HOME
DETAILS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: ബി.ജെ.പി എംഎൽഎക്കെതിരെ കേസെടുത്ത് പൊലിസ്

  
Web Desk
November 08, 2025 | 3:04 PM

bjp mla booked by police for allegedly assaulting minor girl

ഷിംല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഹിമാചൽ പ്രദേശിലെ ബിജെപി എംഎൽഎ ഹൻസ് രാജിനെതിരെ പോക്‌സോ കേസ് ചുമത്തി പൊലിസ് കേസെടുത്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് നടപടി. പോക്‌സോ നിയമത്തിലെ സെക്ഷൻ 6 (തീവ്രമായ ലൈംഗികാതിക്രമം), ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 69 എന്നീ വകുപ്പുകൾ പ്രകാരമാണ് എംഎൽഎയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലിസ് അറിയിച്ചു.

കുറ്റകൃത്യം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊലിസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സമ്മതമില്ലാതെയാണ് ശാരീരിക ബന്ധത്തിലേർപ്പെട്ടതെന്നും, പീഡനം നടന്ന സ്ഥലമുൾപ്പെടെയുള്ള വിവരങ്ങൾ അതിജീവിതയുടെ മൊഴിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷവും എംഎൽഎയ്‌ക്കെതിരെ പെൺകുട്ടി പരാതി നൽകിയിരുന്നു. ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നുവെന്നും അശ്ലീല ദൃശ്യങ്ങൾ ആവശ്യപ്പെടുന്നുവെന്നുമാണ് അന്ന് പെൺകുട്ടി ആരോപിച്ചിരുന്നത്. എന്നാൽ അന്ന് ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നില്ല. നിലവിൽ പെൺകുട്ടി പ്രായപൂർത്തിയായെങ്കിലും, പോക്‌സോ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ച് അതിജീവിതയുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്നും പൊലിസ് അറിയിച്ചു.

അതിജീവിതയായ പെൺകുട്ടിയെയും പിതാവിനെയും തട്ടിക്കൊണ്ടുപോയതിനും എംഎൽഎയ്‌ക്കെതിരായ മൊഴി മാറ്റാൻ നിർബന്ധിച്ചതിനും ഹൻസ് രാജിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ലേഖ് രാജ്, അടുത്ത സഹായി മുനിയാർ ഖാൻ എന്നിവർക്കെതിരെ ചമ്പാ പൊലിസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ ദുരുദ്ദേശപരവും രാഷ്ട്രീയപ്രേരിതവുമാണ് എന്നാണ് എംഎൽഎ ഹൻസ് രാജ് അവകാശവാദം ഉന്നയിക്കുന്നത്.

 

A police case, including charges under the Protection of Children from Sexual Offences (POCSO) Act, has been filed against a BJP MLA for allegedly sexually assaulting a woman. The specific details about the MLA and the state he represents are not clearly mentioned in the original Malayalam headline, but based on recent news, a BJP MLA named Hans Raj from Himachal Pradesh was recently booked under the POCSO Act after a woman accused him of sexual assault when she was a minor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിശാചിനോട് വിട്ടുവീഴ്ചയില്ല; സയണിസ്റ്റ്-അമേരിക്കൻ സഖ്യവുമായി നയതന്ത്രത്തിനില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം

International
  •  2 hours ago
No Image

തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും മരിച്ചു

Kerala
  •  2 hours ago
No Image

സഊദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രത നിർദേശം, തെഹ്റാനിലെ വിദ്യാർഥികളെ മാറ്റി

National
  •  3 hours ago
No Image

ആഗോള എണ്ണവിപണിയിൽ കനത്ത ആഘാതം; ചൈനയിലെ വമ്പൻ റിഫൈനറി ഭാഗികമായി അടച്ചു

International
  •  3 hours ago
No Image

ഹോര്‍മുസ് പ്രതിസന്ധി: 10,000 കോടിയുടെ ഉത്പന്നങ്ങളുമായി 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍; സര്‍ക്കാര്‍ ഇടപെടല്‍ തേടി കപ്പലുടമകള്‍

International
  •  3 hours ago
No Image

'കുഞ്ഞു മാലാഖമാര്‍ക്കായി കുഞ്ഞു ഖബറുകള്‍' ഇസ്‌റാഈല്‍ കൊന്നൊടുക്കിയ 165 പെണ്‍കുട്ടികള്‍ക്കായി ഖബറൊരുക്കി ഇറാന്‍, ഉള്ള് വിങ്ങാതെ കണ്ടുനില്‍ക്കാവില്ല ആ ചിത്രം

International
  •  3 hours ago
No Image

ഖത്തറിലെ ഡ്രോൺ ആക്രമണം: ഇന്ത്യയിൽ ഗ്യാസ് വിതരണത്തിന് നിയന്ത്രണം; വ്യവസായ മേഖല പ്രതിസന്ധിയിൽ

International
  •  3 hours ago
No Image

ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി റഷ്യ തുടരുന്നു; രണ്ടാം സ്ഥാനത്ത് സഊദി അറേബ്യ

Saudi-arabia
  •  4 hours ago
No Image

ചികിത്സയ്ക്ക് ശേഷം ആരോഗ്യ മന്ത്രി പൊതുവേദിയിൽ; 'ആരോഗ്യം ആനന്ദം' സെമിനാറിന് പത്തനംതിട്ടയിൽ തുടക്കം

Kerala
  •  4 hours ago
No Image

കെ.കെ ശൈലജയ്ക്ക് മട്ടന്നൂരില്ല; പേരാവൂരില്‍ മത്സരിക്കും,എതിരാളി സണ്ണി ജോസഫ്

Kerala
  •  4 hours ago