HOME
DETAILS

എറണാകുളത്ത് ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവം: എസ്.എച്ച്.ഒ പ്രതാപചന്ദ്രന്‍ സ്ഥിരം പ്രശ്‌നക്കാരന്‍, കസ്റ്റഡി മര്‍ദനവും പതിവ് 

  
Web Desk
December 19, 2025 | 4:51 AM

kochi police assault case inspector pratapachandran accused of repeated misconduct

കൊച്ചി: പൊലിസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച സംഭവത്തിലെ ഇന്‍സ്പെക്ടര്‍ പ്രതാപചന്ദ്രന്‍ സേനയിലെ സ്ഥിരം പ്രശ്‌നക്കാരന്‍. സ്റ്റേഷനിനുള്ളില്‍ വെച്ച് മര്‍ദിച്ചെന്ന് ഇയാള്‍ക്കെതിരെ മുമ്പും ആരോപണമുയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

തന്നെ അകാരണമായി മര്‍ദിച്ചുവെന്ന് സ്വിഗ്ഗി ജീവനക്കാരന്‍ 2023ല്‍ പരാതിയും നല്‍കിയിരുന്നു. സ്റ്റേഷനില്‍ എത്തിക്കുന്ന പ്രതികളെ ക്രൂരമായി മര്‍ദിച്ചതിനെത്തുടര്‍ന്ന് സേനയ്ക്ക് അകത്ത് മിന്നല്‍ എന്ന ഇരട്ടപ്പേരും പ്രതാപചന്ദ്രനുണ്ട്.

ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ അരൂര്‍ എസ്.എച്ച് ഒ പ്രതാപചന്ദ്രനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. എ.ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ദക്ഷിണ മേഖലാ ഐ.ജി ശ്യാം സുന്ദറാണ് സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്. 
അതേസമയം, ഇയാളെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യമാണ് മര്‍ദനത്തിനിരയായ യുവതി മുന്നോട്ടുവെക്കുന്നത്.

2024-ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷിനോട് റിപ്പോര്‍ട്ടും തേടിയിരുന്നു. പിന്നാലെയാണ് എസ്.എച്ച്.ഒയെ സസ്‌പെന്‍ഡ് ചെയ്തതായി ദക്ഷിണ മേഖലാ ഐ.ജി ശ്യാം സുന്ദറാണ് സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്. 

യുവതിയുടെ ഭര്‍ത്താവ് നടത്തുന്ന ഹോട്ടലിലെ അടിപിടിയുമായി ബന്ധപ്പെട്ട്് ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇത് അന്വേഷിക്കാനെത്തിയപ്പോഴാണ് ഷൈമോളിന് ക്രൂരമായ മര്‍ദനമേറ്റത്. എന്നാല്‍ യുവതി ആക്രമിച്ചതിനാലാണ് മുഖത്തടിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് പ്രതാപചന്ദ്രന്‍ പറഞ്ഞത്. യുവതി സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും വനിതാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തപ്പോള്‍ ഉണ്ടായ സ്വാഭാവിക പ്രതികരണമായിരുന്നു മര്‍ദനമെന്നുമാണ് എസ്എച്ച്ഒ പ്രതാപചന്ദ്രന്റെ വിശദീകരണം. യുവതി കൈക്കുഞ്ഞുങ്ങളെ താഴെ എറിയാന്‍ ശ്രമിച്ചതായും ഇദ്ദേഹം അവകാശപ്പെട്ടു. 

എന്നാല്‍, കോടതി ഉത്തരവിലൂടെ പരാതിക്കാരിക്ക് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥന്റെ വാദങ്ങളെ തള്ളുന്നതായിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിന്റെ ഭാര്യ ഷൈമോള്‍ എന്‍. ജെ.യെ പ്രതാപചന്ദ്രന്‍ മുഖത്തടിക്കുകയും നെഞ്ചില്‍ പിടിച്ചു തള്ളുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വനിതാ പൊലിസുകാരുടെ സാന്നിധ്യത്തിലായിരുന്നു ഈ അതിക്രമം.

സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലിസിന്റെ ക്രൂര സംഭവം പുറംലോകം അറിഞ്ഞു. സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. ഇതോടെ ആഭ്യന്തര വകുപ്പ് കടുത്ത പ്രതിരോധത്തിലായി. പൊലിസ് സ്റ്റേഷനുള്ളില്‍ വെച്ച് യുവതിക്ക് നേരെ അതിക്രമം ഉണ്ടായെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. ക്രമസമാധാന പാലനത്തിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയായാണ് വകുപ്പ് ഇതിനെ കണക്കാക്കുന്നത്. 

സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നുമാണ് അധികൃതര്‍ വിശദമാക്കുന്നത്. 

 

in the kochi police station assault case involving a pregnant woman, reports say inspector pratapachandran has a history of complaints and is known as a

 repeat offender within the police force



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക് 

Kerala
  •  5 hours ago
No Image

എസ്.ഐ.ആര്‍: പാലക്കാട് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് അജ്ഞാത വോട്ടുകള്‍!

Kerala
  •  6 hours ago
No Image

ബോണ്ടി ബീച്ച് ആക്രമണം: വിദ്വേഷം തടയാൻ നടപടിയുമായി ആസ്ട്രേലിയ; വിസ നടപടികളിലും നിയന്ത്രണം

International
  •  6 hours ago
No Image

എസ്.ഐ.ആർ: സമയപരിധി കഴിഞ്ഞു; 17 ലക്ഷത്തോളം വോട്ടർമാർ എവിടെ 

Kerala
  •  6 hours ago
No Image

സൈബറിടത്ത് കൊലവിളി തുടർന്ന് ഇടത് ഗ്രൂപ്പുകൾ; മിണ്ടാട്ടമില്ലാതെ പൊലിസ് 

Kerala
  •  7 hours ago
No Image

പാലക്കാടൻ കപ്പ് ആർക്ക്; ബി.ജെ.പിയിൽ  തർക്കം തുടരുന്നു; യു.ഡി.എഫ്- എൽ.ഡി.എഫ് ഭരണസാധ്യത മങ്ങുന്നു

Kerala
  •  7 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തെലങ്കാനയിൽ മുന്നേറി കോൺ​ഗ്രസ്; പഞ്ചാബിൽ എഎപിക്ക് നേട്ടം

National
  •  7 hours ago
No Image

വിദ്വേഷ പ്രസംഗത്തിനെതിരെ ബിൽ പാസാക്കി കർണാടക; ഏഴ് വർഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും

National
  •  7 hours ago
No Image

നീതിയുടെ ചിറകരിഞ്ഞ്; അദാനിക്കെതിരേ വിധി പറഞ്ഞ് 24 മണിക്കൂറിനുള്ളിൽ ജഡ്ജിക്ക് സ്ഥലംമാറ്റം

National
  •  7 hours ago
No Image

വി.സി നിയമനത്തിലെ മുഖ്യമന്ത്രി - ഗവർണർ സമവായം; സി.പി.ഐക്ക് അതൃപ്തി;സി.പി.എമ്മിലും എതിർപ്പ്

National
  •  7 hours ago