സ്വർണ്ണപ്പാളി ഇളക്കിയെടുക്കുമ്പോൾ ബൈജു ബോധപൂർവ്വം വിട്ടുനിന്നു; എസ്ഐടി
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് നീങ്ങുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉച്ചയോടെ റാണി മജിസ്ട്രേറ്റ് കോടതിയിലാണ് ബൈജുവിനെ ഹാജരാക്കുക. ദ്വാരപാലക പാളികൾ കടത്തിയ കേസിലാണ് അറസ്റ്റ്. സംഭവത്തിൽ അറസ്റ്റിലാവുന്ന ഏഴാമത്തെ പ്രതിയാണ് ബൈജു.
2019 ജൂലൈ 19ന് സ്വർണ്ണപ്പാളി ഇളക്കിയെടുക്കുമ്പോൾ ബൈജു ബോധപൂർവ്വം സന്നിധാനത്ത് നിന്നും വിട്ടുനിന്നെന്നാണ് എസ് ഐ ടി കണ്ടെത്തിയത്. ദ്വാരപാലക പാളികൾ അഴിച്ചു കൊണ്ടുപോകുമ്പോൾ അത് തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിൽ ആയിരിക്കണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ രണ്ടു ദിവസം ബൈജു സന്നിധാനത്ത് ഹാജരായിരുന്നില്ല എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
മേൽനോട്ട ചുമതല വഹിക്കുന്നതിൽ തിരുവാഭരണം കമ്മീഷണർ ആയിരുന്ന ബൈജു ഗുരുതര വീഴ്ചയാണ് വരുത്തിയതെന്നും കട്ടിളപ്പാളി കേസിലെ ദുരൂഹ ഇടപെടൽ സംബന്ധിച്ച വിവവരം ബൈജുവിന് അറിയാമെന്നാണ് എസ്ഐടിയുടെ നിഗമനം. 2019ൽ ബൈജു തന്റെ ജോലിയിൽ നിന്നും വിരമിച്ചിരുന്നു. കേസിൽ അറസ്റ്റിലായ മുരാരി ബാബു, സുധീഷ് കുമാർ എന്നീ ആളുകളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനും പ്രത്യേക അന്വേഷണസംഘം തീരുമാനമെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."