HOME
DETAILS

ഷാർജ ബുക്ക് ഫെയർ 2025: പുതിയ പുസ്തകങ്ങൾക്കായി 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

  
Web Desk
November 08, 2025 | 10:35 AM

sharjah ruler allocates dh45 million for book purchases at sibf

ഷാർജ: 44-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF) പങ്കെടുക്കുന്ന പ്രസാധകരിൽ നിന്ന് ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനായി 4.5 മില്യൺ ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി. പൊതു ലൈബ്രറികൾക്കായാണ് ഈ തുക നൽകിയിരിക്കുന്നത്.

118 രാജ്യങ്ങളിൽ നിന്നുള്ള 2,350 പ്രസാധകരും പ്രദർശകരും ഈ വർഷത്തെ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. സാഹിത്യം, ശാസ്ത്രം, തുടങ്ങി നിരവധി മേഖലകളിലുള്ള ഏറ്റവും പുതിയ അറബിക്, വിദേശ പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്.

ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഈ തുക അനുവദിച്ചത്, പ്രസിദ്ധീകരണ മേഖലയെ പ്രോത്സാഹിപ്പിക്കുക, ഷാർജയിലെയും യുഎഇയിലെയും വായനക്കാർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും ഏറ്റവും പുതിയ പുസ്തകങ്ങൾ ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. 

ലൈബ്രറികൾക്കായി ലോകമെമ്പാടുമുള്ള പുതിയ പ്രസിദ്ധീകരണങ്ങൾ വാങ്ങാനുള്ള ഭരണാധികാരിയുടെ തീരുമാനത്തെ ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്‌സൺ ഷെയ്ഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പ്രശംസിച്ചു. 

"നിങ്ങൾക്കും ഒരു പുസ്തകത്തിനും ഇടയിൽ" (Between You and a Book) എന്ന പ്രമേയത്തിൽ നടക്കുന്ന ഷാർജ ബുക്ക് ഫെയറിന്റെ 44ാമത് പതിപ്പിൽ 118 രാജ്യങ്ങളിൽ നിന്നുള്ള 2,350 പ്രസാധകരാണ് (1,224 അറബ് പ്രസാധകരും 1,126 അന്താരാഷ്ട്ര പ്രസാധകരും) പങ്കെടുക്കുന്നത്. 66 രാജ്യങ്ങളിൽ നിന്നുള്ള 250-ൽ അധികം എഴുത്തുകാരും, കലാകാരന്മാരും, ചിന്തകരും പങ്കെടുക്കുന്ന 1,200-ൽ അധികം സാംസ്കാരിക, കലാ പരിപാടികളും മേളയിൽ സംഘടിപ്പിച്ചിട്ടുണ്ട്. 

The Ruler of Sharjah has allocated Dh4.5 million for purchasing the latest books from publishers participating in the 44th Sharjah International Book Fair (SIBF). This amount is designated for public libraries, aiming to enrich their collections with new releases and promote reading culture.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർത്ഥികളുടെ ഫ്ലാറ്റിൽ 'വിരുന്നുകാരായി' ലഹരി കടത്തുകാർ; എക്സൈസിന്റെ മിന്നൽ പരിശോധന കുടുങ്ങി വിതരണക്കാർ

crime
  •  14 days ago
No Image

പനത്തുറ ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്; നാല് പ്രതികൾ പിടിയിൽ, ആക്രമണം മുൻവൈരാഗ്യം മൂലം

crime
  •  14 days ago
No Image

പിഞ്ചുകുട്ടിയോട് ക്രൂരത; 71-കാരനായ സുന്ദരേശന് 8 വർഷം കഠിനതടവ്; പത്തനംതിട്ടയിൽ അതിവേഗ വിധി

crime
  •  14 days ago
No Image

എഡ്വിൻ ലട്യൻസ് പടിക്ക് പുറത്ത്; രാഷ്ട്രപതി ഭവന്റെ മുറ്റത്ത് ഇനി രാജാജിയുടെ പ്രതിമ

National
  •  15 days ago
No Image

ടീഷര്‍ട്ട് ഓള്‍ട്ടര്‍ ചെയ്യാനെത്തിയ പതിനഞ്ചുകാരനെ തുന്നല്‍ കടയില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചു, ടൈലര്‍ക്ക് കഠിന തടവ്

Kerala
  •  15 days ago
No Image

മഞ്ഞും മഴയും തടസ്സമായില്ല; 326 ദിവസം കൊണ്ട് വധിച്ചത് ഏഴ് ഭീകരരെ ; വൻ വിജയമായി 'ഓപ്പറേഷൻ ത്രാഷി-1'

National
  •  15 days ago
No Image

7 റൺസ് കൂടി നേടാമായിരുന്നില്ലേ! കയ്യകലെ നഷ്ടമായത് ലോക റെക്കോർഡ്

Cricket
  •  15 days ago
No Image

'ട്രംപ് പറഞ്ഞാൽ ചെയ്യും'; ഇറാനിലെ ലക്ഷക്കണക്കിന് ഫോണുകളിലേക്ക് അജ്ഞാത സന്ദേശം, പശ്ചിമേഷ്യ യുദ്ധമുനയിൽ!

International
  •  15 days ago
No Image

ബഹ്‌റൈനിലെ നഗരഭരണം അടുത്തറിയാന്‍ അംബാസിഡര്‍മാര്‍ മനാമയില്‍ 

bahrain
  •  15 days ago
No Image

വെടിക്കെട്ടിൽ വീണത് വന്മരങ്ങൾ; ചരിത്രനേട്ടത്തിൽ വിൻഡീസ് കരുത്തൻ

Cricket
  •  15 days ago