HOME
DETAILS

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; കര്‍ണാടക എംഎല്‍എ സതീശ് കൃഷ്ണ സെയിലിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

  
November 09, 2025 | 5:47 PM

 ed seized 62-crore worth assets of karwar mla satish krishna saili in a case related to illegal iron ore exports

മംഗലാപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീശ് കൃഷ്ണ സെയിലിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. അനധികൃതമായി ഇരുമ്പയിര് കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് 62 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യത്തില്‍ വിട്ടു. 

ഗോവ ആസ്ഥാനമായുള്ള ശ്രീ മല്ലികാര്‍ജുന്‍ ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലൂടെ സെയിലിന്റെ കൈവശമുള്ള ആസ്തികള്‍ ഉള്‍പ്പെടുത്തി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം ചുമത്തിയാണ് ഇഡി നടപടി. ഗോവയില്‍ സെയിലിന്റെ ഉടമസ്ഥതയിലുള്ള 12,500 ചതുരശ്ര മീറ്റര്‍ ഭൂമി, സൗത്ത് ഗോവയിലെ 16,850 ചതുരശ്ര മീറ്റര്‍ കാര്‍ഷിക സ്വത്ത്, ഗോവ വാസ്‌കോഡഗാമയിലെ വാണിജ്യ കെട്ടിടം എന്നിവയും കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടും. 

സെയിലിയുമായി ബന്ധപ്പെട്ട കമ്പനി മുഖാന്തിരം നിയമവിരുദ്ധമായി ഇരുമ്പയിര് കയറ്റി അയച്ച കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2010ല്‍ കര്‍ണാടക ലോകായുക്ത കേസ് അന്വേഷിച്ചപ്പോള്‍ ബെല്ലാരിയില്‍ നിന്ന് ബെലെക്കേരി തുറമുഖത്തേക്ക് ഏകദേശം എട്ട് ലക്ഷം ടണ്‍ ഇരുമ്പയിര് കടത്തിയതായാണ് ഇഡി കണ്ടെത്തല്‍. ഇവ എംവി കൊളംബിയ, എംവി മന്ദാരിന്‍ ഹാര്‍വെസ്റ്റ് തുടങ്ങിയ കപ്പലുകള്‍ വഴി ചൈനയിലേക്ക് കയറ്റുമതി ചെയ്തതായും ഹോങ്കോങ്ങില്‍ മറ്റൊരു കമ്പനി തുറന്നുവെന്നും ഇഡി പറയുന്നു.

in a money laundering case, the ed attached assets of karwar mla satish krishna saili. the 62-crore worth assets were seized in a case related to illegal iron ore exports.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടിൽ കയറി മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചു; നിലമ്പൂരില്‍ മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കാന്‍ ശ്രമിച്ച ഏഴുപേര്‍ പിടിയില്‍ 

Kerala
  •  4 days ago
No Image

സഫലമീ യാത്ര, ഇനി കുണിയയിലേക്ക്

Kerala
  •  4 days ago
No Image

എസ്.ഐ.ആർ: യു.പിയിലെ കരട് പട്ടികയിൽ മൂന്നുകോടിയോളം പുറത്ത്; നീക്കംചെയ്യപ്പെട്ടത് ജനസംഖ്യയുടെ അഞ്ചിലൊന്ന് പേർ; അസമിൽ 10.56 ലക്ഷം പേരും

National
  •  4 days ago
No Image

വ്യാജ ഉൽപ്പന്നങ്ങൾ വിറ്റു; രണ്ട് പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് വാണിജ്യ മന്ത്രാലയം

Kuwait
  •  4 days ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കാലുകള്‍ അറ്റ സംഭവം; യാത്രക്കാരന് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി 

Kerala
  •  4 days ago
No Image

"ആർ.എസ്.എസ് വെറുപ്പിന്റെ കേന്ദ്രം"; ദിഗ്‌വിജയ് സിങ്ങിനെ തള്ളി മാണിക്കം ടാഗോർ

National
  •  4 days ago
No Image

യെഹലങ്ക കുടിയൊഴിപ്പിക്കല്‍; നിര്‍ണായക യോഗം വിളിച്ച് കര്‍ണാടക സര്‍ക്കാര്‍ 

National
  •  4 days ago
No Image

യുഎഇയിൽ പുതുവർഷത്തിൽ പെട്രോൾ വില കുറഞ്ഞേക്കും; പ്രതീക്ഷയിൽ താമസക്കാർ

uae
  •  4 days ago
No Image

കഴക്കൂട്ടത്തെ നാലുവയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയം; മാതാവും സുഹൃത്തും പൊലിസ് കസ്റ്റഡിയില്‍ 

Kerala
  •  4 days ago
No Image

'അമേരിക്കയാണ് യഥാർത്ഥ ഐക്യരാഷ്ട്രസഭ': ഡൊണാൾഡ് ട്രംപ്; തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്ക

International
  •  4 days ago