ബെംഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്
ബെംഗളൂരു: ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. തനിക്കുണ്ടായ ദുരനുഭവം യുവതി മൊബൈലിൽ ചിത്രീകരിക്കുകയും തുടർന്ന് തെളിവ് സഹിതം പൊലിസിൽ പരാതി നൽകുകയുമായിരുന്നു.
സംഭവത്തിന്റെ വീഡിയോ പരിശോധിച്ച ബെംഗളൂരു വിൽസൺ ഗാർഡൻ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ചർച്ച് സ്ട്രീറ്റിൽ നിന്ന് പേയിംഗ് ഗസ്റ്റ് (പി.ജി) താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. യാത്രയ്ക്കിടെ ഡ്രൈവർ തന്റെ കാലിൽ സ്പർശിച്ചതോടെ യുവതി ഇത് മൊബൈലിൽ പകർത്തുകയും, 'നിങ്ങൾ എന്താണ് ചെയ്യുന്നത്, ഇത് ചെയ്യരുത്' എന്ന് യുവതി ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും ഇയാൾ പ്രവൃത്തി തുടർന്നതായാണ് പരാതിയിൽ പറയുന്നത്.
പിന്നീട് പി.ജിയിലെത്തിയ യുവതി മറ്റൊരു വ്യക്തിയോട് സംഭവം പറയുകയും മൊബൈലിൽ ചിത്രീകരിച്ച വീഡിയോ കാണിക്കുകയും ചെയ്തതോടെ യുവതിയോട് ക്ഷമ ചോദിക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഡ്രൈവർ ക്ഷമ പറഞ്ഞതായി യുവതി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. എങ്കിലും, താൻ ഉൾപ്പെടെയുള്ള സ്ത്രീകൾ സമൂഹത്തിൽ സുരക്ഷിതരല്ലെന്ന തോന്നലാണ് പരാതിയുമായി മുന്നോട്ട് വരാൻ കാരണമെന്ന് യുവതി തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലിസ് ശക്തമായ നടപടി സ്വീകരിച്ചു വരികയാണ്.
A woman in Bengaluru filed a police case against a bike taxi driver, alleging he inappropriately touched her during a ride from Church Street back to her accommodation. The woman captured the harassment on video. She stated she filed the complaint because she feels women are unsafe in society, despite the driver having apologised after a bystander intervened.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."