ദുബൈ മെട്രോ: ബ്ലൂ ലൈന്‍ അഞ്ച് മാസത്തിനുള്ളില്‍ 10% പൂര്‍ത്തീകരിച്ചു; 2026ഓടെ 30%
ദുബൈ: ദുബൈ മെട്രോ ബ്ലൂ ലൈന്‍ നിര്‍മാണം അഞ്ച് മാസത്തിനുള്ളില്‍ 10 ശതമാനം പൂര്‍ത്തിയായതായും, അടുത്ത വര്‍ഷം അവസാനത്തോടെ 30 ശതമാനത്തിലെത്തുമെന്നും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അധികൃതര്‍ അറിയിച്ചു. വിവിധ കമ്മ്യൂണിറ്റി താമസ, വ്യാവസായിക, സാമ്പത്തിക മേഖലകള്‍ക്ക് സേവനം നല്‍കാനായി 12 സൈറ്റുകളിലായി 3,000 തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. 2025 ജൂണില്‍ ശിലാസ്ഥാപന ചടങ്ങിന് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഈ നാഴികക്കല്ല് പിന്നിട്ടതെന്ന് ആര്‍.ടി.എ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഡയരക്ടര്‍ ജനറലുമായ മഥാര്‍ അല്‍ തായര്‍ പറഞ്ഞു. പദ്ധതി പുരോഗതി ത്വരിതപ്പെടുത്താനും എമിറേറ്റിന്റെ പ്രധാന റെസിഡന്‍ഷ്യല്‍അക്കാദമിക്‌സാമ്പത്തികടൂറിസം ജില്ലകളെ ബന്ധിപ്പിക്കാനും ലോകോത്തര സേവനം നല്‍കാനുമായി 500ലധികം എഞ്ചിനീയര്‍മാരെയും വിദഗ്ധരെയും 3,000 തൊഴിലാളികളെയും നിലവില്‍ 12 സൈറ്റുകളില്‍ വിന്യസിച്ചിട്ടുണ്ട്.
14 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന 30 കി.മി ദൈര്‍ഘ്യമുള്ള പദ്ധതി
14 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയാണ് ദുബൈ മെട്രോ ബ്ലൂ ലൈന്‍. ഇത് രണ്ട് ദിശകളിലായി നീളുന്നു. ആദ്യത്തേത് അല്‍ ജദ്ദാഫിലെ ഗ്രീന്‍ ലൈനിലെ ക്രീക്ക് ഇന്റര്‍ചേഞ്ച് സ്റ്റേഷനില്‍ നിന്നാരംഭിച്ച് ദുബൈ ഫെസ്റ്റിവല്‍ സിറ്റി, ദുബൈ ക്രീക്ക് ഹാര്‍ബര്‍, റാസ് അല്‍ ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവയിലൂടെ കടന്നു പോകുന്നു. തുടര്‍ന്ന്, ഒരു ഭൂഗര്‍ഭ ഇന്റര്‍ചേഞ്ച് സ്റ്റേഷന്‍ ഉള്‍പ്പെടുന്ന ഇന്റര്‍നാഷണല്‍ സിറ്റിയില്‍ (1) എത്തുന്നു. ശേഷം ഇത് ഇന്റര്‍നാഷണല്‍ സിറ്റി (2), (3), ദുബൈ സിലിക്കണ്‍ ഒയാസിസ് എന്നിവയിലൂടെ തുടരുകയും; ദുബൈ അക്കാദമിക് സിറ്റിയില്‍ അവസാനിക്കുകയും ചെയ്യുന്നു. ഈ ഭാഗം 21 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്. 10 സ്റ്റേഷനുകള്‍ ഉള്‍ക്കൊള്ളുന്നു.
രണ്ടാമത്തെ ദിശ അല്‍ റാഷിദിയയിലെ റെഡ് ലൈനിലെ സെന്റര്‍ പോയിന്റ് ഇന്റര്‍ചേഞ്ച് സ്റ്റേഷനില്‍ നിന്നാരംഭിച്ച് മിര്‍ദിഫ്, അല്‍ വര്‍ഖ എന്നിവയിലൂടെ കടന്നു പോവുകയും ഇന്റര്‍നാഷണല്‍ സിറ്റിയിലെ (1) ഇന്റര്‍ചേഞ്ച് സ്റ്റേഷനുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഈ ഭാഗം 9 കിലോമീറ്റര്‍ നീളുന്നു. അതില്‍ നാല് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നു. അല്‍ റുവയ്യ3ല്‍ ഒരു ഡിപ്പോയും, അറ്റകുറ്റപ്പണി സൗകര്യവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ദുബൈ മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകളെ ബന്ധിപ്പിക്കുന്ന ബ്ലൂ ലൈന്‍ 2040 ആകുമ്പോഴേക്കും ഏകദേശം ഒരു ദശലക്ഷം താമസക്കാരെ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്ന പ്രദേശങ്ങള്‍ക്ക് സേവനം നല്‍കുന്നു. ഇത് വെറും 20 മിനുട്ടിനുള്ളില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള യാത്രകള്‍ നല്‍കുകയും ചെയ്യുമെന്ന് അല്‍ തായര്‍ വ്യക്തമാക്കി. ബ്ലൂ ലൈന്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ജീവിത നിലവാരം ശക്തിപ്പെടുത്തുമെന്നും, യാത്രയ്ക്ക് 20 മിനുട്ടിനുള്ളില്‍ 80 ശതമാനത്തിലധികം അവശ്യ സേവനങ്ങളിലേക്ക് പ്രവേശനം സാധ്യമാക്കുന്ന '20 മിനുട്ട് നഗരം' എന്ന ആശയം സാക്ഷാത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
260ലധികം ആഴത്തിലുള്ള അടിത്തറകള്‍ പൂര്‍ത്തിയായി
ഒന്നിലധികം സ്ഥലങ്ങളിലായി 260ലധികം ആഴത്തിലുള്ള അടിത്തറകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഇന്റര്‍നാഷണല്‍ സിറ്റി (1), (2), (3) എന്നിവിടങ്ങളിലെ സ്റ്റേഷന്‍ ഇടങ്ങളില്‍ 400,000 ക്യുബിക് മീറ്ററില്‍ കൂടുതലുള്ള കുഴിക്കല്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അക്കാദമിക് സിറ്റി പ്രദേശത്ത് നിരവധി സ്റ്റേഷന്‍ നിരകളും ഇന്റര്‍നാഷണല്‍ സിറ്റി (1) പോലുള്ള മിക്ക ഭൂഗര്‍ഭ സ്റ്റേഷനുകളിലും സംരക്ഷണ ഭിത്തികളും നിര്‍മിച്ചിട്ടുണ്ട്. ഈ വികസനങ്ങള്‍ കുഴിക്കല്‍ ജോലികള്‍ വികസിപ്പിക്കാനും തുടര്‍ന്നുള്ള നിര്‍മാണ ഘട്ടങ്ങളില്‍ പുരോഗതി ത്വരിതപ്പെടുത്താനും സഹായിക്കും.
അല്‍ റുവയ്യ3, ഇന്റര്‍നാഷണല്‍ സിറ്റി എന്നിവിടങ്ങളില്‍ പ്രീ കാസ്റ്റ് കോണ്‍ക്രീറ്റ് മൂലകങ്ങളുടെ ഉല്‍പാദനത്തിനും സംഭരണത്തിനുമായി പ്രോജക്റ്റ് കണ്‍സോര്‍ഷ്യം രണ്ട് റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകളും രണ്ട് യാര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാരത്തിലും കാര്യക്ഷമതയിലും കൃത്യമായ നിയന്ത്രണവും നിര്‍മാണവിതരണ ശൃംഖലകളുടെ പൂര്‍ണ മേല്‍നോട്ടവും ഇത് പ്രാപ്തമാക്കുന്നു. നിര്‍മാണ സമയ പരിധി കുറയ്ക്കാനും, ലോജിസ്റ്റിക്കല്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
Work on the Dubai Metro Blue Line is 10 per cent complete within five months and scheduled to reach 30 per cent by the end of next year, the Roads and Transport Authority (RTA) said on Sunday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."