HOME
DETAILS

അമ്മയ്‌ക്കൊപ്പം കിടന്നത് ഇഷ്ടപ്പെട്ടില്ല; 12 വയസുകാരന് ക്രൂരമര്‍ദ്ദനം, തല ഭിത്തിയിലിടിപ്പിച്ചു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

  
November 15, 2025 | 6:42 AM

kochi-mother-and-partner-arrested-for-assaulting-12-year-old-boy

കൊച്ചി: 12 വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍. എളമക്കര പൊലിസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ പന്ത്രണ്ടുവയസുകാരനാണ് അമ്മയില്‍ നിന്നും അമ്മയുടെ ആണ്‍സുഹൃത്തില്‍ നിന്നും ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടിവന്നത്. കുട്ടിയുടെ പിതാവില്‍ നിന്നും അകന്നു കഴിയുകയായിരുന്ന യുവതി കലൂരിലെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. ഇവര്‍ക്കൊപ്പം അമ്മയുടെ ആണ്‍സുഹൃത്തും ഉണ്ടായിരുന്നു. ഇവരുടെ ബന്ധത്തെ കുട്ടി എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണം. 

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. അമ്മയ്‌ക്കൊപ്പം കുട്ടി കിടന്നതാണ് ആണ്‍സുഹൃത്തിനെ പ്രകോപിതനാക്കിയത്. കുട്ടിയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടാക്കുകയും ചെയ്തു. പിന്നീട് ശുചിമുറിയുടെ വാതിലിലും തല ഇടിപ്പിച്ചു. കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടു നിന്ന അമ്മ ഇയാളെ തടഞ്ഞില്ലെന്നും പൊലിസ് പറയുന്നു. കുട്ടിയുടെ നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലും നഖം കൊണ്ട് വരഞ്ഞ പാടുകളുണ്ടായിരുന്നു. ഇത് ചെയ്തത് കുട്ടിയുടെ അമ്മയാണെന്നാണ് പൊലിസ എഫ്.ഐ.ആറില്‍ പറയുന്നത്. 

തലയ്ക്കും ശരീരത്തിനും സാരമായി പരുക്കേറ്റ കുട്ടിയെ പരിശോധനയ്‌ക്കെത്തിച്ച ആശുപത്രിയിലെ അധികൃതരാണ് സംഭവം പൊലിസില്‍ അറിയിച്ചത്. അമ്മയെ ഒന്നാം പ്രതിയാക്കിയും ആണ്‍സുഹൃത്തിനെ രണ്ടാം പ്രതിയാക്കിയുമാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. നിലവില്‍ കുട്ടി അച്ഛന്റെ സംരക്ഷണത്തിലാണ്. 

 

English summary: A woman and her male partner were arrested by the Elamakkara Police in Kochi for brutally assaulting her 12-year-old son. The boy, an eighth-grade student, had been living with his mother in a Kaloor apartment after being separated from his father. Police reports indicate that the assault was triggered by the boy’s objection to his mother’s relationship with her partner.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊൽക്കത്തയിൽ ബുംറ ഷോയിൽ തകർന്നത് ദക്ഷിണാഫ്രിക്ക; പിറന്നത് നാല് ചരിത്ര റെക്കോർഡുകൾ

Cricket
  •  2 hours ago
No Image

സഹപ്രവർത്തകയായ പൊലിസുകാരിക്ക് നേരെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ പൊലിസുകാരനെതിരെ കേസ്

crime
  •  2 hours ago
No Image

വോട്ടു ചോരിയില്‍ രാജ്യത്തെ ആദ്യ അറസ്റ്റ്; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

National
  •  3 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ലോ അക്കാദമി വിദ്യാർത്ഥി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  3 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിനതടവും 2.55 ലക്ഷം രൂപ പിഴയും

crime
  •  4 hours ago
No Image

മലബാർ ഗോൾഡിൻ്റെ 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതി എത്യോപ്യയിലേക്കും

uae
  •  4 hours ago
No Image

പോർച്ചുഗൽ ഇതിഹാസം വീണു: ചരിത്രത്തിൽ ആദ്യമായി ആ ദുരന്തം റൊണാൾഡോയ്ക്ക്; ലോകകപ്പ് യോഗ്യതയ്ക്ക് തിരിച്ചടി

Football
  •  4 hours ago
No Image

നൗഗാം പൊലീസ് സ്റ്റേഷൻ സ്ഫോടനം: മരണസംഖ്യ 9 ആയി, 30 പേർക്ക് പരിക്ക്

National
  •  4 hours ago
No Image

അരൂര്‍ ഗര്‍ഡര്‍ അപകടം: ദേശീയപാത അതോറിറ്റി അടിയന്തര സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു 

Kerala
  •  5 hours ago
No Image

യുഎസില്‍ താരിഫ് വെട്ടിക്കുറച്ച് ട്രംപ് : ബീഫിനും കോഫിക്കും പുറമേ നേന്ത്രപ്പഴമടക്കമുള്ള ഭക്ഷണസാധനങ്ങള്‍ക്ക് വില കുറയും

International
  •  5 hours ago