കാലാവസ്ഥ മെച്ചപ്പെട്ടു; കുവൈത്ത് വിമാനത്താവളത്തിൽ സർവിസുകൾ സാധാരണ നിലയിൽ
കുവൈത്ത് സിറ്റി: കാലാവസ്ഥ മെച്ചപ്പെട്ടതിനെത്തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായി. നിലവിൽ, വിമാനങ്ങൾ ഷെഡ്യൂൾ അനുസരിച്ച് സർവിസ് നടത്തുന്നുണ്ട്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി.
കനത്ത മൂടൽമഞ്ഞും, ദൂരക്കാഴ്ച 100 മീറ്ററിൽ താഴെയായി കുറഞ്ഞതും ഞായറാഴ്ച രാവിലെ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ കാരണമായിരുന്നു. ഇതേത്തുടർന്ന്, നിരവധി വിമാനങ്ങൾ അയൽ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടേണ്ടി വന്നു. എന്നാൽ, നിലവിൽ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി DGCA വക്താവ് അബ്ദുല്ല അൽ-രാജി മാധ്യമങ്ങളോട് പറഞ്ഞു.
വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായി, എയർലൈൻസുകാരുമായും വേണ്ടപ്പെട്ട അധികാരികളുമായും സംസാരിച്ച് എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്ന് അൽ-രാജി വ്യക്തമാക്കി. യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷയാണ് DGCA യുടെ പ്രധാന മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിതമായ വിമാന ഗതാഗതത്തിനായി DGCA കാലാവസ്ഥാ മാറ്റങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്ന സമയം, വിമാനത്താവളത്തിലെ ജീവനക്കാരും, വിമാനക്കമ്പനികളും, യാത്രക്കാരും നൽകിയ സഹകരണത്തെ അൽ-രാജി അഭിനന്ദിച്ചു.
Kuwait International Airport has returned to normal operations following improved weather conditions. Flights are currently operating as scheduled, according to the Directorate General of Civil Aviation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."