HOME
DETAILS

വിവരിക്കാൻ വാക്കുകളില്ല, ഫുട്ബോളിലെ ഏറ്റവും വലിയ നേട്ടമാണത്: മെസി

  
Web Desk
November 06, 2025 | 7:17 AM

Lionel Messi talks about 2022 World Cup winning moments in Qatar

അർജന്റൈൻ ഇതിഹാസ താരം ലയണൽ മെസി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അടുത്ത വർഷം നടക്കുന്ന ലോകകപ്പിൽ മെസി കളിക്കുമെന്ന് തന്നെയാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്. ഇപ്പോൾ 2022ലെ ഖത്തർ ലോകകപ്പ് നേട്ടത്തിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മെസി. ഈ നേട്ടം ഏറ്റവും വലിയ ഒന്നാണെന്നാണ് മെസി പറഞ്ഞത്. ലോകകപ്പ് നേടിയതോടെ താൻ പൂർണനായെന്നും മെസി പറഞ്ഞു. അമേരിക്കൻ ബിസിനസ് ഫോറത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെസി. 

''ലോകകപ്പ് നേടുക എന്നത് ഏറ്റവും വലിയ നേട്ടമാണ്. ലോകകപ്പിന് ശേഷം നിങ്ങൾക്ക് മറ്റൊന്നും നേടേണ്ടതില്ല. ആ നിമിഷങ്ങളിലെ വികാരങ്ങൾ വിശദീകരിക്കാൻ പ്രയാസമാണ്. ലോകകപ്പ് നേട്ടം എന്റെ കുടുംബത്തിനും സഹതാരങ്ങൾക്കും രാജ്യത്തിനും എന്താണ് അർഥമാക്കുന്നതെന്ന് വിവരിക്കാനായി വാക്കുകൾ കണ്ടെത്തുക വളരെ പ്രയാസമാണ്. ഇത് വളരെ പ്രത്യേകതയുള്ളതായിരുന്നു. ക്ലബ് തലത്തിൽ മറ്റെല്ലാം നേടാൻ എനിക്ക് ഭാഗ്യം ലഭിച്ചു. എന്നാൽ ആ ലോകകപ്പ് മാത്രമാണ് എനിക്ക് നഷ്ടമായത്. ആ ട്രോഫിയാണ് എന്റെ കരിയർ പൂർത്തീകരിച്ചത്'' മെസി പറഞ്ഞു. 

നീണ്ട വർഷക്കാലത്തെ അർജന്റൈൻ ജനതയുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് അർജന്റീന 2022 ലോകകപ്പ് സ്വന്തമാക്കിയത്. ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന ലോകത്തിന്റെ നെറുകയിൽ എത്തിയത്. 2022 ലോകകപ്പ് ഫൈനലിൽ  പെനാൽറ്റി ഷൂട്ട് ഔട്ടിലായിരുന്നു അർജന്റീന വിജയിച്ചത്.

മത്സരത്തിൽ ഇരു ടീമുകളും മൂന്ന് വീതം ഗോളുകൾ നേടി തുല്യത പാലിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്നു. മെസിയുടെയും എയ്ഞ്ചൽ ഡി മരിയയുടെയും ഗോളുകളുടെ കരുത്തിലാണ് അർജന്റീന ലീഡ് നേടിയത്. 

എന്നാൽ രണ്ടാം പകുതിയിൽ ഇരട്ടഗോൾ നേടിക്കൊണ്ട് ഫ്രാൻസ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വരികയായിരുന്നു. ഒടുവിൽ മത്സരത്തിന്റെ മുഴുവൻ സമയങ്ങളിൽ ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ നേടി തുല്യത സമനിലയിൽ ആവുകയായിരുന്നു. ഒടുവിൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. അധിക സമയങ്ങളിൽ മെസി വീണ്ടും അർജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു.

എന്നാൽ മത്സരം അവസാനിക്കാൻ രണ്ട് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് ഫ്രാൻസ് സമനില പിടിക്കുകയായിരുന്നു. ഫൈനലിൽ ഫ്രാൻസിനായി ഹാട്രിക് നേടി കിലിയൻ എംബാപ്പെയാണ് തിളങ്ങിയത്. ഒടുവിൽ പെനാൽറ്റി വിധിയെഴുതിയ മത്സരത്തിൽ 4-2 എന്ന സ്കോറിന് ഫ്രാൻസിനെ വീഴ്ത്തിയായിരുന്നു മെസിയും സംഘവും ലോക കിരീടം ചൂടിയത്. 

അതേസമയം 2026 ലോകകപ്പിൽ കളിക്കുമോയെന്ന ചോദ്യത്തിന് മെസി അടുത്തിടെ മറുപടി നൽകിയിരുന്നു. ലോകകപ്പിൽ കളിക്കുന്നതിനെക്കുറിച്ച് ഇതുവരെ താൻ തീരുമാനമെടുത്തിട്ടില്ലെന്നാണ്‌ മെസി പറഞ്ഞത്. 

''മുമ്പ് ഞാൻ പറഞ്ഞതുപോലെ ഇനി ഒരിക്കലും ലോകകപ്പിൽ കളിക്കില്ലെന്ന് ഞാൻ കരുതുന്നു. എന്റെ പ്രായം കാരണമാണ് ഞാൻ ഇത് പറയുന്നത്. ഞങ്ങളിപ്പോൾ ലോകകപ്പിനായി അടുത്തുകൊണ്ടിരിക്കുന്നു. ലോകകപ്പിൽ കളിക്കുന്നതിൽ എനിക്ക് വളരെയധികം ആവേശമുണ്ട്. ഞാൻ എപ്പോഴും പറയുന്നതുപോലെ എല്ലാ ദിവസവും ഓരോ മത്സരങ്ങൾ കളിക്കാനാന് ഞാൻ ചിന്തിക്കുന്നത്. ഓരോ ദിവസവും നല്ല രീതിയിൽ പ്രകടനം നടത്താൻ ഞാൻ ശ്രമിക്കുന്നു. കാര്യങ്ങൾ നല്ലതായി തോന്നുമ്പോൾ അത് ഞാൻ ആസ്വദിക്കും പക്ഷേ കാര്യങ്ങൾ നല്ലതായിരിക്കുമ്പോൾ ലോകകപ്പ് കളിക്കാതിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. നമുക്ക് നോക്കാം, ലോകകപ്പിനെ കുറിച്ച് ഞാൻ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല. ഞാൻ ഈ സീസൺ പൂർത്തിയാക്കും. പിന്നെ ഇതിനുശേഷം പ്രീ സീസൺ ഉണ്ടാകും. അതിനുശേഷം ആറു മാസം കൂടി ബാക്കിയുണ്ടാകും അതുവരെ നമുക്ക് നോക്കാം. 2026ൽ എനിക്ക് നല്ലൊരു പ്രീ സീസൺ ലഭിക്കുമെന്നും ഈ എംഎൽഎസ് സീസൺ നന്നായി പൂർത്തിയാക്കണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിനുശേഷമായിരിക്കും ഞാൻ ഈ തീരുമാനം എടുക്കുക'' മെസി വ്യക്തമാക്കി.  

Argentine legend Lionel Messi is entering the final stages of his career. Fans are confident that Messi will play in next year's World Cup. Now, Messi is talking about winning the 2022 World Cup in Qatar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് മത്സരത്തിനിടെ ബൗൾ ചെയ്യുമ്പോൾ അസ്വസ്ഥത; വെള്ളം കുടിച്ചതിന് പുറകെ ഛർദ്ദി, എൽഐസി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

National
  •  2 hours ago
No Image

ദുബൈ: ഇനി ആറാടാം, വമ്പൻ പൂളോടുകൂടിയ പുതിയ വാട്ടർപാർക്ക് വരുന്നു; ഉദ്ഘാടന തീയതി ഉടൻ

uae
  •  2 hours ago
No Image

'ഹമാസിനെ പിന്തുണക്കുന്ന മംദാനി ജയിച്ചു എന്നതിനര്‍ഥം...' ന്യൂയോര്‍ക്കിലെ ജൂതന്‍മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത്  ഇസ്‌റാഈല്‍ മന്ത്രി

International
  •  2 hours ago
No Image

റൊണാൾഡോക്കും മെസിക്കുമില്ല ഇതുപോലൊരു നേട്ടം; അമ്പരിപ്പിക്കുന്ന ലോക റെക്കോർഡിൽ സൂപ്പർതാരം

Football
  •  2 hours ago
No Image

ജോബ് വിസ ശരിയാക്കിക്കൊടുക്കുമെന്ന വാഗ്ദാനത്തിൽ 7.9 ലക്ഷം തട്ടി, നാല് സുഹൃത്തുക്കളെ പറ്റിച്ച യുവാവ് പൊലിസ് പിടിയിൽ

crime
  •  3 hours ago
No Image

അഭിഷേകിനെ ഭയമില്ലാത്ത ബാറ്ററാക്കി മാറ്റിയത് അവർ രണ്ട് പേരുമാണ്: യുവരാജ്

Cricket
  •  3 hours ago
No Image

ലേഡീസ് കംപാർട്ട്മെന്റിൽ കയറിയതിന് അറസ്റ്റിലായത് 601 പുരുഷന്മാർ; പ്രയോജനമില്ലാത്ത സുരക്ഷാ നമ്പറുകൾ

crime
  •  3 hours ago
No Image

ജ്യൂസാണെന്ന് കരുതി കുടിച്ചത് കുളമ്പ് രോഗത്തിനുള്ള മരുന്ന്; ആറും പത്തും വയസ്സുള്ള സഹോദരങ്ങള്‍ ആശുപത്രിയില്‍ 

Kerala
  •  3 hours ago
No Image

വിവാഹവാഗ്ദാനം നൽകി സോഫ്റ്റ്‌വെയർ എൻജിനീയറെ പീഡിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്ത ശേഷം വേറെ കല്യാണം; യുവാവ് പൊലിസ് പിടിയിൽ

crime
  •  3 hours ago
No Image

ദുബൈ ഫിറ്റ്‌നസ് ചാലഞ്ച്: വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് ദുബൈ ജിഡിആർഎഫ്എ

uae
  •  4 hours ago