HOME
DETAILS

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

  
Web Desk
December 20, 2025 | 3:30 AM

veteran malayalam actor screenwriter and director sreenivasan passes away

കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭയും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെ തൃപ്പുണിത്തുറയിലെ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം, ഇന്ന് രാവിലെ ഡയാലിസിസിനായി വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.  തൃപ്പൂണിത്തുറയിൽ എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ഈ സമയം ഭാര്യ വിമല കൂടെയുണ്ടായിരുന്നു. ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂരിലെ പാട്യത്ത് ജനിച്ച ശ്രീനിവാസൻ ഏറെക്കാലമായി കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം. 1956 ഏപ്രിൽ 4-ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള പാട്യത്താണ് ശ്രീനിവാസന്റെ ജനനം. കതിരൂർ ഗവൺമെന്റ് ഹൈസ്കൂൾ, മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തെ മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചു. അവിടെനിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ കരസ്ഥമാക്കിയ ശേഷമാണ് അദ്ദേഹം ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ചത്. 

ഭാര്യ വിമല.  മലയാള സിനിമയിലെ യുവതാരങ്ങളായ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ മക്കളാണ്. 

മലയാളികളുടെ പ്രിയപ്പെട്ട 'ദാസനും വിജയനും' ശൈലിയിലുള്ള തമാശകളിലൂടെയും സാമൂഹിക വിമർശനങ്ങളിലൂടെയും പതിറ്റാണ്ടുകളോളം പ്രേക്ഷകരെ വിസ്മയിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. ഇരുനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

1976 ൽ പി.എ. ബക്കറുടെ 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. സന്ദേശം, നാടോടിക്കാറ്റ്, വരവേൽപ്പ്, പട്ടണപ്രവേശം തുടങ്ങിയ കാലാതീതമായ സിനിമകൾക്ക് തൂലിക ചലിപ്പിച്ചു. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധാന രംഗത്തും തനത് മുദ്ര പതിപ്പിച്ചു. മികച്ച സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ നിരവധി സംസ്ഥാന - ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതിയെ ഇത്രത്തോളം ഫലിതത്തിലൂടെയും മൂർച്ചയുള്ള സംഭാഷണങ്ങളിലൂടെയും വിമർശിച്ച മറ്റൊരു എഴുത്തുകാരൻ മലയാള സിനിമയിൽ ഇല്ലെന്നുതന്നെ പറയാം. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.

 

 

 

sreenivasan, the legendary actor, screenwriter, and director, has passed away. known for his razor-sharp wit and satirical storytelling, he was a cornerstone of malayalam cinema for over four decades. his work often blended humor with poignant social criticism, making him a household name in kerala. from writing timeless classics like sandesham and nadodikattu to directing award-winning films like vadakkunokkiyanthram, he reshaped the malayalam film industry. his unique ability to portray the common man's struggles with a touch of irony remains unparalleled. his departure marks the end of an era in indian cinema.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്ര ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ; സ്വീകരണ സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

samastha-centenary
  •  2 hours ago
No Image

ഇസ്‌ലാം അറിയുന്നവർ മുസ്‌ലിംകളെ തീവ്രവാദികളാക്കില്ല: മന്ത്രി മനോ തങ്കരാജ്

Kerala
  •  2 hours ago
No Image

പെൺകുട്ടികൾ കരഞ്ഞു പറഞ്ഞിട്ടും കനിഞ്ഞില്ല; രാത്രിയിൽ കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത, ഒടുവിൽ പൊലിസ് ഇടപെടൽ

Kerala
  •  3 hours ago
No Image

ഗർഭിണിയെ മർദിച്ച സംഭവം: നീതി തേടി യുവതിയും ഭർത്താവും കോടതിയിൽ; മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്ന് ആവശ്യം

Kerala
  •  3 hours ago
No Image

ചരിത്രത്തിലേക്കൊരു സൂര്യോദയം സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് പ്രൗഢതുടക്കം

organization
  •  3 hours ago
No Image

ഉറപ്പില്ലാതാകുന്ന തൊഴിൽ; പേരുമാറ്റത്തിൽ തുടങ്ങുന്ന അട്ടിമറി; തൊഴിലുറപ്പിന്റെ ആത്മാവിനെ ഇല്ലാതാക്കുന്ന വിബി ജി റാം ജി

Kerala
  •  4 hours ago
No Image

സൗദിയിലെ കനത്ത മഴയിൽ പിക്കപ്പ് ഒഴുക്കിൽപ്പെട്ടു

Saudi-arabia
  •  4 hours ago
No Image

മൃതദേഹം സംസ്കരിച്ചതുമായി ബന്ധപ്പെട്ട് തർക്കം; ഛത്തീസ്ഗഡിൽ സംഘർഷം; രണ്ട് ക്രിസ്ത്യൻ പള്ളികൾ കത്തിച്ചു

National
  •  4 hours ago
No Image

തണുപ്പ് കൂടുന്നു, പനി ബാധിതരും; 17 ദിവസത്തിനിടെ ചികിത്സ തേടിയത് 121,526 പേർ

Kerala
  •  4 hours ago
No Image

ബഹ്‌റൈനിൽ നാളെ മുതൽ ശൈത്യകാലം തുടങ്ങും

Weather
  •  4 hours ago