത സുരക്ഷാ നമ്പറുകൾ

crime
  •  3 hours ago
No Image

ജ്യൂസാണെന്ന് കരുതി കുടിച്ചത് കുളമ്പ് രോഗത്തിനുള്ള മരുന്ന്; ആറും പത്തും വയസ്സുള്ള സഹോദരങ്ങള്‍ ആശുപത്രിയില്‍ 

Kerala
  •  3 hours ago
No Image

വിവാഹവാഗ്ദാനം നൽകി സോഫ്റ്റ്‌വെയർ എൻജിനീയറെ പീഡിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്ത ശേഷം വേറെ കല്യാണം; യുവാവ് പൊലിസ് പിടിയിൽ

crime
  •  3 hours ago
No Image

ദുബൈ ഫിറ്റ്‌നസ് ചാലഞ്ച്: വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് ദുബൈ ജിഡിആർഎഫ്എ

uae
  •  3 hours ago
No Image

ഗോളടിക്കാതെ പറന്നത് റൊണാൾഡോ അടക്കി വാഴുന്ന ലിസ്റ്റിലേക്ക്; പോർച്ചുഗീസ് താരം കുതിക്കുന്നു

Football
  •  3 hours ago
No Image

തീവണ്ടി യാത്രക്കാരുടെ സുരക്ഷക്കായി പൊലിസുകാർ അവധിയില്ലാതെ ജോലിക്കെത്താന്‍ കര്‍ശന നിര്‍ദേശം; പരിശോധന ശക്തമാക്കുന്നു

Kerala
  •  3 hours ago
No Image

സ്വര്‍ണത്തിന് ഇന്ന് നേരിയ വര്‍ധന; പവന് കൂടിയത് 320 രൂപ

Business
  •  4 hours ago
No Image

കെഎസ്ആർടിസി ബസിൽനിന്ന് രാത്രി വിദ്യാർഥിയെ പാതിവഴിയിൽ ഇറക്കിവിട്ടു; പരാതിയുമായി കുടുംബം

Kerala
  •  4 hours ago