HOME
DETAILS

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

  
Web Desk
November 14, 2025 | 6:23 AM

arya-rajendran-may-move-to-kozhikode-political-base-shift

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ കോഴിക്കോട്ടേക്ക് തട്ടകം മാറ്റിയേക്കുമെന്ന് സൂചന. പാര്‍ട്ടിയുടെ അനുമതി ലഭിച്ചാല്‍ തലസ്ഥാന രാഷ്ട്രീയത്തോട് വിടപടഞ്ഞ് ജീവിത പങ്കാളിയായ സച്ചിന്‍ ദേവ് എം.എല്‍.എയുടെ നാട്ടിലേക്ക് മാറാനാണ് ആര്യ ശ്രമിക്കുന്നത്. 

നിലവില്‍ മേയറുടെ ഭാരിച്ച ഉത്തരവാദിത്തങ്ങളുമായി ആര്യ കുഞ്ഞുമായി തിരുവനന്തപുരത്തും സച്ചിന്‍ ദേവ് കോഴിക്കോടുമായിരുന്നു താമസം. ഈ സാഹചര്യത്തിലാണ് താമസവും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും കോഴിക്കോട്ടേക്ക് മാറുന്ന കാര്യം ആലോചിക്കുന്നത്. പാര്‍ട്ടി ഇക്കാര്യം സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം മേയര്‍ എന്നനിലയില്‍ ആര്യയുടെ ചുമതല അവസാനിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ ആര്യ മത്സരിക്കാനും ഇല്ല. ഈ സാഹചര്യത്തിലാണ് കോഴിക്കോട്ടേക്ക് മാറാനുള്ള ആലോചന നടക്കുന്നത്. 

ബാലസംഘം പ്രസിഡന്റായിരിക്കെയാണ് ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരത്തിന്റെ മേയറായത്. 21ാം വയസില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തെരഞ്ഞടുക്കപ്പെട്ടു. മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആര്യയ്‌ക്കെതിരെ പല വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നിരുന്നു.

2022 സെപ്തംബറിലാണ് എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയയായ സച്ചിന്‍ദേവ് എം.എല്‍.എയെ ആര്യ വിവാഹം കഴിച്ചത്. രണ്ട് വയസുള്ള മകളുണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് ആര്യ. 

 

English Summary:  Mayor Arya Rajendran may shift residence and political base to Kozhikode as CPI(M) considers her move after her mayoral duties end.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോശം കാലാവസ്ഥയെത്തുടർന്ന് അടച്ച ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു: ഇന്ന് വൈകുന്നേരം 4 മണി മുതൽ സന്ദർശകർക്ക് സ്വാഗതം

uae
  •  11 days ago
No Image

ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കും: ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം

Kerala
  •  11 days ago
No Image

റോഡരികിൽ മാലിന്യം തള്ളി മുങ്ങാമെന്ന് കരുതി; പക്ഷേ ബില്ല് പണികൊടുത്തു; കൂൾബാർ ഉടമയ്ക്ക് പതിനായിരം പിഴ

Kerala
  •  11 days ago
No Image

ബോണ്ടി ബീച്ച് വെടിവെപ്പ്: വിറ്റഴിച്ച തോക്കുകള്‍ തിരികെ വാങ്ങാന്‍ ഉത്തരവിട്ട് ആസ്‌ത്രേലിയയില്‍ പ്രധാനമന്ത്രി

International
  •  11 days ago
No Image

കടൽക്ഷോഭവും കനത്ത മഴയും; ദുബൈ - ഷാർജ ഫെറി സർവിസുകൾ നിർ‍ത്തിവെച്ച് ആർടിഎ

uae
  •  11 days ago
No Image

''പരാതിപ്പെട്ടത് എന്റെ തെറ്റ്; ഇത്തരം വൈകൃതം പ്രചരിപ്പിക്കുന്നവരോട്, നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ'': അതിജീവിത

Kerala
  •  11 days ago
No Image

ഒമാനിൽ നിറഞ്ഞൊഴുകുന്ന വാദി മുറിച്ചുകടക്കാൻ ശ്രമം; വാഹനം ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ

uae
  •  11 days ago
No Image

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; രാം നാരായണന്റെ ദേഹം മുഴുവന്‍ അടിയേറ്റ പാടുകള്‍; രണ്ട് മക്കളുണ്ട്, കുടുംബം പോറ്റാനാണ് വന്നതെന്ന് ബന്ധുക്കള്‍

Kerala
  •  11 days ago
No Image

രക്തസാക്ഷികളുടെ പേരില്‍ ഡി.എസ്.യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ; ചടങ്ങ് റദ്ദാക്കി വി.സി

Kerala
  •  11 days ago
No Image

അസ്ഥിര കാലാവസ്ഥ: താമസക്കാർക്കും സന്ദർശകർക്കും ജാഗ്രതാ നിർദ്ദേശവുമായി ഷാർജ സിവിൽ ഡിഫൻസ്

uae
  •  11 days ago