ലോക രുചികളെ വരവേറ്റ് യു.എ.ഇ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കം
അബൂദബി: ആഗോള രുചി വൈവിധ്യങ്ങളും ഭക്ഷ്യ ഉൽപന്നങ്ങളുമായി ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി. വ്യത്യസ്ത രുചിക്കൂട്ടുകൾ, ഭക്ഷ്യ വിഭവങ്ങൾ, ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ, ലൈവ് പാചക സെഷനുകൾ, വിനോദ പരിപാടികൾ എന്നിവയുമായി ഭക്ഷണ പ്രിയർക്കായി ഏറ്റവും മികച്ച ഫെസ്റ്റിനാണ് യു.എ.ഇയിലെ ലുലു സ്റ്റോറുകളിൽ തുടക്കമായത്.
അബൂദബി ഖാലിദിയ്യ മാളിലെ ലുലു ഹൈപർ മാർക്കറ്റിൽ ലുലു വേൾഡ് ഫുഡ് സമാരംഭം കുറിച്ചു. ഫെസ്റ്റിന്റെ ഭാഗമായി വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളാണ് ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുള്ളത്. കൂടാതെ, പഴം- പച്ചക്കറി- ഇറച്ചി ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. കിച്ചൺ അപ്ലെയൻസുകൾക്ക് 50 ശതമാനം വരെ ഓഫറും ലഭ്യമാണ്. ഡിന്നർ വെയർ, എയർ ഫ്രയർ, മൈക്രോ വേവ് ഓവെൻ, സ്മൂത്തി മേക്കേഴ്സ് അടക്കം നിരവധി ഉൽപന്നങ്ങൾക്ക് ഏറ്റവും മികച്ച ഓഫറുകളാണുള്ളത്. പാചക മികവ് വിളിച്ചോതി ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള മുൻനിര ഷെഫുമാർ നയിക്കുന്ന ലൈവ് കുക്കിങ്ങ് സെഷനുകളും ലുലു വേൾഡ് ഫുഡ് വീക്കിന്റെ ഭാഗമായുണ്ട്. ലുലു ഓൺലൈൻ ആപ്പിലും വെബ്സ്റ്റോറിലും ഫെസ്റ്റിന്റെ ഭാഗമായുള്ള ഓഫറുകളുണ്ട്. മാസ്റ്റർ കാർഡ് ക്രെഡിറ്റ് കാർഡുകളിൽ ഓൺലൈൻ പർച്ചേസ് ചെയ്യുന്നവർക്ക് 20 ശതമാനം വരെ അധിക ഓഫറുമുണ്ട്.
The UAE has opened its doors to a celebration of world cuisines with the launch of the Lulu World Food Fest, an event that brings together diverse tastes, international food products, live cooking experiences, and entertainment across Lulu stores in the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."