ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ
തിരുവനന്തപുരം: മുൻ ദേവസ്വം കമ്മിഷണർ എൻ. വാസുവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതോടെ ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സംഭവത്തിൽ മുൻ ദേവസ്വം മന്ത്രിയെയും നിലവിലെ ദേവസ്വം മന്ത്രിയെയും പ്രതികളാക്കി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഈ കാലയളവിലെ ദേവസ്വം ബോർഡുകളും പ്രതിപ്പട്ടികയിൽ വരുമെന്നും സതീശൻ വ്യക്തമാക്കി. അതുകൊണ്ടാണ് സ്വർണക്കൊള്ളയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവെക്കണമെന്നും, പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡിനെ പിരിച്ചുവിടണമെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടത്.
സിപിഎം നേതൃത്വവുമായും സർക്കാരിലെ ഉന്നതരുമായും അടുത്ത ബന്ധമുള്ളയാളാണ് എൻ. വാസു. ചില ഘട്ടങ്ങളിൽ ദേവസ്വം ബോർഡിനേക്കാൾ വലിയ അധികാര കേന്ദ്രമായി അദ്ദേഹം പ്രവർത്തിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കന്മാരുമായുള്ള അടുത്ത ബന്ധമായിരുന്നു വാസുവിന്റെ പ്രധാന പിൻബലം. വാസു നടത്തിയ കൊള്ളയുടെ തുടർച്ചയാണ് അദ്ദേഹത്തിന് ശേഷം വന്ന ദേവസ്വം ബോർഡുകളും ചെയ്തുകൊണ്ടിരുന്നത്.
വാസു അറസ്റ്റിലായ സാഹചര്യത്തിൽ, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി.എൻ. വാസവനെയും പ്രത്യേക അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യണം. കൂടാതെ, എ. പദ്മകുമാറിന്റെയും പി.എസ്. പ്രശാന്തിന്റെയും നേതൃത്വത്തിലുള്ള ദേവസ്വം ബോർഡുകളെയും ചോദ്യം ചെയ്യലിന് വിധേയമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
V.D. Satheesan alleges that the involvement of the CPM leadership is clear in the Sabarimala gold robbery case and demands that ministers also be included as accused.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."