കൊന്നിട്ടും അടങ്ങാത്ത ക്രൂരത; ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിലും കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍, ഗസ്സയിലെത്തുന്നത് ദിനംപ്രതി 171 ട്രക്കുകള്‍ മാത്രം, അനുവദിക്കേണ്ടത് 600 എണ്ണം
ഗസ്സ സിറ്റി: വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്ന ശേഷവും ദിവസേന ഗസ്സയിലേക്ക് ഇസ്റാഈല്‍ സൈന്യം കടത്തിവിടുന്നത് ഭക്ഷ്യവസ്തുക്കളുമായെത്തുന്ന 171 ട്രക്കുകള്‍ മാത്രം. ജനസാന്ദ്രമായ ഗസ്സയിലെ ലക്ഷക്കണക്കിനു ഫലസ്തീനികള്‍ക്ക് ശുദ്ധജലവും ഭക്ഷ്യവസ്തുക്കളും മരുന്നും മറ്റു അവശ്യ വസ്തുക്കളുമായാണ് യു.എന്നിന്റെ നേതൃത്വത്തില്‍ ട്രക്കുകളെത്തുന്നത്. മാസങ്ങളായി അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുന്ന ട്രക്കുകളില്‍ കുറഞ്ഞ എണ്ണം മാത്രമേ ഇസ്റാഈല്‍ സേന കടത്തിവിടുന്നുള്ളൂ. ഇവ തന്നെ ഗസ്സയിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുന്നുമില്ല.
പ്രതിദിനം ഗസ്സയിലേക്ക് 600 ട്രക്കുകള്‍ കടത്തിവിടുമെന്നായിരുന്നു വെടിനിര്‍ത്തല്‍ കരാറില്‍ ഇസ്റാഈല്‍ സമ്മതിച്ചിരുന്നത്. എന്നാല്‍ ഹമാസ് മുഴുവന്‍ ബന്ദികളുടെയും മൃതദേഹങ്ങള്‍ കൈമാറിയില്ലെന്ന് ആരോപിച്ച് ട്രക്കുകള്‍ കടത്തിവിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധിനിവേശസേന.
കടത്തിവിടുന്ന ട്രക്കുകള്‍ തീരെ അപര്യാപ്തമാണെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു. ശൈത്യകാലം അടുത്തിരിക്കെ കിടക്കാന്‍ വീടില്ലാത്ത ഗസ്സയിലെ ജനങ്ങള്‍ വന്‍ ദുരന്തത്തിന്റെ മുന്നിലാണ് കഴിയുന്നതെന്ന് അവ ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ക്ക് താമസിക്കാന്‍ വേണ്ടത്ര ടെന്റുകള്‍ പോലുമില്ല. എല്ലായിടത്തും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളാണ്. പഴയ ടെന്റുകള്‍ പലതും നശിച്ചു തുടങ്ങിയിട്ടുമുണ്ട്. കിടക്കാനിടമില്ലാതെ കഴിയുന്ന ഗസ്സയിലെ 23 ലക്ഷം വരുന്ന ജനങ്ങള്‍ക്കു നേരെ ഇപ്പോഴും ഇസ്റാഈല്‍ സൈന്യം വ്യോമാക്രമണം തുടരുന്നുമുണ്ട്.
ട്രക്കുകള്‍ കൊള്ളയടിക്കുന്നതായി ഇസ്റാഈല്‍ ആരോപിച്ചിരുന്നെങ്കിലും ഹമാസ് ഇതു നിഷേധിച്ചിട്ടുണ്ട്. ഇതുവരെ ഇസ്റാഈല്‍ സേന കടത്തിവിട്ടത് 4,453 എണ്ണം മാത്രമെന്ന് ഗസ്സ മാധ്യമ ഓഫിസ് അറിയിച്ചു. 15,600 ട്രക്കുകള്‍ എത്തേണ്ടിടത്ത സ്ഥാനത്താണിത്. ഇപ്പോഴും ഗസ്സയിലെ കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് നേരിടുകയാണെന്ന് യു.എന്‍ ഏജന്‍സികള്‍ പറയുന്നു. മുട്ട, മത്സ്യം, മാംസം, പാല്‍ ഉല്‍പന്നങ്ങള്‍, പച്ചക്കറികള്‍ എന്നിവയൊന്നും കടത്തിവിടുന്നില്ല. പകരം, സോഫ്റ്റ് ട്രിങ്കുകള്‍, ചോക്കളേറ്റ്, ചിപ്സ് എന്നിവയേ അനുവദിക്കുന്നുള്ളൂ.
കഴിഞ്ഞമാസം 10ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായ ശേഷം ഹമാസ് 20 ബന്ദികളെ മോചിപ്പിച്ചിരുന്നു. കൊല്ലപ്പെട്ട 28 ബന്ദികളില്‍ 22 പേരുടെ മൃതദേഹ ഭാഗങ്ങളും കൈമാറി.
despite the ceasefire, israel allows only 171 aid trucks into gaza daily instead of the agreed 600. un agencies warn of severe shortages of food, water, and medicine as 2.3 million palestinians face worsening humanitarian conditions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."