HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഇ.ഡി അന്വേഷിക്കും; മുഴുവന്‍ രേഖകളും കൈമാന്‍ കോടതി ഉത്തരവ്

  
Web Desk
December 19, 2025 | 7:01 AM

sabarimala-gold-smuggling-case-ed-investigation-vigilance-court-order

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത് അന്വേഷിക്കും. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ഇഡിക്ക് മുഴുവന്‍ രേഖകളും നല്‍കാന്‍ കോടതി ഉത്തരവിട്ടു. 

റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്‌ഐആറും അടക്കമുള്ള രേഖകള്‍ ഇഡിക്ക് കൈമാറണം. 

കേസ് ഇഡിക്ക് കൈമാറുന്നതിന് എസ്.ഐ.ടി ശക്തമായി എതിര്‍പ്പ് അറിയിച്ചെങ്കിലും വിജിലന്‍സ് കോടതി തള്ളി. ഇഡി സമാന്തര അന്വേഷണം നടത്തുന്നതിനെ എസ്.ഐ.ടി എതിര്‍ത്തിരുന്നു.

വിവരങ്ങള്‍ കൈമാറുന്നതില്‍ കുഴപ്പമില്ല. എന്നാല്‍, ഇ.ഡി ആവശ്യപ്പെടുന്നപോലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ മാത്രമേ അന്വേഷണം പാടുള്ളുവെന്നാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത്. മറ്റു കുറ്റകൃത്യങ്ങളില്‍ ഇ.ഡി അന്വേഷണം നടത്തിയാല്‍ നിലവിലെ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച തുകയെ സംബന്ധിച്ച അന്വേഷണത്തിനാണ് പകര്‍പ്പുകള്‍ ആവശ്യപ്പെടുന്നതെന്നായിരുന്നു ഇ.ഡിയുടെ അഭിഭാഷകന്റെ വാദം. 

നേരത്തെ ഹൈക്കോടതിയിലും കൊല്ലം വിജിലന്‍സ് കോടതിയിലും രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന നിലപാടാണ് പ്രത്യേക അന്വേഷണ സംഘം സ്വീകരിച്ചത്. കഴിഞ്ഞ തവണ അപേക്ഷ പരിഗണിച്ചപ്പോള്‍ എതിര്‍വാദം രേഖമൂലം അറിയിക്കാന്‍ സമയം വേണമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് ഇന്നലത്തേക്ക് മാറ്റിയത്. കള്ളപ്പണ ഇടപാട് നടന്നോ എന്ന് അറിയാനാണ് രേഖകള്‍ ഇ.ഡി ആവശ്യപ്പെട്ടത്.  

ഇ.ഡി അന്വേഷണം നടത്തിയാല്‍ കൂടുതല്‍ ഉന്നതര്‍ കുടുങ്ങുമെന്ന ഭയം സര്‍ക്കാരിനുണ്ട്. അത് തെരഞ്ഞെടുപ്പില്‍  പ്രതിപക്ഷം ആയുധമാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നേരത്തെ എതിര്‍ത്തിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ നിലപാട് മാറ്റുകയും ചെയ്തു. ഇപ്പോള്‍ രേഖകള്‍ കൊടുക്കുന്നതില്‍ കുഴപ്പമില്ല എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.

കേസുകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ ഐ.പി.സി 467ാം വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇ.ഡി അസി. ഡയരക്ടര്‍ (കൊച്ചി സോണ്‍) ആഷു ഗോയലാണ് അപേക്ഷ നല്‍കിയത്.

 

The Enforcement Directorate (ED) will investigate the Sabarimala gold smuggling case following an order issued by the Kollam Vigilance Court. The court has directed that all relevant documents, including the FIR and remand report, be handed over to the ED to facilitate the probe.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഷപ്പുകയില്‍ ശ്വാസം മുട്ടി നഗരം; ഡല്‍ഹി ഗ്യാസ് ചേംബറായി മാറിയെന്ന് കെജ്‌രിവാള്‍; പത്ത് വര്‍ഷത്തെ ആം ആദ്മി ഭരണമാണ് കാരണമെന്ന് ബി.ജെ.പി മന്ത്രി  

National
  •  2 hours ago
No Image

പോറ്റിയെ കേറ്റിയേ പാരഡിഗാനത്തില്‍ 'യൂടേണ്‍'  അടിച്ച് സര്‍ക്കാര്‍; പാട്ട് നിക്കില്ല, കേസുകള്‍ പിന്‍വലിച്ചേക്കും

Kerala
  •  3 hours ago
No Image

വിദ്യാര്‍ഥി നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം; മാധ്യമസ്ഥാപനങ്ങള്‍ക്ക് തീയിട്ടു

International
  •  4 hours ago
No Image

എറണാകുളത്ത് ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവം: എസ്.എച്ച്.ഒ പ്രതാപചന്ദ്രന്‍ സ്ഥിരം പ്രശ്‌നക്കാരന്‍, കസ്റ്റഡി മര്‍ദനവും പതിവ് 

Kerala
  •  4 hours ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക് 

Kerala
  •  5 hours ago
No Image

എസ്.ഐ.ആര്‍: പാലക്കാട് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് അജ്ഞാത വോട്ടുകള്‍!

Kerala
  •  6 hours ago
No Image

ബോണ്ടി ബീച്ച് ആക്രമണം: വിദ്വേഷം തടയാൻ നടപടിയുമായി ആസ്ട്രേലിയ; വിസ നടപടികളിലും നിയന്ത്രണം

International
  •  6 hours ago
No Image

എസ്.ഐ.ആർ: സമയപരിധി കഴിഞ്ഞു; 17 ലക്ഷത്തോളം വോട്ടർമാർ എവിടെ 

Kerala
  •  6 hours ago
No Image

സൈബറിടത്ത് കൊലവിളി തുടർന്ന് ഇടത് ഗ്രൂപ്പുകൾ; മിണ്ടാട്ടമില്ലാതെ പൊലിസ് 

Kerala
  •  7 hours ago
No Image

പാലക്കാടൻ കപ്പ് ആർക്ക്; ബി.ജെ.പിയിൽ  തർക്കം തുടരുന്നു; യു.ഡി.എഫ്- എൽ.ഡി.എഫ് ഭരണസാധ്യത മങ്ങുന്നു

Kerala
  •  7 hours ago