അൽ മൽഹ കൊമേഴ്‌സ്യൽ ഏരിയയിലെ തിരക്ക് കുറയും; പുതിയ റോഡുകൾ നിർമ്മിച്ച് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി
ഷാർജ: ഗതാഗതം മെച്ചപ്പെടുത്തുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി അൽ മൽഹ കൊമേഴ്‌സ്യൽ ഏരിയയിൽ പുതിയ റോഡുകൾ നിർമ്മിച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (SRTA). പുതുതായി നിർമ്മിച്ച റോഡുകൾക്ക് ആറ് കിലോമീറ്റർ ദൈർഘ്യമുണ്ടെന്ന് അതോറിറ്റി 'എക്‌സി'ലൂടെ അറിയിച്ചു.
ഷാർജയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, മെച്ചപ്പെട്ട ജീവിത നിലവാരം ഉയർത്തുക, സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമാണ് ഈ റോഡ് നിർമ്മാണം.
മേഖലയിലെ പ്രധാന റോഡുകളുടെ ടാറിങ്, യാത്ര കൂടുതൽ എളുപ്പമാക്കുന്ന എൻട്രി, എക്സിറ്റ് പാതകളുടെ നിർമാണവും എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മറ്റ് പദ്ധതികൾ
രാജ്യത്തെ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി അടുത്തിടെ 170 ബില്യൺ ദിർഹമിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഷാർജ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളെ അബൂദബിയുമായി ബന്ധിപ്പിക്കുന്ന നാലാമത്തെ ദേശീയ പാതയും ഈ പദ്ധതിയുടെ ഭാഗമാണ്.
ഷാർജയിൽ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പുരോഗമിക്കുകയാണ്. ഇത് ദിവസേന യാത്ര ചെയ്യുന്ന ഡ്രൈവർമാരുടെ സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കും. ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 6-ൽ ആരംഭിക്കുന്ന ഒരു വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതി അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The Sharjah Roads and Transport Authority (SRTA) has inaugurated new roads in the Al Malh commercial area, spanning six kilometers. The development aims to enhance traffic flow and reduce congestion in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."