HOME
DETAILS

അൽ ഐൻ പുസ്തകമേള നവംബർ 24-ന് ആരംഭിക്കും; പ്രദർശകരുടെ എണ്ണത്തിൽ വർധന

  
November 09, 2025 | 10:39 AM

al ain book fair 2025 scheduled from november 24 to 30

അൽ ഐൻ: അബൂദബി മീഡിയ ഓഫിസ് വ്യക്തമാക്കിയത് പ്രകാരം, പതിനാറാമത് അൽ ഐൻ പുസ്തകമേള നവംബർ 24-ന് ആരംഭിച്ച് നവംബർ 30 വരെ മേള നീണ്ടുനിൽക്കും. അബൂദബി അറബിക് ലാംഗ്വേജ് സെന്റർ (ALC) ആണ് ഈ വർഷത്തെ പുസ്തകമേള സംഘടിപ്പിക്കുന്നത്. 

ഈ വർഷം പ്രദർശകരുടെ എണ്ണത്തിൽ 10 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. ആകെ 220 പ്രദർശകരാണ് മേളയിൽ പങ്കെടുക്കുന്നത്. ഇതിൽ 18 ശതമാനം പേർ ആദ്യമായാണ് മേളയിൽ എത്തുന്നത്.

അൽ ഐൻ ഭരണാധികാരിയുടെ പ്രതിനിധിയായ ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലാണ് പതിനാറാമത് അൽ ഐൻ പുസ്തകമേള നടക്കുന്നത്. സാഹിത്യം, കവിത, സർഗ്ഗാത്മകത എന്നിവ ആഘോഷിക്കുന്ന സമ്പന്നവും വൈവിധ്യമാർന്നതുമായ പരിപാടികളാണ് ഇത്തവണ മേളയിൽ സംഘടിപ്പിക്കുക.

അൽ ഐൻ സ്‌ക്വയർ – ഹസ്സ ബിൻ സായിദ് സ്റ്റേഡിയം എന്നിവയാണ് മേളയുടെ പ്രധാന വേദി. കൂടാതെ, ഖസ്ർ അൽ മുവൈജി ഉൾപ്പെടെ അൽ ഐൻ നഗരത്തിലെ മറ്റ് പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മേളയുടെ ഭാ​ഗമായുള്ള പരിപാടികൾ അരങ്ങേറും. 

അൽ ഐൻ മേഖലയിലെ പ്രധാനപ്പെട്ട സാംസ്കാരിക പരിപാടിയെന്ന നിലയിൽ, പ്രസിദ്ധീകരണ മേഖലയെയും, പ്രാദേശിക, പ്രാദേശികേതര പ്രതിഭകളെയും പിന്തുണക്കുന്നതിൽ അൽ ഐൻ പുസ്തകമേളക്ക് നിർണ്ണായക പങ്കുണ്ടെന്ന് അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് വ്യക്തമാക്കി. ഈ വർഷം പുതിയ പ്രസാധകർ മേളയിലെത്തുന്നത് മേളയുടെ പ്രാധാന്യവും സ്വാധീനവും വർധിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The 16th Al Ain Book Fair is set to take place from November 24 to November 30, 2025, organized by the Abu Dhabi Arabic Language Centre (ALC), as announced by the Abu Dhabi Media Office.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ സർക്കാർ ജോലികൾക്ക് ഇനി മയക്കുമരുന്ന് പരിശോധന നിർബന്ധം

Kuwait
  •  10 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മുസ്‌ലിം ലീഗിന് വർധിച്ചത് 713 സീറ്റ്

Kerala
  •  10 days ago
No Image

അദ്ദേഹത്തിന്റെ കളിയെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു: സച്ചിൻ

Others
  •  10 days ago
No Image

എന്തുകൊണ്ട് തോറ്റു? കാരണം തേടി സി.പി.എമ്മും സി.പി.ഐയും; സി.പി.എം സെക്രട്ടേറിയറ്റും സി.പി.ഐ നേതൃയോഗവും ഇന്ന്

Kerala
  •  10 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കത്തിനൊരുങ്ങി യു.ഡി.എഫ്

Kerala
  •  10 days ago
No Image

കനത്ത മഴ : റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഇന്ന് സ്‌കൂൾ അവധി

Saudi-arabia
  •  10 days ago
No Image

ഐ.എച്ച്.ആർ.ഡിയിലെ പെൻഷൻ പ്രായവർധന; സ്ഥാനക്കയറ്റം ലഭിച്ച 47 പേർ താഴെയിറങ്ങേണ്ടിവരും

Kerala
  •  10 days ago
No Image

അപ്പവാണിഭ നേർച്ച; 27 മുതൽ ജനുവരി 5 വരെ

Kerala
  •  10 days ago
No Image

സിറിയയിലെ ഭീകരാക്രമണത്തെ യു.എ.ഇ അപലപിച്ചു

uae
  •  10 days ago
No Image

സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ: എന്‍ട്രി ടിക്കറ്റ് ഉദ്ഘാടനം ഇന്ന്

organization
  •  10 days ago